Topics |
---|
1. ചുവടെയുള്ള ചിത്രത്തില്‍ ABCD ഒരു സമചതുരമാണ്. B, C, D-യുടെ സൂചകസംഖ്യകള്‍ കണ്ടുപിടിക്കുക.
2. ചിത്രത്തിലെ വലിയ സമചതുരത്തിന്റെ മദ്ധ്യബിന്ദുക്കള്‍ യോജിപ്പിക്കുന്നതാണ് ചെറിയ സമചതുരം. രണ്ടു സമചതുരങ്ങളുടെയും മൂലകളുടെ സൂചകസംഖ്യകള്‍ കണ്ടുപിടിക്കുക.
A, B, C, D എന്ന വലിയ സമചതുരത്തില്‍
A = ( 0, 2 )
B = ( 2, 0)
C = ( 0, -2)
D = ( -2, 0)
PQRS എന്ന ചെറിയ സമചതുരത്തില്‍
P = (-1, 1)
Q = (1, 1)
R = (1, -1)
S = (-1,-1)
3. ഒരു ചതുരത്തിന്റെ ഒരു ജോഡി സമീപവശങ്ങള്‍ക്കു സമാന്തരമായി അക്ഷങ്ങള്‍ എടുത്തപ്പോള്‍ ചതുരത്തിന്റെ രണ്ടു എതിര്‍ മൂലകളുടെ സൂചകസംഖ്യകള്‍ (0, 0), (4, 3) എന്നു കിട്ടി. മറ്റു രണ്ടു മൂലകളുടെ സൂചകസംഖ്യകള്‍ ഏതൊക്കെയാണ്?
4. ചിത്രത്തിലെ ചതുരങ്ങളുടെ വശങ്ങളുടെ നീളം കണ്ടുപിടിക്കുക.
മുകളിലുള്ള ചതുരം (1) ന്റെ മൂലകള്‍ കണ്ടുപിടിക്കണം.
മുകളിലത്തെ ഇടത്തേ മൂല ( -8, 5):
താഴത്തെ വലത്തേ മൂല ( -1,1):
നീളം = (-8,5), (-1,5) തമ്മിലുള്ള അകലം
= |-8-(-1)| = |-8 + 1 | = 7
വീതി = (-1, 1), (-5, 5) തമ്മിലുള്ള അകലം
= |1-5 | = 4
താഴെയുള്ള ചതുരത്തിന്റെ മൂലകള്‍ = ( -2, -7), (5, -4)
നീളം = |-2-5| = | -7| = 7
വീതി = |-4-(-7)| = |-4+7| = 3
5. (0, 2) എന്ന ബിന്ദു Y- അക്ഷത്തില്‍ (0, 4)-ന്റെ ഏതു ഭാഗത്താണ്? (0, 6 )എന്ന ബിന്ദുവോ?
6. (0, -2.5) എന്ന ബിന്ദുവിന്റെ മേല്‍ഭാഗത്ത് വരുന്ന Y-അക്ഷത്തിലെ നാല് ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ എഴുതുക? കീഴ്ഭാഗത്തുള്ള നാല് ബിന്ദുക്കളുടെ സൂചകസംഖ്യകളും എഴുതുക.
7. (0, 3) എന്ന ബിന്ദുവിന്റെ ഏതു ഭാഗത്താണ് (4, 3) എന്ന ബിന്ദുവിന്റെ സ്ഥാനം? ഇവ യോജിപ്പിക്കുന്ന രേഖയില്‍ (0, 3)-ന്റെ ഇടതുഭാഗത്തുള്ള 3 ബിന്ദുക്കളുടെ സൂചകസംഖ്യകളും വലതുഭാഗത്തുള്ള 3 ബിന്ദുക്കളുടെ സൂചകസംഖ്യകളും എഴുതുക.
8. (-1,4) എന്ന ബിന്ദുവിന്റെ ഏതു ഭാഗത്താണ് (-5, 4)? ഈ ബിന്ദുക്കള്‍ യോജിപ്പിക്കുന്ന രേഖയില്‍ (-1, 4)-ന്റെ വലതു ഭാഗത്തുള്ള രണ്ട് ബിന്ദുക്കള്‍ കണ്ടുപിടിക്കുക.
9. (6, 0) എന്ന ബിന്ദുവിന്റെ ഏതു ഭാഗത്താണ് (6, 3) എന്ന ബിന്ദു?
10. (7, 3) എന്ന ബിന്ദുവിന്റെ ഏതു ഭാഗത്താണ് (7, 5), (7, 2), (7, -15), (7, 8) എന്നീ ഓരോ ബിന്ദുവിന്റെയും സ്ഥാനം?
11. ആധാരബിന്ദുവില്‍ നിന്നും അകലം 3 ആയ അക്ഷങ്ങളിലുള്ള ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ എഴുതുക.
12. Y -അക്ഷത്തിന് സമാന്തരമായി (5, 6) എന്ന ബിന്ദുവിലൂടെയുള്ള രേഖയില്‍ (5, 6)-നു മുകള്‍ഭാഗത്തും കീഴ്ഭാഗത്തും അകലം 4 ആയ ചില ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ എഴുതുക.
13. (3, 4) എന്ന ബിന്ദുവില്‍ നിന്ന് ഇടത്തോട്ട് 5 ഉം മുകളിലോട്ട് 2 ഉം നീളത്തില്‍, അക്ഷങ്ങള്‍ക്ക് സമാന്തരമായി വരകള്‍ വരച്ച് ഒരു ചതുരമുണ്ടാക്കുന്നു. ഈ ചതുരത്തിന്റെ മറ്റു മൂലകളുടെ സൂചകസംഖ്യകള്‍ കണ്ടുപിടിക്കുക.
14. താഴെ തന്നിരിക്കുന്ന ചതുരത്തില്‍ തന്നിട്ടില്ലാത്ത മൂലകളുടെ സൂചകസംഖ്യകള്‍ എഴുതുക.
15. ആധാരബിന്ദു കേന്ദ്രവും 4.5 ആരവുമുള്ള വൃത്തം അക്ഷങ്ങളെ ഖണ്ഡിക്കുന്നു. ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ എഴുതുക.
16. A(5, -2), B(8,-2) എന്നീ ബിന്ദുക്കള്‍ അടയാളപ്പെടുത്തുക. AB വശമായ ഒരു ചതുരം ABCD വരയ്ക്കുക. BCയുടെ നീളം 7 സെന്റീ മീറ്റര്‍ ആകത്തക്കവിധം C-യുടെ സൂചകസംഖ്യകള്‍ കണ്ടുപിടിക്കുക. ചതുരം മുഴുവനായും വരയ്ക്കുക. D യുടെ സൂചക സംഖ്യകള്‍ എന്താണ്?
17. (0, 0), (2, 2), (-1, -1) എന്നിങ്ങനെയുള്ള ബിന്ദുക്കള്‍ അടയാളപ്പെടുത്തു. ഈ ബിന്ദുക്കളുടെ പ്രത്യേകത എന്താണ്?
18. X ഒരു സൂചകസംഖ്യയുടെ രണ്ടു മടങ്ങ്, Y സൂചകസംഖ്യ വരുന്ന ബിന്ദുക്കള്‍ അടയാളപ്പെടുത്തുക.
19. ഒരു ത്രികോണത്തിന്റെ മൂലകള്‍ (0, 0), (10, 0) (5, 5√3) ആണെങ്കില്‍ ഇതൊരു സമഭുജത്രികോണമാണെന്ന് തെളിയിക്കുക.
ത്രികോണത്തിന്റെ A = (10, 0)
ആയതുകൊണ്ട് OA = 10
OB = AB = OA ആയതുകൊണ്ട് ഇതൊരു സമഭുജത്രികോണമാണ്.
20. (-5, 5), (7, 10), (10, 6), (-2, 1) എന്നി ബിന്ദുക്കള്‍ ഒരു സാമന്തരികത്തിന്റെ ശീര്‍ഷകങ്ങളാണെന്ന് തെളിയിക്കുക.
21. (3, -2), (7, 6), (-1, 2), (-5, -6) എന്നി ബിന്ദുക്കള്‍ ഒരു സമഭുജസാമന്തരികത്തിന്റെ മൂലകളാണെന്ന് തെളിയിക്കുക.
22. (0, -5), (4, 3), (-4 -3) ഇവയെല്ലാം ആധാരബിന്ദു കേന്ദ്രമായതും, 5 ദൂരം ഉള്ളതുമായ ഒരേ വൃത്തത്തിലാണെന്നു തെളിയിക്കുക.
(0,0)-ല്‍ നിന്നും (0, -5) ലേക്കുള്ള ദൂരം
(0, 0)- ല്‍ നിന്നും (4, 3) ലേക്കുള്ള ദൂരം
ആധാരബിന്ദുവില്‍ നിന്നും ഓരോ ബിന്ദുവിലേക്കുള്ള ദൂരം 5 ആണ്.