സമാധാനത്തോടെയാണു ഹൃദയം തുടിയ്ക്കുന്നതെന്ന് അയാള്‍ക്കു തോന്നിയത് :
ഏറെ ദിവസത്തെ അലച്ചിലുകള്‍ക്കൊടുവില്‍ പരമുവണ്ണനെ കണ്ടു മുട്ടിയപ്പോള്‍
ഹോട്ടലുടമസ്ഥന് പോറ്റി അയാളെ തിരിച്ചറിഞ്ഞ നിമിഷം
അയാള്‍ക്ക് ഒരമ്മയെ കിട്ടിയപ്പോള്‍
`ഒരു കൃഷീവലന് അയാളുടെ പേരു ചൊല്ലി വിളിച്ചപ്പോള്‍
പെറ്റമ്മയെപ്പോലെ അയാളെ മാടിവിളിച്ചത് :
ബാല്യകാലത്തെ കൂട്ടുകാര്‍
ജനിച്ചു വളര്‍ന്ന വീട്
ജനിച്ച നാട്
അറിവിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയം
''കല്ല് കൊണ്ടാണോ അങ്ങയുടെ മനസ്സ് ? ''- ആരെയാണ് ഗാന്ധാരി കുറ്റപ്പെടുത്തുന്നത്?
ശകുനിയെ
ദ്രോണരെ
ശ്രീകൃഷ്ണനെ
ഭീഷ്മരെ
'ഭാരത പര്യടനം ' എഴുതിയത് :
ജോസഫ് മുണ്ടശ്ശേരി
കുട്ടികൃഷ്ണ മാരാര്‍
തകഴി ശിവശങ്കരപ്പിള്ള
കുറ്റിപ്പുഴ കൃഷ്ണപിള്ള
പാണ്ഡവര്‍ മഹാപ്രസ്ഥാനത്തിനു പുറപ്പെട്ടപ്പോള്‍ അഗ്നിദേവന് പ്രത്യക്ഷനായി വഴി തടഞ്ഞുകൊണ്ട് അവരോടു പറഞ്ഞത് :
അര്ജ്ജുനന് ഗാണ്ഡീവം കൈയൊഴിഞ്ഞിട്ടു കാട്ടിലേയ്ക്കു പോയാല്‍ മതിയെന്ന്
ഗാണ്ഡീവം കൈയൊഴിഞ്ഞാല്‍ കൊടിയ ആപത്തുണ്ടാകുമെന്നും അതിനാല്‍ അതുപേക്ഷിക്കരുതെന്നും അര്‍ജ്ജുനനെ ഉപദേശിച്ചു .
കാട്ടാളന്മാര് യാദവസ്ത്രീകളെ പിടിച്ചുകൊണ്ടു പോകുന്നത് ആ അഞ്ചു സഹോദരന്മാരും നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടി വരുമെന്ന് .
വല്ക്കലധാരികളായി മഹാപ്രസ്ഥാനത്തിനു പുറപ്പെടരുതെന്ന്
നാളെ സൂര്യാസ്തമയത്തിനു മുന്‍പ് താന്‍ ജയദ്രഥനെ കൊല്ലുമെന്ന് അര്ജ്ജുനന് ഭീഷണി മുഴക്കിയത് :
അഭിമന്യുവിന്റെ കൊടുംകൊലയ്ക്കു സഹായിച്ചതിന്
പാഞ്ചാലിയെ അപമാനിച്ചതിന്
ദുശ്ശളയെ ഉപേക്ഷിച്ചതിന്
യാഗാശ്വത്തിന്റെ ഭാഗമായി അശ്വരക്ഷിതാവായി പോകുന്നതിനിടയില്‍ സൈന്ധവ രാജ്യത്തു വച്ച് ജയദ്രഥന് തീവ്രമായി എതിര്‍ത്തതിനാല്‍
ഭീമന്റെ പുത്രനായ ഘടോല്‍കചനെ വധിച്ചത് :
ജയദ്രഥന്
ഭഗദത്തന്
കര്ണ്ണന്
അര്ജ്ജുനന്
അനേകം കൂരാണികള്‍ എഴുന്നുനില്ക്കുന്ന ഒരായുധം കൊണ്ട് നെഞ്ചില്‍ ആഞ്ഞടിക്കപ്പെട്ടാലെന്നപോലെ അര്‍ജ്ജുനന്റെ മനസ്സ് വേദനിച്ചത് :
തന്റെ സഹോദരന്മാരെയും ഭര്‍ത്താവിനെയും വധിച്ചതിനെപ്പറ്റി ദുശ്ശള ആവലാതിപ്പെട്ടപ്പോള്‍
യാഗാശ്വവുമായി താന്‍ സൈന്ധവ രാജ്യത്തെത്തിയതറിഞ്ഞു സുരഥന് പെട്ടെന്നു വീണു മരിച്ചുപോയെന്നു കേട്ടപ്പോള്‍
ദുശ്ശള അച്ഛനും മുത്തശനും നഷ്ടപ്പെട്ട തന്റെ പേരക്കുട്ടിയ്ക്കു വേണ്ടി മുന്നില്‍ വന്നു നിന്നു യാചിച്ചപ്പോള്‍
ഭാരതയുദ്ധത്തില് വധിക്കപ്പെട്ട രാജാക്കന്മാരുടെ പുത്രപൗത്രന്ന്മാര് പലരും യുദ്ധം മൂലം തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചു വിലപിച്ചപ്പോള്‍
കേരളത്തില്‍ എവിടെയെങ്കിലും ആ ഭാഗ്യം കെട്ട സ്ത്രീ ഉണ്ടായിരിക്കും - രാമന് നായര്‍ ഭാഗ്യം കെട്ട സ്ത്രീ എന്നു വിളിച്ചത് :
അമ്മയെ
ഭാര്യയെ
കൂടെ ജോലിചെയ്യുന്ന സൈനികന്റെ അമ്മയെ
നാട്ടിന്‍പുറത്തെ തന്റെ കളിക്കൂട്ടുകാരിയെ
ഗാന്ധാരി അഭിമന്യുവിനെ വിശേഷിപ്പിച്ചത് :
ലക്ഷണമുള്ളൊരു പൈതല്‍
മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപന്‍
വില്ലാളികള്‍ക്കു മുമ്പനായവന്
ഇന്ദീവരേക്ഷണന്