Back to home

Topics

ചിത്രത്തില്‍ തന്നിരിക്കുന്ന ഗൃഹവൈദ്യുതീകരണ സെര്‍ക്കീട്ട് വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തൂ

a. നമ്മുടെ വീട്ടില്‍ എത്തുന്ന വൈദ്യുതലൈന്‍ ആദ്യം ബന്ധിപ്പിക്കുന്നത് ഏത് ഉപകരണത്തിലേേയ്ക്കാണ്?

b. വാട്ട് അവര്‍ മീറ്റര്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്ത്?

c. ഏതു ലൈനിലാണ് ഫ്യസുകള്‍ ഘടിപ്പിച്ചിരിക്കുന്നത്?

d. മെയിന്‍ സ്വിച്ചിന്റെ ധര്‍മം എന്ത്? ഇതിന്റെ സ്ഥാനം സെര്‍ക്കീട്ടില്‍ എവിടെയാണ്?

e. ഗാര്‍ഹിക ഉപകരണങ്ഹള്‍ ഘടിപ്പിച്ചിരിക്കുന്നത് ഏതു രീതിയിലാണ് (ശ്രോണി / സമാന്തരം)

a. വാട്ട് അവര്‍ മീറ്ററില്‍

b. നാം ഉപയോഗിച്ച വൈദ്യുതിയുടെ അളവ് അളക്കാന്‍

c. ഫേസ് ലൈനില്‍

d. സെര്‍ക്കീട്ട്  മൊത്തം ഓണാക്കാനും ആവശ്യത്തിന് മൊത്തം സുരക്ഷിതമായി ഓഫാക്കാനും മെയിന്‍ ഫ്യൂസിന് ശേഷമാണ് ഇതിന്റെ സ്ഥാനം

e. സമാന്തരം



ലോഡ് ഷെഡ്‌ഡിങ് :
വൈദ്യുതി കുറഞ്ഞ അളവില്‍ മാത്രം ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍ എല്ലായിടത്തും ഒരേ കണക്കില്‍ വിതരണം നടന്നാല്‍ വോള്‍ട്ടേജ് ഡ്രോപ്പുണ്ടാകുന്നു. ഇതൊഴിവാക്കാന്‍ ചില പ്രദേശങ്ങളിലേയ്ക്കുള്ള വൈദ്യുത വിതരണം കുറെ സമയത്തേക്ക് നിര്‍ത്തി വച്ചാല്‍ മറ്റു സ്ഥലങ്ങളില്‍ ആവശ്യമായ വോള്‍ട്ടേജ്‌ ലഭിക്കുന്നു. നിശ്ചിത സമയം കഴിയുമ്പോള്‍ മറ്റെവിടെയെങ്കിലും സപ്ലൈ നിര്‍ത്തി ആദ്യം വൈദ്യുതി ഇല്ലാതായ പ്രദേശത്ത് വിതരണം നടത്തുന്നു. ഇതാണ് ലോഡ് ഷെഡ്‌ഡിങ്.
വൈദ്യുതപവര്‍ പ്രേക്ഷണം:

വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് പവര്‍ സ്റ്റേഷനുകളിലാണ്‌. ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന സ്ഥലത്ത് നിന്ന് ഉപയോഗിക്കപ്പെടുന്ന സ്ഥലത്തേയ്ക്ക് കമ്പികള്‍ വഴി വൈദ്യുതി എത്തിക്കുന്ന പ്രക്രിയയാണ്‌ വൈദ്യുത പവര്‍ പ്രേക്ഷണം.
 
ഇന്ത്യയിലുള്ള വിവിധതരം പവര്‍ സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കുക.

ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ സ്റ്റേഷന്‍  തെര്‍മല്‍ പവര്‍ സ്റ്റേഷന്‍  ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷന്‍ 
മൂലമറ്റം  കായംകുളം  കല്‍പ്പാക്കം 
പള്ളിവാസല്‍  ബ്രഹ്മപുരം  താരാപ്പൂര്‍ 
ശബരിഗിരി  നെയ്‌ വേലി  നറോറ 
കുറ്റ്യാടി  രാമഗുണ്ടം  കോട്ട 

ന്യൂട്രലില്‍ തൊടുന്നയാള്‍ക്ക് ഷോക്ക്‌ ഏല്‍ക്കുന്നില്ല. നിങ്ങളുടെ നിഗമനമെന്ത്?

ഒരു ത്രീ ഫേസ് ജനറേറ്ററില്‍ നിന്ന് പുറത്തേക്കു വരുന്ന മൂന്നു ഫേസ് ലൈനുകളോരോന്നിന്റെയും ഓരോ അഗ്രങ്ങള്‍ ക്രമമായി കൂട്ടിയോജിപ്പിച്ചിരിക്കുന്ന ബിന്ദുവാണ് ന്യൂട്രല്‍. ഈ ബിന്ദുവും ഭൂമിയും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം പൂജ്യം ആണ്. ഈ ബിന്ദു എര്‍ത്ത് ചെയ്തിരിക്കുന്നു. അതിനാല്‍ ന്യൂട്രലില്‍ തൊടുന്നയാള്‍ക്ക് ഷോക്ക്‌ ഏല്‍ക്കുന്നില്ല.

വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നതെങ്ങനെ?
വൈദ്യുത പോസ്റ്റില്‍ നിന്നും വീടുകളിലേയ്ക്ക് വൈദ്യുതി എത്തിചേരുന്ന സര്‍വ്വീസ് വയര്‍, വാട്ട് ഔവര്‍ മീറ്ററിലൂടെയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിനാല്‍ വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കൃത്യമായി അറിയാനാവുന്നു.


 വൈദ്യുതിയുടെ ഉത്പാദന-വിതരണ ഘട്ടങ്ങളില്‍ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍  ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാം?
പവര്‍ സ്റ്റേഷനില്‍ 11kv ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയെ സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് 110 kv യെ  220kv ആക്കി മാറ്റുകയും, പിന്നീട് വിതരണ ഘട്ടങ്ങളില്‍ സ്റ്റെപ് ഡൌണ്‍ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് വോള്‍ട്ടത കുറയ്ക്കുകയും ചെയ്യുന്നു. ട്രാന്‍സ്ഫോര്‍മറുകള്‍ ഉപയോഗിക്കുന്നില്ല എങ്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ചാലകത്തിലൂടെ പ്രവഹിക്കുമ്പോള്‍ ഉണ്ടാകുന്ന താപം നിമിത്തം വോള്‍ട്ടേജ് ഡ്രോപ്പും പവര്‍ നഷ്ടവും ഉണ്ടാകുന്നു.
 വൈദ്യുത പവര്‍ പ്രേക്ഷണത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം? ഇവ എങ്ങനെ ലഘൂകരിക്കാം?
വൈദ്യുത പവര്‍ പ്രേക്ഷണത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളാണ് വോള്‍ട്ടേജ് ഡ്രോപ്പും, ഊര്‍ജ്ജ നഷ്ടവും. ചാലകത്തിന്റെ പ്രതിരോധവും, വൈദ്യുത പ്രവാഹ തീവ്രതയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചാലകത്തിന്റെ വണ്ണം കൂട്ടിയാല്‍ പ്രതിരോധം കുറയ്ക്കാമെങ്കിലും ഇത് നടപ്പിലാക്കുന്നത് പ്രായോഗികമല്ല. പ്രവാഹ തീവ്രത കുറയ്ക്കുകയാണ് പിന്നെയുള്ള മാര്‍ഗ്ഗം. അതിനാല്‍ പ്രേക്ഷണ ലൈനുകളിലെ കറന്റ് കുറയ്ക്കാന്‍ അനുയോജ്യമായ സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് വോള്‍ട്ടത വര്‍ദ്ധിപ്പിച്ച് ഊര്‍ജ്ജനഷ്ടം പരിമിതപ്പെടുത്താം.
വൈദ്യുത വിതരണശൃംഖലയുടെ ആരംഭഘട്ടത്തില്‍ ഉപയോഗിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ ഏതു തരത്തിലുള്ളതാണ്? ഇതു കൊണ്ടുള്ള പ്രയോജനമെന്ത്?

സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍, ഒരേ അളവ് പവര്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് എത്തിക്കുമ്പോള്‍ ഉയര്‍ന്ന വോള്‍ട്ടേജ്‌ ഉപയോഗിച്ചാല്‍ വൈദ്യുതിയുടെ അളവ് കുറയ്ക്കാന്‍ കഴിയും. വൈദ്യുത ലൈനുകളില്‍ താപരൂപത്തില്‍ ഊര്‍ജ്ജനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് പ്രവാഹ തീവ്രത കുറയ്ക്കുന്നത്. അതിനായി വൈദ്യുതിയുടെ വിതരണ ശൃംഖലയുടെ ആദ്യഘട്ടത്തില്‍ത്തന്നെ ഒരു സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് വോള്‍ട്ടത വര്‍ദ്ധിപ്പിക്കുന്നു. ഇങ്ങനെ വൈദ്യുതി കുറയ്ക്കുന്നു.

നനഞ്ഞ കൈ കൊണ്ടു വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. കാരണമെഴുതുക.
നനഞ്ഞ കൈ കൊണ്ടു വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഷോക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. നനഞ്ഞിരിക്കുന്ന അവസ്ഥയില്‍ മനുഷ്യശരീരത്തിന്റെ പ്രതിരോധം വളരെ കുറവാണ്. അപ്പോള്‍ വൈദ്യുതപ്രവാഹം വളരെ സുഗമമാവും. ഇതു മൂലം ശരീര താപനില കുറയുകയും, രക്തം കട്ടിയാകുകയും ചെയ്യും.


വീടുകളില്‍ വൈദ്യുതോര്‍ജ്ജം ലാഭിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും?

  • ആവശ്യമില്ലാത്ത സമയത്ത് വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
  • മോട്ടോറുകള്‍ മുതലായവ യഥാസമയം ലൂബ്രിക്കേറ്റ് ചെയ്യുക.
  • വാട്ടര്‍ ടാപ്പുകളില്‍ ജലനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുക. ജലം തുടര്‍ച്ചയായി നഷ്ടപ്പെട്ടാല്‍ അധികം പമ്പ് ചെയ്യേണ്ടി വരുന്നത് ഊര്‍ജ്ജ നഷ്ടത്തിനിടയാക്കും.
  • കഴിവതും ഫ്ലൂറസെന്റ്‌ ലാമ്പുകള്‍ മാത്രം ഉപയോഗിക്കുക.

വൈദ്യുതോപകരണങ്ങള്‍ എര്‍ത്ത് ചെയ്യേണ്ടതിന്റെ ആവശ്യകത എന്ത്?
പവര്‍ കൂടുതലുള്ള ഉപകരണങ്ങള്‍ എര്‍ത്ത് ചെയ്യേണ്ടതുണ്ട്. എര്‍ത്ത് ചെയ്ത വൈദ്യുത ഉപകരണങ്ങള്‍ സര്‍ക്യൂട്ടിലായിരിക്കുമ്പോള്‍ ഉപകരണത്തിന്റെ ലോഹ ചട്ടക്കൂട് എര്‍ത്ത് വയറിലൂടെ ഭൂമിയുമായി സമ്പര്‍ക്കത്തില്‍ വരുന്നു. ഉപകരണത്തിന്റെ ലോഹ ചട്ടക്കൂട് ഏതെങ്കിലും കാരണവശാല്‍ ഫേസ് ലൈനുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ അതിലൂടെ വൈദ്യുതി എര്‍ത്ത് വയറിലൂടെ ഭൂമിയിലേക്ക് പ്രവഹിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന വൈദ്യുതി പ്രവാഹം വളരെ വലുതായിരിക്കും. അതിനാല്‍ ഫ്യൂസ് ഉരുകി സര്‍ക്യൂട്ട് വിഛേദിക്കപ്പെടുകയും, ഉപകരണവും അത് കൈകാര്യം ചെയ്യുന്ന വ്യക്തിയും സുരക്ഷിതമായിരിക്കുകയും ചെയ്യുന്നു.
ഒരു ഗൃഹവൈദ്യുത സര്‍ക്യൂട്ടിലെ ലൈവ് ന്യൂട്രല്‍ എര്‍ത്ത് വയറുകള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ?
ലൈവ്, ഫേസ് ലൈനാണ്. ന്യൂട്രല്‍ എന്നാല്‍ വോള്‍ട്ടത പൂജ്യമായ വയറും, എര്‍ത്ത് വയറെന്നാല്‍ ഭൂമിയുമായി നേരിട്ട് ബന്ധിച്ചിരിക്കുന്ന വയറും ആണ്. ഇവ ബന്ധിച്ചിട്ടുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മൂന്നിലൂടെയും ഒരേ സമയം സാധാരണ സാഹചര്യത്തില്‍ വൈദ്യുതി പ്രവഹിക്കാറില്ല. കാരണം ന്യൂട്രല്‍, എര്‍ത്ത് വയറുകള്‍ പൂജ്യം വോള്‍ട്ടതയില്‍ നിലനിര്‍ത്തപ്പെട്ടതാണ്.
വൈദ്യുത വിതരണ ലൈനുകളില്‍ നിരനിരയായി ഇരിക്കുന്ന പക്ഷികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നുണ്ടോ? എന്തുകൊണ്ട്?
വൈദ്യുത വിതരണ ലൈനുകളില്‍ ഫേസ് ലൈനുകളും ന്യൂട്രല്‍ ലൈനുകളും ഉണ്ട്. ഇതില്‍ ഏതെങ്കിലും ഒരു ലൈനില്‍ മാത്രം സ്പര്‍ശിച്ചാല്‍ ഷോക്കേല്‍ക്കുകയില്ല. അതിനാല്‍ വൈദ്യുത വിതരണ ലൈനുകളില്‍ നിരനിരയായി ഇരിക്കുന്ന പക്ഷികള്‍ക്ക് സാധാരണ ഗതിയില്‍ ഷോക്കേല്‍ക്കാറില്ല. എന്നാല്‍ ഏതെങ്കിലും രണ്ടു ലൈനുകളില്‍ ഒരേ സമയം സ്പര്‍ശിച്ചാല്‍ ആ രണ്ടു ലൈനുകള്‍ തമ്മില്‍ പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉള്ളതുകൊണ്ട് വൈദ്യുത പ്രവാഹം ഉണ്ടാകുകയും തന്മൂലം ഷോക്കേല്‍ക്കുകയും ചെയ്യും.
MCB, ELCB എന്നിവ സര്‍ക്യൂട്ടുകളില്‍ ഉപയോഗിക്കുന്നതിന്റെ പ്രയോജനം എന്ത്?
MCB (Miniature Circuit Breaker) സര്‍ക്യൂട്ടില്‍ ഘടിപ്പിച്ചാല്‍ നിശ്ചിത ആമ്പിയറില്‍ കൂടുതല്‍ വൈദ്യുതി ഉണ്ടായാല്‍ ഉടന്‍ MCB ഓഫാകുന്നു. അതായത് ഓരോ സര്‍ക്യൂട്ടിലും പ്രവഹിക്കുന്ന വൈദ്യുതിയെ അടിസ്ഥാനമാക്കിയാണ് ആ സര്‍ക്യൂട്ടില്‍ എത്ര ആമ്പിയറിന്റെ MCB എന്ന് നിശ്ചയിക്കുന്നത്. MCB ഓഫാകുമ്പോള്‍ സര്‍ക്യൂട്ടും, ഉപകരണങ്ങളും സംരക്ഷിക്കപ്പെടുന്നു. മെയിന്‍ സ്വിച്ചിനും, വിതരണ ബോര്‍ഡിനും ഇടയിലാണ് സര്‍ക്യൂട്ടില്‍ ELCB (Earth Leakage Circuit Breaker) ഘടിപ്പിക്കേണ്ടത്. ഇടിമിന്നലുണ്ടാകുമ്പോഴോ, മനുഷ്യശരീരം ഫേസ് ലൈനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴോ സര്‍ക്യൂട്ടിലൂടെ വൈദ്യുത പ്രവാഹം കൂടുന്നു. വൈദ്യുത പ്രവാഹത്തില്‍ നേരിയ വര്‍ദ്ധനവ് വന്നാല്‍ അപ്പോള്‍ തന്നെ ELCB ഓഫാവുകയും സര്‍ക്യൂട്ടില്‍ കൂടിയുള്ള വൈദ്യുതി  നിലയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ സര്‍ക്യൂട്ടും, ഉപകരണങ്ങളും, കൈകാര്യം ചെയ്യുന്ന വ്യക്തികളും സംരക്ഷിക്കപ്പെടുന്നു.
ആര്‍ക്ക് വെല്‍ഡിങ്ങ്:
ആര്‍ക്ക് ലാമ്പുകളില്‍ കാര്‍ബണ്‍ ദണ്ഡുകള്‍ക്കിടയില്‍ ഉയര്‍ന്ന താപനില ഉണ്ടാകുന്നുണ്ട്  (3760oC) ഈ താപനില ഉപയോഗപ്പെടുത്തി ലോഹങ്ങളെ ഉരുക്കിചേര്‍ക്കുന്നതിനെ  ആര്‍ക്ക് വെല്‍ഡിങ്ങ്  എന്ന് പറയുന്നു.

ഒരു ബള്‍ബ് 240 V ല്‍ കണക്ട് ചെയ്തപ്പോള്‍ 60w പവര്‍ ലഭിച്ചു. പെട്ടെന്ന് സപ്ലൈ വോള്‍ട്ടത 180v ലേക്ക് താഴ്ന്നാല്‍ ലഭിക്കുന്ന പവര്‍ എത്ര?
v=240v, p=60w, v=180v, p=2
ബള്‍ബിന്റെ പ്രതിരോധം ,
വോള്‍ട്ടേജ് 180v  ലേയ്ക്ക് താഴ്ത്തിയാല്‍ ,

1000 w പവറുള്ള ഒരു ഇമ്മേര്‍ഷന്‍ ഹീറ്റര്‍ 2 മണിക്കൂര്‍ ഉപയോഗിക്കുന്ന വൈദ്യുതോര്‍ജ്ജം എത്ര?
ഉപയോഗിക്കുന്ന ഊര്‍ജ്ജം

                                

ഒരു വീട്ടില്‍ 60w-ന്റെ 6 ബള്‍ബുകള്‍ ഒരു ദിവസം 4 മണിക്കൂര്‍ നേരം വീതം പ്രവര്‍ത്തിക്കുന്നു. 1kwh ന് 5 രൂപ നിരക്കില്‍ ഒരു മാസം എത്ര രൂപ വൈദ്യുത ചാര്‍ജ് ഇനത്തില്‍ ആകും? 60w ബള്‍ബുകള്‍ മാറ്റി 18w ന്റെ CFL ഉപയോഗിച്ചാല്‍ വൈദ്യുത ചാര്‍ജ് ഇനത്തില്‍ എത്ര രൂപ ലാഭിക്കാം?
പവര്‍ = 60 x 6,   സമയം = 4 മണിക്കൂര്‍
ഒരു ദിവസം ചെലവഴിക്കുന്ന ഊര്‍ജ്ജം  
ഒരു മാസം ചെലവഴിക്കുന്ന ഊര്‍ജ്ജം 
ചാര്‍ജ് = 5/kwh
ഒരു മാസത്തെ വൈദ്യുത ചാര്‍ജ്ജ്  രൂപ
CFL ഉപയോഗിച്ചാല്‍ ഒരു മാസത്തെ വൈദ്യുത ചാര്‍ജ്
                     
ലാഭം  = 216 - 64.80 = 151.20/- രൂപ.
ത്രീ പിന്‍ പ്ലഗ് ഉള്ള വൈദ്യുതോപകരണം ഉപയോഗിക്കുന്നതിന്റെ മെച്ചമെന്ത്?
ത്രീ പിന്‍ പ്ലഗിലെ ഒരു പിന്‍ ഫേസും, അടുത്തത് ന്യൂട്രലും, മൂന്നാമത്തേത് എര്‍ത്തിംഗിനും വേണ്ടി ഉള്ളതാണ്. ഉപകരണം ഉപയോഗിക്കുമ്പോള്‍ എര്‍ത്ത് പിന്‍, ഭൂമിയുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനാല്‍ ഉപയോഗിക്കുന്ന വ്യക്തിയും ഉപകരണവും സുരക്ഷിതമായിരിക്കും.


വൈദ്യുത ഷോക്കേറ്റയാളെ രക്ഷിക്കാന്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

  • ആദ്യം ഫ്യൂസ് ഊരി സര്‍ക്യൂട്ട് മായുള്ള വൈദ്യുത ബന്ധം വിഛേദിക്കുക
  • കുചാലക (വൈദ്യുതി കടത്തി വിടാത്ത) വസ്തുക്കളായ ഉണങ്ങിയ കമ്പോ, മറ്റോ ഉപയോഗിച്ച് വൈദ്യുതപ്രവാഹമുള്ള ലൈന്‍ തട്ടി മാറ്റുക.

ഗൃഹവൈദ്യുതീകരണത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍:
ഗൃഹവൈദ്യുതീകരണത്തില്‍  ഉപകരണങ്ങള്‍ എല്ലാം സമാന്തരമായി ഘടിപ്പിക്കണം. ആവശ്യത്തിന് ഇന്‍സുലേഷന്‍ ഉള്ള കേബിളുകള്‍ ഉപയോഗിക്കണം. സര്‍ക്യൂട്ടും ഉപകരണങ്ങളും ശരിയായ രീതിയില്‍ എര്‍ത്ത് ചെയ്യുക. ഓരോ സര്‍ക്യൂട്ടിലും ആവശ്യാനുസരണം ഫ്യൂസ് കമ്പികള്‍ ഉപയോഗിക്കുക.
സ്റ്റാര്‍ കണക്ഷന്‍:


വിതരണ ട്രാന്‍സ്ഫോമറിന്റെ ഔട്ട്‌ പുട്ട് ഭാഗത്തെ മൂന്ന് ഫേസ് കോയിലിലെ ഓരോന്നിന്റെയും ഓരോ അഗ്രം ഒരുമിച്ചു പൊതുവായി ബന്ധിപ്പിക്കുന്ന ക്രമീകരണമാണ് സ്റ്റാര്‍ കണക്ഷന്‍.
വാട്ട് ഔവര്‍, കിലോ വാട്ട് ഔവര്‍ എന്നിവ തമ്മിലുള്ള വ്യത്യാസം:
വാട്ട് ഔവര്‍ : ഒരു സെക്കന്റില്‍ ഒരു ജൂള്‍ എന്ന കണക്കിന് ഒരു വൈദ്യുത ഉപകരണം ഒരു മണിക്കൂര്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജമാണ് വാട്ട് ഔവര്‍.
കിലോ വാട്ട് ഔവര്‍ : വൈദ്യുതോര്‍ജ്ജത്തിന്റെ വ്യാവസായിക യൂണിറ്റാണ് കിലോ വാട്ട് ഔവര്‍. ഒരു കിലോ വാട്ട് എന്ന നിരക്കില്‍ ഒരു ഉപകരണം ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദ്യുതോര്‍ജ്ജമാണ് കിലോ വാട്ട് ഔവര്‍.
ഗൃഹവൈദ്യുതീകരണത്തിന് ശ്രേണീരീതിയേക്കാള്‍ സമാന്തരരീതി അവലംബിക്കാന്‍ കാരണമെന്ത്?
സമാന്തര രീതിയില്‍ വൈദ്യുതീകരണം നടത്തുമ്പോള്‍ ഓരോ ഉപകരണത്തിനും പരമാവധി വോള്‍ട്ടത ലഭിക്കുന്നു. കൂടാതെ ഓരോ ഉപകരണവും പ്രത്യേക സ്വിച്ച് മുഖേന നിയന്ത്രിക്കാന്‍ സാധിക്കുന്നു.


Paid Users Only!
Paid Users Only!
Powered By