Back to home

Topics

 


പഠനഭാഗങ്ങള്‍

  • ഓപറേറ്റിങ് സിസ്റ്റത്തിന്റെ ആവശ്യകത, ധര്‍മം എന്നിവ വിശദീകരിക്കുന്നു.
  • വിവധതരം ഓപറേറ്റിങ് സിസ്റ്റങ്ങള്‍, അവയുടെ അടിസ്ഥാനഘടകമായ കേണല്‍ പ്രോഗ്രാം.
  • വിവധതരം ഫയല്‍ സിസ്റ്റങ്ങളുടെ പേരുകള്‍ പട്ടികപ്പെടുത്തുന്നു. ഒരു കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനുകളും ഫയല്‍ സിസ്റ്റങ്ങളും സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്തി ലിസ്റ്റ് ചെയ്യുന്നു.
  • ഗ്നു/ലിനക്സ്  സിസ്റ്റത്തില്‍ ഉപയോക്താക്കളെ നിര്‍മിക്കുന്നു.
  • കമ്പ്യൂട്ടറില്‍ സേവ് ചെയ്യപ്പെട്ട ഒരു ഫയലിന്റെ  സ്ഥാനം കൃത്യമായി എഴുതുന്നു.
  • സ്വതന്ത്ര സോഫ്റ്റ് വെയറും കുത്തവകാശ സോഫ്റ്റ് വെയറും എന്തെന്നു വിശദീകരിക്കുന്നു.
  • മൊബൈല്‍ ഫോണുകളിലേയും ഇതര ഉപകരണങ്ങളിലേയും ഓപറേറ്റിങ് സിസ്റ്റങ്ങള്‍ ലിസ്റ്റ് ചെയ്യുന്നു.

കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

ചാള്‍സ് ബാബേജ്

ആദ്യത്തെ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നത് ?

അനലിറ്റിക് എന്‍ജിന്‍

ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ എന്താണ് ?

പ്രത്യേക ആവശ്യങ്ങള്‍ക്കായി രൂപകല്പന ചെയ്ത സോഫ്റ്റ് വെയറുകളെയാണ് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകള്‍ എന്നു പറയുന്നത്.

എന്താണ് ഓപറേറ്റിങ് സിസ്റ്റം ?

കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം (ഒ. എസ്‌) എന്നറിയപ്പെടുന്നത്‌.

ഗ്നു ലിനക്സ് ഒരു ഓപറേറ്റിങ് സിസ്റ്റമാണ്.

യുനിക്സ് ഓപറേറ്റിങ് സിസ്റ്റം

യുനിക്സ് എന്നത് കമ്പ്യൂട്ടര്‍ രംഗത്തെ ഒരു സുപ്രധാന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. അമേരിക്കയിലെ ബെല്‍ ലബോറട്ടറീസ് എന്ന കമ്പനിയിലെ ഡെന്നീസ് റിച്ചി, കെന്‍ തോംസന്‍ തുടങ്ങിയവര്‍ തയാറാക്കിയ ഓപറേറ്റിങ് സിസ്റ്റമാണ് യുനിക്സ്. 1969 മുതലാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്. ഇന്നുളള മറ്റു പല ഓപറേറ്റിങഅ സിസ്റ്റങ്ങളും യുനിക്സില്‍ നിന്ന് വികസിപ്പിച്ചെടുത്തവയാണ്.

എന്താണ് മെനു?

കമ്പ്യൂട്ടറിലെ ആപ്ലിക്കേഷനുകള്‍ ശരിയായി ക്രമീകരിക്കുന്നതിന് ഓപ്പറേറ്റിങ് സിസ്റ്റം ഒരുക്കിതരുന്ന സംവിധാനമാണ് മെനു എന്നറിയപ്പെടുന്നത്.

എന്താണ് ഡ്രൈവര്‍?

കമ്പ്യൂട്ടറിലെ ഏത് ഹാര്‍ഡ് വെയര്‍ ഘടകവും പ്രവര്‍ത്തിക്കണമെങ്കില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കണം എന്നു നിര്‍ദ്ദേശിക്കുന്ന പ്രോഗ്രാം കൂടെയുണ്ടാകണം. ഈ സോഫ്റ്റ് വെയറിനെയാണ് ആ ഉപകരണത്തിന്റെ ഡ്രൈവര്‍ എന്നു പറയുന്നത്.

എന്താണ് ഫയല്‍ സിസ്റ്റം ?

ഓരോ ഓപറേറ്റിങ് സിസ്റ്റവും അതിനു യോജിക്കുന്ന രീതിയില്‍ ഹാര്‍ഡ് ഡിസ്കിനെ ഫോര്‍മാറ്റ് ചെയ്തിരിക്കുന്നതിനെയാണ് അതതിന്റെ ഫയല്‍ സിസ്റ്റം എന്നു വിളിക്കുന്നത്.

ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫയല്‍ സിസ്റ്റങ്ങള്‍
ഗ്നു/ലിനക്സ് Ext3, Ext4
മൈക്രോസോഫ്റ്റ് വിന്‍ഡോസ് FAT32, NTFS
Apple Mac OS X HPFS, HPFS +

എന്താണ് ഫോര്‍മാറ്റിങ് ?

ഫയലുകള്‍ എവിടെയെല്ലാം സൂക്ഷിച്ചിരിക്കുന്നു എന്നു തിരിച്ചറിയുന്നതിന് ഡിസ്കിനെ പല ബ്ലോക്കുകളായി തിരിക്കേണ്ടതുണ്ട്. ഈ ബ്ലോക്കുകള്‍ക്കെല്ലാം അഡ്രസ് കൊടുക്കുകയും വേണം. ഇങ്ങനെ ചെയ്യുന്ന പ്രക്രീയയെ ഫോര്‍മാറ്റിങ് എന്നാണ് വിളിക്കുന്നത്.

എന്താണ് ഡിസ്ക് പാര്‍ട്ടീഷന്‍ ?

കമ്പ്യൂട്ടറില്‍ പലതരം ഓപറേറ്റിങ് സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരുമ്പോള്‍ പലതരം ഫയല്‍ സിസ്റ്റങ്ങളും തയ്യാറാക്കേണ്ടി വരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഹാര്‍ഡ് ഡിസ്കിനെ വിവധ ഭാഗങ്ങളായി തിരിക്കേണ്ടിവരുന്നു. ഇത്തരത്തില്‍ ഹാര്‍ഡ് ഡിസ്കിനെ വിവിധ ഭാഗങ്ങളായി തിരിക്കുന്നതിനെയാണ് പാര്‍ട്ടീഷ്യന്‍ എന്നു പറയുന്നത്.

ഫയലുകള്‍ തരംതിരിച്ച് സൂക്ഷിക്കാനും ഹാര്‍ഡ് ഡിസ്കിനെ പാര്‍ട്ടീഷന്‍ ചെയ്യാറുണ്ട്.

ഗ്നു ലിനക്സ് ഫയല്‍ സിസ്റ്റത്തിന്റെ 3 തരം പാര്‍ട്ടീഷനുകള്‍ ഏതെല്ലാം?

റൂട്ട് (/) -  ഓപറേറ്റിങ് സിസ്റ്റത്തിന്റെ പ്രോഗ്രാം സൂക്ഷിക്കുന്നതിന്.

ഹോം (home) - ഉപയോക്താവ് നിര്‍മിക്കുന്ന ഫയലുകള്‍ സൂക്ഷിക്കുന്നതിന്.

സ്വാപ് - അതിവേഗ ഫയല്‍ സിസ്റ്റം. വിവരങ്ങള്‍ താത്കാലികമായി സൂക്ഷിക്കാന്‍

കമ്പ്യൂട്ടറിന്റെ വിവിധ യൂസര്‍ ആയി രജിസ്റ്റര്‍ ചെയ്താല്‍ ഉണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തെല്ലാം ?

ഒരു യൂസര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ -യൂസര്‍ക്കു വേണ്ടി ഹോമില്‍ ഒരു ഫോള്‍ഡര്‍ സംവിധാനം ഉണ്ടാക്കപ്പെടുന്നു.

ഓരോ യൂസര്‍ക്കും അവരുടെ ഹോം ഫോള്‍ഡറില്‍ അവരുടേതായ ഡസ്ക്ടോപ്പ് തന്നെ ഓപറേറ്റിങ് സിസ്റ്റം നിര്‍മ്മിച്ചു കൊടുക്കുന്നു.

ഓരോ യൂസര്‍ക്കും കമ്പ്യൂട്ടറിന്റെ കെട്ടും മട്ടും അവര്‍ക്കിഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കുന്നു.

ഒരു യൂസര്‍ക്കും അവരവരുടെ ഫയലുകള്‍ മറ്റുള്ളവരില്‍ നിന്ന് വ്യക്തിപരമായി സൂക്ഷിക്കാന്‍ സാധിക്കുന്നു.

യൂസര്‍മാര്‍ക്ക് അവരവരുടെ ഫയലുകളും മറ്റു ക്രമീകരണങ്ങളും പാസ് വേഡുപയോഗിച്ച് സംരക്ഷിക്കാന്‍ സാധിക്കുന്നു.

യൂസര്‍ നിര്‍മ്മിക്കുന്നതെങ്ങനെ ?

Applications, System Tools, Administration, Users and Group/User Accounts എന്ന ക്രമത്തില്‍ പുതിയ ഉപയോക്താവിനെ നിര്‍മിക്കാനുള്ള ജാലകം തുറക്കുക.

ജാലകത്തില്‍ Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് പുതിയ ഉപയോക്താവിനെ നിര്‍മ്മിക്കുക.

ഉപയോക്താവിന് പാസ് വേഡ് നിര്‍മിച്ചു കൊടുക്കുക.

കമ്പ്യൂട്ടര്‍ ലോഗ് ഔട്ട് ചെയ്ത് പുതിയ യൂസറില്‍ ലോഗിന്‍ ചെയ്യുക.

ഓപറേറ്റിങ് സിസ്റ്റം. കുറിപ്പ് തയ്യാറാക്കുക.

കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയര്‍ ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം (ഒ. എസ്‌) എന്നറിയപ്പെടുന്നത്‌.

ഗ്നു ലിനക്സ് ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ്.

സമ്പൂര്‍ണമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിന് പ്രവര്‍ത്തന തലത്തില്‍ രണ്ടു ഭാഗങ്ങളുണ്ട്.

കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയറുമായി നേരിട്ടോ ഡ്രൈവുകളുടെ സഹായത്തോടെയോ സംവദിക്കുന്ന ഭാഗത്തെ കേണല്‍ എന്നുപറയുന്നു.

ഷെല്‍, സോഫ്റ്റ് വെയര്‍ ജാലകങ്ങളും (Graphical User Interface -GUI) മറ്റും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയാണ് മറ്റു ഭാഗങ്ങള്‍.

ഓപറേറ്റിങ് സിസ്റ്റം കേണല്‍ പ്രോഗ്രാം
ഗ്നു/ലിനക്സ് ലിനക്സ്
മൈക്രോസേഫ്റ്റ് വിന്‍ഡോസ് വിന്‍ഡോസ് NT
ആപ്പിള്‍ മാക് OS X XNU
     
 ഓപറേറ്റിങ് സിസ്റ്റം പൊതുഘടന

കുത്തവകാശ സോഫ്റ്റ് വെയറുകള്‍.

1980 മുതല്‍ സോഫ്റ്റ് വെയറുകള്‍ പകര്‍പ്പവകാശ നിയമിത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടു. ഒരു സോഫ്റ്റ് വെയര്‍ എങ്ങനെ നിര്‍മ്മിക്കപ്പെട്ടു എന്നു പരിശോധിക്കാന്‍ സാധിക്കാത്തവിധം അതിന്റെ പ്രോഗ്രാമുകള്‍ രഹസ്യമാക്കപ്പെട്ടു. ഇത്തരത്തിലുള്ള സോഫ്റ്റ് വെയറുകളെ കുത്തവകാശ സോഫ്റ്റ് വെയറുകള്‍ എന്നു വിളിക്കുന്നു.

ഗ്നു ലിനക്സ്

വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ് (GNU/Linux). 1983 ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തുടക്കം കുറിച്ച ഗ്നു (GNU) പദ്ധതിയുടെ സോഫ്റ്റ്‌വെയര്‍ ഭാഗങ്ങളും ലിനസ് ടോര്‍വാള്‍ഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേര്‍ണലും ചേര്‍ന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം പിറവിയെടുത്തത്. 1992-ല്‍ ലിനക്സ് കെര്‍ണല്‍, ഗ്നു ജിപിഎല്‍ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേര്‍ണലും ചേര്‍ന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു.

എന്താണ് സോഴ്സ് കോഡ്  ?

പ്രോഗ്രാമുകളുടെ നിര്‍ദേശങ്ങള്‍ (കോഡുകള്‍) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ സോഴ്സ് കോഡ് എന്നു വിളിക്കുന്നു.

Powered By