Back to home

Topics

 

കളിയ്ക്കാനും, വരയ്ക്കാനും, പഠിക്കാനും ആശയവിനിമയത്തിനും എന്നിങ്ങനെ എത്രയെത്ര കാര്യങ്ങള്‍ക്കാണ് നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ! നമ്മുടെ ഓരോ നിര്‍ദേശങ്ങളും മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കമ്പ്യൂട്ടറില്‍ പ്രത്യേകം സോഫ്റ്റ്‌വെയറുകളുണ്ട്. എന്നാല്‍ എങ്ങനെയാണ് സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഉചിതമായ നിര്‍ദ്ദേശം നല്‍കുമ്പോള്‍ അത് മനസിലാക്കി കമ്പ്യുട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിന്നണിയില്‍ ചില പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പാഠഭാഗത്തില്‍ നമുക്ക് അത്തരം ചില പൈത്തണ്‍ പ്രോഗ്രാമുകള്‍ പരിചയപ്പെടാം. പൈത്തണ്‍ കോഡുകള്‍ gedit, IDLE  എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കാം. കൂടുതല്‍ രസകരമായ പ്രോഗ്രാമുകള്‍ പാഠഭാഗത്തിലൂടെ മനസിലാക്കാം.
പാഠഭാഗങ്ങള്‍

  • പൈത്തന്‍ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ IDLE.
  • Turtle & Turtle Graphics നിര്‍ദ്ദേശങ്ങളും അവയുടെ ഉപയോഗവും.
  • രൂപങ്ങള്‍ നിര്‍മ്മിക്കാം.
  • കൗണ്ട് ഡൌണ്‍ ക്ലോക്ക്.
  • കമ്പ്യൂട്ടര്‍ കളമെഴുത്ത്.
  • Penup() നിര്‍ദ്ദേശം

പൈത്തന്‍ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ IDLE എങ്ങനെ സഹായിക്കുന്നു?

പൈത്തണ്‍ ഭാഷയിലെഴുതിയ കോഡുകള്‍ IDLE ഉപയോഗിച്ച് എളുപ്പത്തില്‍ പ്രവര്‍ത്തിക്കാം. Integrated Development Environment എന്നാണ് IDLE-ന്റെ പൂര്‍ണ്ണരൂപം. Applications → Programing →IDLE എന്ന ക്രമത്തില്‍ ഇത് ലഭ്യമാകും . IDLE തുറന്നു വന്നാല്‍ File →New  എന്ന ക്രമത്തില്‍ പുതിയ ഫയല്‍ തുറന്ന്‍ പൈത്തണ്‍ കോഡുകള്‍ ടൈപ്പ് ചെയ്ത് സേവ് ചെയ്യാം. സേവ് ചെയ്ത ഫയല്‍ F5 ഫങ്ഷന്‍ കീ അമര്‍ത്തി പ്രവര്‍ത്തിക്കാം. ഉത്തരം ഗ്രാഫിക്സ് ആണെങ്കില്‍ Turtle Graphics ജാലകത്തിലും  അല്ലെങ്കില്‍ Python Shell  ജാലകത്തിലും പ്രത്യക്ഷപ്പെടും. പൈത്തണ്‍ നിര്‍ദേശങ്ങള്‍ നേരിട്ട് IDLE തുറന്നു വരുമ്പോള്‍ ലഭിക്കുന്ന Python Shell ജാലകത്തിലും പ്രവര്‍ത്തിപ്പിക്കാം അതിനായി  >>> എന്ന അടയാളത്തിനു (shell prompt) നേരെ നിര്‍ദ്ദേശം എഴുതി 'Enter' കീ അമര്‍ത്തിയാല്‍ മതി.
എന്താണ് Turtile Graphics?
പൈത്തണ്‍ ഭാഷ ഉപയോഗിച്ച് ജ്യോമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചില അനുബന്ധ സോഫ്റ്റ്‌വെയറുകളുടെ സഹായം ആവശ്യമുണ്ട്. ഇങ്ങനെയുള്ള അനുബന്ധ സോഫ്റ്റ്‌വെയറുകളാണ് Turtle. ഒരു ആരോ മാര്‍ക്ക് (Turtle) ചലിക്കുന്നതനുസരിച്ച് വിവിധ രൂപങ്ങള്‍ ഉണ്ടാകുന്ന തരത്തിലാണ്  Turtle Graphics പ്രവര്‍ത്തിക്കുന്നത്. പ്രോഗ്രാമിന്റെ തുടക്കത്തില്‍ from Turtle import * എന്ന് ചേര്‍ത്താല്‍ Turtle നിര്‍ദ്ദേശങ്ങള്‍ പൈത്തണില്‍ പ്രവര്‍ത്തിപ്പിക്കാം. പൈത്തണ്‍ ഭാഷ ഉപയോഗിച്ച് ജ്യാമതീയ രൂപങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഒരു ആരോ പ്രത്യക്ഷപ്പെടുന്നത് കാണാം. ഇതിനെയാണ് Turtle എന്ന ഇംഗ്ലീഷ് വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്.
പൈത്തണ്‍ Turtle നിര്‍ദ്ദേശങ്ങളും, അവയുടെ ഉപയോഗവും കുറിക്കുക.

നിര്‍ദ്ദേശം പ്രത്യേകത / ഉപയോഗം
dot circular dot (ഒരു ബിന്ദു) രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നു.
dot -ന്റെ നിറവും, വലിപ്പവും നമുക്ക് നല്‍കാന്‍ കഴിയും.
forward നിശ്ചിത ദൂരം ക്രമീകരിച്ച്  turtle -നെ മുന്നോട്ട് ചലിപ്പിക്കുന്നതിന്
turtle -ന്റെ ദിശ ആദ്യം ക്രമീകരിക്കാവുന്നതാണ്.
circle നിശ്ചിത ആരത്തിലുള്ള വൃത്തം വരയ്ക്കുന്നതിന്. turtle മുതല്‍
ആരത്തിന്റെ അളവ് അവസാനിക്കുന്ന ബിന്ദുവാണ് വൃത്തകേന്ദ്രം.
backward നിശ്ചിത ദൂരം ക്രമീകരിച്ച്  turtle-നെ പിന്നിലേക്ക് ചലിപ്പിക്കുന്നതിന്
turtle -ന്റെ എതിര്‍ ദിശ ആദ്യം ക്രമീകരിക്കും.

ഒരു സമബഹുഭുജം നിര്‍മ്മിക്കുന്നതിനുള്ള പൈത്തണ്‍ പ്രോഗ്രാം എഴുതുക.

from turtle import *
pencolor ("blue")
pensize(5)
rt(120)
fd(100)
rt(120)
fd(100)

  • പ്രോഗ്രാം പ്രവര്‍ത്തിക്കുമ്പോള്‍ ത്രികോണം ലഭിക്കും .
  • rt(120) നല്‍കുന്നത് വലത് ഭാഗത്തേക്ക് 120° ചരിയുന്നതിനാണ്. ഇതിനു പകരം right (120) നല്‍കാം.
  • fd(100) മുന്‍പിലേക്ക് 100 നീളത്തില്‍ ചലിക്കുന്നതിനാണ്. ഇതിന് പകരമായി forward (100) നല്‍കാം.
  • pencolor ("blue ") ത്രികോണവശങ്ങള്‍ നീലനിറത്തില്‍ വരാനും pensize (5) വശത്തിന്റെ വരകളുടെ വലിപ്പം 5 ആക്കുന്നതിനുമാണ്.

പൈത്തണ്‍ പ്രോഗ്രാം ഉപയോഗിച്ച് ഒരു സമചതുരം നിര്‍മ്മിക്കാമോ?

from turtle import *
fd(100)
rt(90)
fd(100)
rt(90)

fd(100)
rt(90)
fd(100)
rt (90)

പൈത്തണ്‍ പ്രോഗ്രാം ഉപയോഗിച്ച് പഞ്ചഭുജം നിര്‍മ്മിക്കിക്കാനുള്ള രണ്ടു വ്യത്യസ്ത രീതികള്‍ കുറിക്കുക.

രീതി  1
from turtle import*
fd(50)
rt(72)
fd(50)
rt(72)
fd(50)
rt(72)
fd(50)
rt(72)
fd(50)
rt(72)
രീതി2  
 from turtle import*
from i in range (5)
fd(50)
rt(72)                  
  • രണ്ടാമത്തെ രീതിയില്‍ വരികളുടെ എണ്ണം കുറവാണ്. രണ്ടാമത്തെ രീതിയില്‍ വളരെ കുറച്ച് മാറ്റങ്ങള്‍ വരുത്തി ഏതു സമഭുജവും നിര്‍മ്മിക്കാം.

range നിര്‍ദ്ദേശത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
ഒരു കൂട്ടം വിലകള്‍ ഒരു ചതുരത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പൈത്തണ്‍ ഭാഷയില്‍ ഉപയോഗിക്കുന്ന നിര്‍ദ്ദേശമാണ്  'range' എന്നത്.

  • a= range(5) എന്ന നിര്‍ദ്ദേശം നല്‍കിയാല്‍ 0,1,2,3,4 എന്നീ സംഖ്യകള്‍ a എന്ന ചരത്തില്‍  ശേഖരിക്കപ്പെടും. ഇതിനു പകരമായി a = range (0,5) എന്ന് നല്‍കിയാലും മതി.
  • a = range (1,10,2) എന്ന നിര്‍ദ്ദേശം നല്‍കിയാല്‍ 10-നു താഴെയുള്ള ഒറ്റസംഖ്യകള്‍ 'd ' എന്ന ചരത്തില്‍ ശേഖരിക്കപ്പെടും.
  • a =range (2,10,2) എന്ന നിര്‍ദ്ദേശം നല്‍കിയാല്‍ 10-നു താഴെയുള്ള ഇരട്ടസംഖ്യകള്‍ 'a ' എന്ന ചരത്തില്‍ ശേഖരിക്കപ്പെടും.

for നിര്‍ദ്ദേശത്തിന്റെ ഉപയോഗം എഴുതുക.
പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിക്കണമെങ്കില്‍ അവ വീണ്ടും വീണ്ടും  ടൈപ്പ് ചെയ്യേണ്ടതില്ല. അവ for എന്ന നിര്‍ദ്ദേശത്തോടൊപ്പം നല്‍കിയാല്‍ മതി.
എന്താണ് കൗണ്‍ ഡൌണ്‍ ക്ലോക്ക്?
ചാനലുകളില്‍ വാര്‍ത്തകള്‍ തുടങ്ങുന്നതിനു മുന്‍പ് കൗണ്‍ ഡൌണ്‍ പ്രവര്‍ത്തിപ്പിക്കാറുണ്ട് . റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിലും ഇത്തരം ക്ലോക്കുകള്‍ പ്രവര്‍ത്തിപ്പിക്കാറുണ്ട്. 60 സെക്കന്റ് മുതല്‍ ഒരു സെക്കന്റ്  വരെ കാണിക്കുന്ന കൗണ്‍ ഡൌണ്‍ ക്ലോക്ക് നിര്‍മ്മിക്കാനുള്ള പ്രോഗ്രാം പരിചയപ്പെടാം.

from turtle import*

 import time

hideturtle()

for s in range(60,0,-1):   

write(s)

time.sleep(1)

clear()

penup() നിര്‍ദ്ദേശങ്ങളും അവയുടെ ഉപയോഗവും എഴുതുക.
വരകള്‍ തെളിയാതെ turtle ചലിപ്പിക്കുന്നതിനാണ് penup() നിര്‍ദ്ദേശം നല്‍കുന്നത്. ഈ നിര്‍ദ്ദേശം വീണ്ടും turtle ചലിപ്പിക്കുന്നതിനനുസരിച്ച് വര തെളിയിക്കണമെങ്കില്‍ pendown () എന്ന നിര്‍ദ്ദേശമാണ് നല്‍കേണ്ടത്.

നിര്‍ദ്ദേശം ഉപയോഗം
hideturtle()
turtle അപ്രത്യക്ഷമാകുന്നതിന്.
showturtle() 
turtle പ്രത്യക്ഷമാകുന്നതിന്.
write(s)       
s- ല്‍ (ഗ്രാഫിക്സ് സ്ക്രീനില്‍) ഉള്ള വിവരങ്ങള്‍
എഴുതുന്നതിനുള്ള നിര്‍ദേശം.
time.sleep(1) നിര്‍ദേശത്തിന്റെ പ്രവര്‍ത്തനം ഒരു  സെക്കന്റ് 
സമയത്തേക്ക് നിര്‍ത്തി വയ്ക്കുന്നതിന്.
clear()  
സ് ക്രീനില്‍ കാണുന്ന turtle drawings
മായ്ക്കുന്നതിന്.
range(60,0,-1)
60 വരെയുള്ള സംഖ്യകള്‍ ചരത്തില്‍
ശേഖരിക്കുന്നു.
range(1,60)
1 മുതല്‍ 60 വരെയുള്ള സംഖ്യകള്‍
ചരത്തില്‍ ശേഖരിക്കുന്നു.

കമ്പ്യൂട്ടര്‍ കളമെഴുത്തിനെക്കുറിച്ച് എഴുതുക.
കമ്പ്യൂട്ടറില്‍ പൈത്തണ്‍ ഭാഷയുടെ സഹായത്തോടുകൂടി മനോഹരങ്ങളായ ജ്യാമിതീയ രൂപങ്ങള്‍ (ചിത്രങ്ങള്‍) നിര്‍മ്മിക്കാന്‍ കഴിയും.

കോഡ് :   

from turtle import*
import time
clear()
circle(50)
circle(60)
circle(70)
circle(8 0)
circle(90)
circle(100)

from turtle import*
import time
clear
for i in range(8);
rt(45)
circle(50)
50 വരെയുള്ള ഒറ്റ സംഖ്യകള്‍ പ്രിന്റ്‌ ചെയ്യുന്നതിനുള്ള  പ്രോഗ്രാം എഴുതുക.

From turtle import *

a = range (1, 50, 2)
print a

രണ്ടു സംഖ്യകളുടെ തുക കാണുന്നതിനുള്ള പ്രോഗ്രാം എഴുതുക.

from turtle import *
def sum (a,b)
c = a+ b
print C
Powered By