Back to home

Topics

മുക്ക് ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനും അവ ഫോര്‍മാറ്റ് ചെയ്യുന്നതിനും ലിനക്സില്‍ ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് ടെക്സ്റ്റ് എഡിറ്റര്‍. നാം ടൈപ്പ് ചെയ്യുന്ന വിവരങ്ങള്‍ നമുക്ക് ഫയലുകളായി സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കും. ഒരേ തരത്തിലുള്ള ഫയലുകള്‍ നമുക്ക് ഒരു ഫോള്‍ഡറില്‍ സേവ് ചെയ്യുവാന്‍ സാധിക്കും. കൂടുതല്‍ വിശദമായി നമുക്ക് ഈ പാഠത്തില്‍ പഠിക്കാം.

ടെക്സ്റ്റ് എഡിറ്റര്‍.
നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനും, ടൈപ്പ് ചെയ്ത അക്ഷരങ്ങള്‍ അനുയോജ്യമായ രീതിയില്‍ ഫോര്‍മാറ്റ് ചെയ്യുന്നതിനും വേണ്ടി ലിനക്സില്‍ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌ വെയര്‍ ആണ് ടെക്സ്റ്റ് എഡിറ്റര്‍.
ടെക്സ്റ്റ് എഡിറ്റര്‍ ജാലകം തുറക്കുന്നത്:
ലിനക്സില്‍ വിവരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനും അവ സൂക്ഷിച്ചു വയ്ക്കുന്നതിനും നമ്മെ സഹായിക്കുന്ന ഒരു സങ്കേതമാണ് ടെക്സ്റ്റ് എഡിറ്റര്‍.
Application → Accessories → Text Editor എന്ന ക്രമത്തില്‍ മൗസ് ക്ലിക്ക് ചെയ്ത് ടെക്സ്റ്റ് എഡിറ്റര്‍ ജാലകം തുറക്കാവുന്നതാണ്.
Close without saving ബട്ടണ്‍.
Close without saving ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ടൈപ്പ് ചെയ്ത വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഒരിടത്തും സൂക്ഷിച്ചു വയ്ക്കുന്നില്ല. അതോടൊപ്പം തന്നെ ടെക്സ്റ്റ് എഡിറ്റര്‍ ജാലകം അടയുകയും ചെയ്യുന്നു.
ടെക്സ്റ്റ് എഡിറ്റര്‍ ജാലകത്തില്‍ cancel ബട്ടണ്‍ന്റെ ഉപയോഗം:
ടെക്സ്റ്റ് എഡിറ്റര്‍ ജാലകം അടയ്ക്കുമ്പോള്‍  close without save, cancel, save തുടങ്ങിയ മൂന്ന് ബട്ടണുകളോടു കൂടിയ ഒരു ജാലകം പ്രത്യക്ഷപ്പെടുന്നു. അതില്‍ cancel (ക്യാന്‍സല്‍) ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഈ ബട്ടണുകളോടു കൂടിയ ജാലകം അടയുന്നു. എന്നാല്‍ ടൈപ്പ് ചെയ്ത വിവരങ്ങള്‍ ടെക്സ്റ്റ് എഡിറ്ററില്‍ തന്നെ കാണാന്‍ കഴിയും.
 ടെക്സ്റ്റ് എഡിറ്റര്‍ ജാലകത്തില്‍ ടൈപ്പ് ചെയ്ത വിവരങ്ങള്‍ സൂക്ഷിക്കുന്നത്:
വിവരങ്ങള്‍ ടൈപ്പ് ചെയ്ത ശേഷം ടെക്സ്റ്റ് എഡിറ്റര്‍ ജാലകത്തിലെ close ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മൂന്ന് ബട്ടണുകളോടു കൂടിയ ഒരു ജാലകം പ്രത്യക്ഷപ്പെടുന്നു. ഇതില്‍ സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പുതിയ ജാലകം പ്രത്യക്ഷപ്പെടുന്നു. ജാലകത്തില്‍ Name എന്ന ബോക്സില്‍ ഫയലിന്‌ ആവശ്യമായ പേര് നല്‍കിയ ശേഷം സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ടെക്സ്റ്റ് എഡിറ്ററില്‍ നാം ടൈപ്പ് ചെയ്ത വിവരങ്ങള്‍ നാം നല്‍കിയ ഫയല്‍ നെയിമില്‍ സൂക്ഷിക്കപ്പെടും. ഓരോ ഫയലും സേവ് ചെയ്യുമ്പോള്‍ വ്യത്യസ്ത പേരുകളാണ് നല്‍കേണ്ടത്.
ഫോള്‍ഡര്‍.

കമ്പ്യൂട്ടറില്‍ ഒരു കൂട്ടം ഫയലുകള്‍ ഒരുമിച്ചു സൂക്ഷിച്ചു വയ്ക്കുന്ന ഒരു ബോക്സിനെയാണ് ഫോള്‍ഡര്‍ എന്ന് പറയുന്നത്. ഹോമിലും ഡെസ്ക് ടോപ്പിലും ഫോള്‍ഡറുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഒരേ തരത്തിലുള്ള ഫയലുകള്‍ സാധാരണയായി ഒരു ഫോള്‍ഡറിലാണ് സൂക്ഷിക്കുന്നത്.
ഹോം ഫോള്‍ഡറില്‍ ഒരു പുതിയ ഫോള്‍ഡര്‍ നിര്‍മ്മിക്കുന്നത്:
ഹോം ഫോള്‍ഡര്‍ തുറന്നു ഫോള്‍ഡറിലെ ഒഴിഞ്ഞ സ്ഥലത്ത് മൗസ് പോയിന്റര്‍ എത്തിച്ചശേഷം മൗസിന്റെ വലതു ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു പട്ടിക പ്രത്യക്ഷപ്പെടും അതില്‍ നിന്നും ക്രിയേറ്റ് ഫോള്‍ഡര്‍ (create folder) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഒരു പുതിയ ഫോള്‍ഡര്‍ ഹോം ഫോള്‍ഡറില്‍ പ്രത്യക്ഷപ്പെടും. അതില്‍ ന്യൂ ഫോള്‍ഡര്‍ നെയിം (New folder name) എന്ന ഭാഗത്ത് ഫോള്‍ഡറിന്റെ പേര് ടൈപ്പ് ചെയ്ത ശേഷം മൗസിന്റെ ഇടതു ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

 ടെക്സ്റ്റ് എഡിറ്ററില്‍ ഒരു ഫയല്‍ സേവ് ചെയ്യുന്നത്:
ടെക്സ്റ്റ് എഡിറ്റര്‍ ജാലകം തുറന്ന് ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്ത ശേഷം, ടെക്സ്റ്റ് എഡിറ്റര്‍ ജാലകത്തിലെ ഫയല്‍ മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന പട്ടികയില്‍ നിന്നും സേവ് സെലക്ട് ചെയ്യുമ്പോള്‍ ഒരു ജാലകം പ്രത്യക്ഷപ്പെടും അതില്‍ untitled എന്ന ഭാഗത്ത് ഫയലിന്റെ പേര് ടൈപ്പ് ചെയ്ത്, സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 ഒരു ഫോള്‍ഡറില്‍ ഫയല്‍ സേവ് ചെയ്യുന്നത്:
ടെക്സ്റ്റ് എഡിറ്റര്‍ ജാലകത്തില്‍  വിവരങ്ങള്‍ ടൈപ്പ് ചെയ്ത ശേഷം ഫയല്‍ മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ലിസ്റ്റില്‍ നിന്നും സേവ് സെലക്ട്‌ ചെയ്യുക. ഒരു പുതിയ ജാലകം പ്രത്യക്ഷപ്പെടും. അതില്‍ നമ്മുടെ ഫോള്‍ഡര്‍ സെലക്ട്‌ ചെയ്യുന്നതിന് Browse for the folder എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഫോള്‍ഡര്‍ സെലക്ട് ചെയ്ത് ഫയലിന്റെ പേര് ടൈപ്പ് ചെയ്ത ശേഷം സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ഫോള്‍ഡറില്‍ ഫയല്‍ സേവ് ചെയ്യപ്പെടും.

Powered By