Back to home

Topics

 താഴെ കൊടുത്തിരിക്കുന്ന ഭാഷാവാചകങ്ങളുടെ ബീജഗണിതരൂപം എഴുതുക.
a) ഒരു സംഖ്യയുടെ മൂന്നുമടങ്ങിനോട് രണ്ട്  കൂട്ടിയത്.
b) ഒരു സംഖ്യയോട് രണ്ട്  കൂട്ടിയതിന്റെ മൂന്നു മടങ്ങ്‌.
c) ഒരു സംഖ്യയുടെ വര്‍ഗത്തിനോട്  ഒന്നു കൂട്ടിയത്.
a) 3x + 2

b) (x + 2) × 3

c) x2 + 1

താഴെ കൊടുത്തിരിക്കുന്ന ഭാഷാവാചകങ്ങളുടെ ബീജഗണിത രൂപം എഴുതുക.
a) ഒരു സംഖ്യയോട് ഒന്ന് കൂട്ടിയതിന്റെ വര്‍ഗം.
b) ഒരു സംഖ്യയുടെ മൂന്നാം കൃതിയുടേയും നാലാം കൃതിയുടേയും തുക.
c) രണ്ടു സംഖ്യകളുടെ നാലാം കൃതികളുടെ തുക.

a) ( x + 1)2

b) x3 + x4

c) x4 + y4

താഴെ കൊടുത്തിരിക്കുന്ന ബീജഗണിതവാചകങ്ങളുടെ അര്‍ത്ഥം സാധാരണ ഭാഷയില്‍ എഴുതുക.

a) ഒരു സംഖ്യയുടെ പകുതിയോട് ഒന്ന്  കൂട്ടിയത്.
b) ഒരു സംഖ്യയോട് ഒന്നു കൂട്ടിയതിന്റെ പകുതി.
c) ഒരു സംഖ്യയുടെ വര്‍ഗമൂലത്തിനോട് ഒന്ന് കൂട്ടിയത്.
d) ഒരു സംഖ്യയോട് ഒന്നു കൂട്ടിയതിന്റെ വര്‍ഗമൂലം.  

താഴെ കൊടുത്തിരിക്കുന്ന ബീജഗണിതവാചകങ്ങളുടെ അര്‍ത്ഥം സാധാരണ ഭാഷയില്‍ എഴുതുക.

a) x + y + 2           

c) ab + 1                c) (a + 1) (b + 1)

a) രണ്ടു സംഖ്യകളുടെ തുകയോട് രണ്ട് കൂട്ടിയത്.
b) രണ്ടു സംഖ്യകളുടെ വര്‍ഗമൂലങ്ങളുടെ തുക.
c) രണ്ടു സംഖ്യകളുടെ ഗുണന ഫലത്തോട് ഒന്ന് കൂട്ടിയത്.
d) രണ്ടു സംഖ്യകളോടും 1 വീതം കൂട്ടിയതിന്റെ ഗുണനഫലം. 

ലഘൂകരിക്കുക.

a) 2x + (3x + 1)           b) x + (2x + 3)           c) (x + 2) + (2x + 1)

a) 2x + (3x + 1)= (2x + 3x) + 1  = 5x + 1

b) x + (2x + 3) = (x + 2x) + 3 = 3x + 3 = 3(x + 1)

c) (x + 2) + (2x + 1) = (x + 2x) + (2 + 1)
                              = 3x + 3
                              = 3(x + 1)

ലഘൂകരിക്കുക.

a) (x +1) + (x + y)                 b) (3x + 2y) + (x + y)              c) (3x + 2y) + (2x + 3y)

a) (x +1) + (x + y)  = (x + x) + (1 + y)
                            = 2x + y + 1

b) (3x + 2y) + (x + y) = (3x + x) + (2y + y)
                                = 4x + 3y

c) (3x + 2y) + (2x + 3y) = (3x + 2x) + (2y + 3y)
                                   = 5x + 5y
                                   = 5(x + y)

ലഘൂകരിക്കുക.

a) (x + 4) + (x - 2)                  b) (2x + 3) + (x - 1)                         c) (x + 1) + (x - 1)

a) (x + 4) + (x - 2) = (x + 4 + x) - 2
                            = (2x + 4) - 2
                            = 2x + (4 - 2)
                            = 2x + 2
                            = 2(x + 1)

b) (2x + 3) + (x - 1) = (2x + 3 + x) -1
                              = (3x + 3) - 1
                               = 3x + (3 - 1)
                               = 3x + 2

c) (x + 1) + (x - 1) = (x + 1 + x) - 1
                           = (2x + 1) - 1
                           = 2x + ( 1- 1)
                           = 2x + 0
                           = 2x

ലഘൂകരിക്കുക.

a) (5x + 6y) + (2x - 3y)                   b) (x + y) + (x - y)

a) (5x + 6y) + (2x - 3y) = (5x + 6y + 2x) - 3y
                                   = (7x + 6y) - 3y
                                   = 7x + (6y - 3y)
                                   = 7x + 3y

b) (x + y) + (x - y) = (x + y + x) - y
                           = (2x + y) - y
                           = 2x + (y - y)  
                           = 2x + 0
                           = 2x

ബീജഗണിതവാചകം എഴുതുക.
a) ഏതൊരു സംഖ്യയോടും 8 കൂട്ടുന്നത്  8 നോട്‌ സംഖ്യ കൂട്ടുന്നതിന് തുല്യമാണ്.
b) ഒരു സംഖ്യയുടെ 6 മടങ്ങില്‍ നിന്ന് സംഖ്യയുടെ രണ്ട് മടങ്ങ്‌ കുറച്ചാല്‍ സംഖ്യയുടെ നാല് മടങ്ങ്‌ കിട്ടും.
c) ഒരു സംഖ്യയുടെ മൂന്ന് മടങ്ങിനോട്  5 കൂട്ടിയതിന്റെ കൂടെ 10 കൂട്ടുന്നത് സംഖ്യയുടെ 3 മടങ്ങിനോട് 5 ന്റെയും 10 ന്റെയും തുക കൂട്ടുന്നതിന് തുല്യമാണ്.

a) x + 8 = 8 + x

b) 6x - 2x = 4x

c) 3x + 5 + 10 = 3x + (5 + 10)

 താഴെ തന്നിട്ടുള്ള ഭാഷാവാചകങ്ങള്‍ക്ക് സമാനമായ ബീജഗണിത വാചകം എഴുതുക.
a) ഒരു സംഖ്യയില്‍ നിന്നും 5 കുറച്ചതില്‍ നിന്നും 10 കുറയ്ക്കുന്നത് സംഖ്യയില്‍ നിന്നും 5 ന്റെയും 10 ന്റെയും തുക കുറയ്ക്കുന്നതിന് തുല്യമാണ്.
b) ഒരു സംഖ്യയുടെ 6 മടങ്ങിനെ 2 കൊണ്ട് ഹരിക്കുന്നത് സംഖ്യയുടെ 3 മടങ്ങിനു തുല്യമാണ്.

a) x - 5 - 10 = x-(5 + 10)

b) 6x ÷ 2 = 3x  അല്ലെങ്കില്‍ 6x/2 = 3x

താഴെ തന്നിട്ടുള്ള ബീജഗണിത വാചകങ്ങളെ സാധാരണ ഭാഷയില്‍ എഴുതുക.

a) 5x + 4x = 9x                    b) (x + 3)+ (x + 5) = 2x + 8

a) 5x + 4x = 9x
    ഒരു സംഖ്യയുടെ അഞ്ചു മടങ്ങിന്റെയും നാലു മടങ്ങിന്റെയും തുക അതേ സംഖ്യയുടെ ഒന്‍പത് മടങ്ങിനു തുല്യമാണ്.

b) (x + 3) + (x + 5) = 2x + 8
    ഒരു സംഖ്യയോട്  മൂന്ന് കൂട്ടിയതിന്റെയും അതേ സംഖ്യയോട് അഞ്ച് കൂട്ടിയതിന്റെയും തുക ആ സംഖ്യയുടെ രണ്ടു മടങ്ങിനോട് എട്ട്  കൂട്ടിയതിനു തുല്യമാണ്.

താഴെ തന്നിട്ടുള്ള ബീജഗണിത വാചകങ്ങളെ സാധാരണ ഭാഷയില്‍ എഴുതുക.

a) (a - 2) + (a - 6) = 2a - (2 + 6)               b) p - (q + y) = (p - q) - y

a) (a - 2) + (a - 6) = 2a - (2 + 6)
     ഒരു സംഖ്യയില്‍ നിന്ന്  രണ്ടു കുറച്ചതിന്റെയും അതേ സംഖ്യയില്‍ നിന്ന് ആറ് കുറച്ചതിന്റെയും തുക സംഖ്യയുടെ രണ്ടു മടങ്ങില്‍ നിന്ന്  2 ന്റെയും 6 ന്റെയും തുക കുറയ്ക്കുന്നതിന് തുല്യമാണ്.

b) p - (q + y) = (p - q) - y
    p യില്‍ നിന്നും q വിന്റെയും y യുടെയും തുക കുറയ്ക്കുന്നത്  p യില്‍ നിന്നും q കുറച്ചതില്‍ നിന്നും y കുറയ്ക്കുന്നതിനു തുല്യമാണ്.

Powered By