Back to home

Topics

ഖരപദാര്‍ത്ഥങ്ങളുടെ പ്രതലവിസ്തീര്‍ണം വര്‍ദ്ധിപ്പിച്ച് രാസപ്രവര്‍ത്തനവേഗത കൂട്ടുന്നതിന് നിത്യജീവിതത്തില്‍ നിന്നൊരുദാഹരണമെഴുതുക.
ഉപ്പ് വെള്ളത്തില്‍ അലിയുന്നത്. രണ്ടു പാത്രങ്ങളില്‍ കുറച്ചു ജലമെടുത്തശേഷം ഒന്നില്‍ കുറച്ച് പരലുപ്പും മറ്റേതില്‍ കുറച്ച് പൊടിയുപ്പും ഇടുക. ഒരു ദണ്ഡുകൊണ്ട് ഇളക്കി കഴിയുമ്പോള്‍ പരലുപ്പിനേക്കാള്‍ വേഗത്തില്‍ പൊടിയുപ്പ് ജലത്തില്‍ ലയിച്ചതായി നമുക്ക് മനസ്സിലാകാന്‍ കഴിയും.

രസതന്ത്രക്ലാസ്സിലെ ചര്‍ച്ചയില്‍ ഒരു കുട്ടി ഇപ്രകാരം അഭിപ്രായപ്പെടുന്നു."ഒരു ഗ്രാം ഹൈഡ്രജനില്‍ 6.022 × 1023 ആറ്റങ്ങളുണ്ട്. എങ്കില്‍ 238 ഗ്രാം യുറേനിയത്തിലും 6.022 × 1023 ആറ്റങ്ങള്‍ തന്നെയുണ്ടാകും. ഈ വാദഗതിയോടു നിങ്ങള്‍ യോജിക്കുന്നുണ്ടോ?
ഒരു ഗ്രാം ഹൈഡ്രജന്‍ എന്നാല്‍ അതിന്റെ 1GAM -ന്  തുല്യം മാസുള്ള ഹൈഡ്രജന്‍ ആണ്. അതുപോലെ 238 ഗ്രാം യുറേനിയം എന്നാല്‍ അതിന്റെ 1GAM -ന് തുല്യം മാസുള്ള യുറേനിയം ആണ് (ആറ്റോമിക മാസ്സ് : H = 1, U = 238). നമുക്കറിയാം, ഏതൊരു മൂലകത്തിന്റെ കാര്യത്തിലും അതിന്റെ 1GAM -ന്  തുല്യം മാസുള്ള മൂലകത്തില്‍ 6.022 × 1023 ആറ്റങ്ങള്‍ തന്നെയുണ്ടാകും. അതിനാല്‍ കുട്ടിയുടെ വാദഗതി ശരിയാണ്.
പരിസരമലിനീകരണത്തിന് കാരണമാകുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍, അവയിന്മേലുള്ള നിയന്ത്രണം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ ഒരു സെമിനാറില്‍ ഒരു കുട്ടി ഇപ്രകാരം അഭിപ്രായപ്പെട്ടു." ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നാം കുറേക്കൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്" ഇതിനെ ശാസ്ത്രീയമായി ഏത് രീതിയിലാണ് വിലയിരുത്തുക?
നാം ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ ഏതെടുത്താലും അവയില്‍ മിക്കതും കാര്‍ബണിക സംയുക്തങ്ങളാണ്. അത്തരം ഇന്ധനങ്ങള്‍ വായുവില്‍ ജ്വലിക്കുമ്പോള്‍  ഒരു ഉല്പന്നം എന്ന നിലയില്‍ CO2  വാതകം വായുവിലേയ്ക്ക്‌ സ്വതന്ത്രമാക്കപ്പെടുന്നു. ഒരു ഹരിതഗേഹവാതകം എന്നുള്ള നിലയ്ക്ക് അതിന്റെ ബഹിര്‍ഗമനം എത്രത്തോളം കുറയ്ക്കാന്‍ കഴിയുമോ ആഗോളതാപനത്തിന്റെ തോതില്‍ അത്രയ്ക്കും ഒരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നമുക്ക് കഴിയും. ഇതിലേയ്ക്കായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

 • കാര്‍ബണ്‍ ഒരു ഘടകമല്ലാത്ത  ഇന്ധനങ്ങള്‍ ലഭ്യമാണെങ്കില്‍ അവ മുന്‍ഗണനാക്രമത്തില്‍ ഉപയോഗിക്കുക.     
 • കാര്‍ബണ്‍ ഇന്ധനങ്ങളെയാണ് ആശ്രയിക്കേണ്ടി വരുന്നതെങ്കില്‍, അവ അത്യാവശ്യമുള്ള അളവില്‍ മാത്രം ഉപയോഗിക്കുക.
 • ജ്വലനഫലമായി, CO2 കുറഞ്ഞ  തോതില്‍ മാത്രം പുറന്തള്ളുന്ന ഇന്ധനങ്ങളെ കഴിയുന്നത്ര ആശ്രയിക്കുക.

മോള്‍ എണ്ണത്തെക്കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ ഗ്രാം യൂണിറ്റിലുള്ള മാസ്സ്, STPയിലെ വ്യാപ്തം എന്നിവ കാണുന്നതിനുള്ള സൂത്രവാക്യങ്ങള്‍ ആവിഷ്കരിക്കുക.

 

 • ഗ്രാം യൂണിറ്റിലുള്ള മാസ്സ് = n  ×  GMM (സൂചന: n = 'മോള്‍' എണ്ണം, ഇവിടെ കണങ്ങള്‍ തന്മാത്രകള്‍ ആണ്)
 • ഗ്രാം യൂണിറ്റിലുള്ള മാസ്സ് = n  ×  GAM (സൂചന: n = 'മോള്‍' ആറ്റങ്ങളുടെ എണ്ണം, ഇവിടെ കണങ്ങള്‍ ആറ്റങ്ങള്‍ ആണ്)
 • STP -യില്‍ സ്ഥിതി ചെയ്യുന്ന ഒരു വാതകത്തിന്റെ വ്യാപ്തം = n ×  22.4 L

 

  ഒരു ചെറുകിട റയോണ്‍ നിര്‍മ്മാണശാലയില്‍ നിന്ന് പ്രതിദിനം 4900g H2SO4 പുറന്തള്ളുന്നുവെന്നു കരുതുക.

 • a . ഇത്രയും അളവ് H2SO4 നെ നിര്‍വീര്യമാക്കാന്‍ എത്ര ഗ്രാം കുമ്മായം (കാത്സ്യം ഹൈഡ്രോക്സൈഡ്) വേണ്ടി വരുമെന്നു കണക്കാക്കുക.[H2SO4 ന്റെ ഗ്രാം മോളിക്യുലാര്‍ മാസ് = 98
  Ca(OH)2 ന്റെ ഗ്രാം
  മോളിക്യുലാര്‍ മാസ് = 74]
 • b . ഫാക്ടറി ഇതിനായി ഉപയോഗിക്കുന്ന കുമ്മായത്തിന്റെ അളവ് ഇതിലും കുറവാണെങ്കില്‍ എന്ത് സംഭവിക്കും?

 •  98g H2SO4നെ നിര്‍വീര്യമാക്കാന്‍ വേണ്ട Ca(OH)2 ന്റെ അളവ്  74g       
  1g
  H2SO4നെ നിര്‍വീര്യമാക്കാന്‍ വേണ്ട Ca(OH)2 ന്റെ അളവ്  =  

  അതുകൊണ്ട്
  4900g H2SO4 നെ നിര്‍വീര്യമാക്കാന്‍ വേണ്ട Ca(OH)2 ന്റെ അളവ് ==3700g

 •  ചേര്‍ക്കുന്ന കുമ്മായത്തിന്റെ (Ca(OH)2 ന്റെ അളവ് 3700g ലും കുറവാണെങ്കില്‍ H2SO4 പൂര്‍ണ്ണമായും നിര്‍വീര്യമാകാതെ  ശേഷിക്കും.
  ഒരു അമ്ലമലിനീകാരി എന്ന നിലയില്‍ H2SO4 മൂലമുള്ള ദൂഷ്യഫലം ചെറിയ തോതിലെങ്കിലും തുടര്‍ന്നും നിലനില്‍ക്കും.

ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന ഒരു ഗാര്‍ഹിക ഇന്ധനമാണല്ലോ LPG എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന പാചക വാതകം.
(a) ഇന്ധനം എന്ന നിലയില്‍ പ്രയോജനപ്പെടുന്ന LPG യിലെ മുഖ്യ ഘടകം ബ്യൂട്ടെയ്ന്‍ എന്ന ഹൈഡ്രോകാര്‍ബണ്‍ ആണ്. അതിന്റെ രാസസൂത്രം സൂചിപ്പിക്കുക.
(b) ബ്യൂട്ടെയ്ന്‍ ജ്വലനവിധേയമാകുന്ന രാസപ്രവര്‍ത്തനത്തിന്റെ സമീകരിച്ച രാസസമവാക്യം എഴുതുക. 
 
ബ്യൂട്ടെയ് നിന്റെ രാസസൂത്രം :- C4H10
 
  2C4H10 + 13 O2 → 8 CO2 + 10 H2O

വിട്ടുപോയിട്ടുള്ള രാസസൂത്രങ്ങള്‍ MM, GMM  എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, പട്ടിക പൂര്‍ത്തിയാക്കി എഴുതുക.

പദാര്‍ത്ഥം  രാസസൂത്രം മോളിക്യുലാര്‍ മാസ് ഗ്രാം മോളിക്യുലാര്‍ മാസ്
ഹൈഡ്രോ ക്ലോറിക് ആസിഡ് HCl    

സോഡിയം ഹൈഡ്രോക്സൈഡ്  

     
സള്‍ഫ്യൂരിക്  ആസിഡ്      

കാത്സ്യം കാര്‍ബണേറ്റ്

 CaCO3    

അമോണിയം സള്‍ഫേറ്റ്

 (NH4)2SO4    

സോഡിയം ക്ലോറൈഡ്

     
 അറ്റോമിക മാസ്സുകള്‍

H=1
C=12
 N=14
 O=16
S=32
Cl=35.5
Na=23
      Ca=40 

പദാര്‍ത്ഥം 

രാസസൂത്രം 


മോളിക്യുലാര്‍ മാസ്ഗ്രാം മോളിക്യുലാര്‍ മാസ്

 

ഹൈഡ്രോ ക്ലോറിക് ആസിഡ് HCl 36.5 36.5g
സോഡിയം ഹൈഡ്രോക്സൈഡ്  NaOH 40 40g
സള്‍ഫ്യൂരിക്   ആസിഡ് H2SO4 98 98g
കാത്സ്യം കാര്‍ബണേറ്റ് CaCO3 100 100g
അമോണിയം സള്‍ഫേറ്റ് (NH4)2SO4 132 132g

സോഡിയം ക്ലോറൈഡ്

NaCl 58.5 58.5g
അറ്റോമിക മാസ്സുകള്‍
  H=1
      C=12
      N=14
      O=16
      S=32
      Cl=35.5
      Na=23
      Ca=40
Paid Users Only!
Paid Users Only!
Powered By