Malayalam
English

Back to home

Topics

മുക്കെല്ലാപേര്‍ക്കുമറിയാം കാട്ടിലെ രാജാവ് സിംഹമാണെന്ന്. എന്നാല്‍ ഇവിടെ കൊമ്പന്‍ കാള രാജാവായപ്പോള്‍ എന്തൊക്കെ സംഭവിച്ചു എന്ന് നോക്കാം.
മത്സരത്തിനെത്തിയ മറ്റു മൃഗങ്ങളെയെല്ലാം ശക്തിയില്‍ തോല്‍പ്പിച്ചാണ് കൊമ്പന്‍ മംഗലംകുന്നിലെ രാജാവായത്. രാജാവ് കല്പിക്കും പ്രജകള്‍ അനുസരിക്കും. അതല്ലേ പതിവ്. കൊമ്പന്‍ രാജാവിന് കുറച്ചു ദിവസമായി ആഹാരം തീരെ ശരിയാവുന്നില്ല. അങ്ങനെ രാജാവിന്റെ കല്പന പ്രകാരം  കൊട്ടാരത്തില്‍ പാചകമത്സരം നടത്തി.

മത്സരത്തില്‍ പങ്കെടുക്കാനെത്തിയത് ആരെല്ലാമെന്നു നോക്കാം.
പുള്ളിയാട്
ചെവിയന്‍ മുയല്‍
എരുമ
നായ
കുരങ്ങന്‍

ആദ്യമത്സരം ചായയുണ്ടാക്കലായിരുന്നു.
കൊഞ്ചിക്കുഴഞ്ഞെത്തിയ പുള്ളിയാട് നാണംകെട്ട് തിരികെപ്പോയി. അടുത്ത് കുണുങ്ങിക്കുണുങ്ങി വന്ന ചെവിയന്‍ മുയല്‍ തോറ്റു മടങ്ങി. എരുമയും, നായയുമെല്ലാം തല കുനിച്ച് മടങ്ങിപ്പോയി. അവസാനമായി വന്ന

കുരങ്ങന്‍ എങ്ങനെ ചായ ഉണ്ടാക്കി എന്ന് അറിയണ്ടേ?
 

ചായ ഉണ്ടാക്കാന്‍ നിങ്ങള്‍ക്കറിയാമോ?

 

      തോറ്റു പിന്മാറിയവരെല്ലാം സശ്രദ്ധം വീക്ഷിച്ചു. കുരങ്ങച്ചാര്‍ നടന്നു വന്ന് പാത്രമെടുത്ത് നന്നായി കഴുകി. എന്നിട്ട് അതില്‍ വെള്ളമെടുത്ത് അടുപ്പത്ത് വച്ച് തീ കൂട്ടി. വെള്ളം തിളച്ചപ്പോള്‍ തേയിലപ്പൊടിയിട്ട് താഴെയിറക്കി വച്ച് അരിപ്പ കൊണ്ട് അരിച്ച് പഞ്ചസാരയിട്ട് എല്ലാപേര്‍ക്കും വിളമ്പി. ചായ നന്നായി ബോധിച്ച രാജാവ് പായസമുണ്ടാക്കാന്‍ കല്പിച്ചു.
പായസമുണ്ടാക്കാന്‍ എന്തൊക്കെ വേണം എന്ന് നിങ്ങള്‍ക്കറിയാമോ? നമ്മുടെ കുരങ്ങച്ചാര്‍ എന്തൊക്കെ എടുത്തു എന്ന് നോക്കാം.


അരി, പാല്‍, പഞ്ചസാര, നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി. നന്നായി പാചകം ചെയ്യാന്‍ കഴിവുള്ള കുരങ്ങന്‍ ഒരു ഉഗ്രന്‍ പായസം വച്ചു വിളമ്പി. രാജാവ് വളരെ അഭിനന്ദിച്ചു. അങ്ങനെ കുരങ്ങന്‍ അടുക്കള മന്ത്രിയായി നിയമിതനായി.
അടുത്തതായി സദ്യയായിരുന്നു. എല്ലാപേരും ഇരുപ്പുറപ്പിച്ചു. പശു, അണ്ണാന്‍, കുറുക്കന്‍, മുയല്‍, എരുമ, എലി
വിളമ്പിത്തുടങ്ങിയതും പശു ചാടി എഴുന്നേറ്റു. വിളമ്പുന്നത് നിര്‍ത്താന്‍ പറഞ്ഞു. എന്തിന് എന്ന ഭാവത്തില്‍ എല്ലാപേരും പശുവിനെ നോക്കി. കലപില ബഹളമായി. ഇതറിഞ്ഞ് രാജാവ് കാര്യം തിരക്കി. പശു കാര്യം പറഞ്ഞു. സസ്യാഹാരം കഴിക്കുന്നവരും മാംസാഹാരം കഴിക്കുന്നവരും ഒരുമിച്ചിരുന്നാല്‍ അത് സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാണ്. രാജാവ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി. ഇരുകൂട്ടരും വെവ്വേറെ ഇരുന്നു.
ഇവര്‍ ആരൊക്കെ ഒരുമിച്ചിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?
സസ്യാഹാരം മാത്രം കഴിക്കുന്നവരെ നാം സസ്യഭുക്കെന്നും, മാംസാഹാരം മാത്രം കഴിക്കുന്നവരെ മാംസഭുക്കെന്നും, രണ്ടും കഴിക്കുന്നവരെ മിശ്രഭുക്കെന്നും പറയും.

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ -

പശു   അണ്ണാന്‍,  മുയല്‍


മാംസാഹാരം മാത്രം കഴിക്കുന്നന്നവര്‍ -

സിംഹം   കടുവ

സസ്യാഹാരവും മാംസാഹാരവും കഴിക്കുന്നവര്‍ -

കുറുക്കന്‍ എലി നായ
സദ്യകഴിഞ്ഞ് ബാക്കി വന്ന സാധനങ്ങള്‍ കുരങ്ങന്‍ കെട്ടുകളായി എടുത്തു വച്ചു. മുരിങ്ങക്ക 10 എണ്ണം വീതമുള്ള 6 കെട്ടുകള്‍. തക്കാളി അഞ്ച് വീതമുള്ള 4 പായ്ക്കറ്റുകള്‍. മാങ്ങ 2 വീതമുള്ള 8 പായ്ക്കറ്റുകളായും തിരിച്ചു വച്ചു.



ഒരു കെട്ട് മുരിങ്ങക്കയുടെ വില 10 രൂപ. അപ്പോള്‍ 6 കെട്ട് വിറ്റപ്പോള്‍ എത്ര രൂപ കിട്ടിക്കാണും. അതുപോലെ തക്കാളിയും മാങ്ങയും വിറ്റപ്പോള്‍ എത്ര രൂപ കിട്ടിക്കാണും എന്ന് നമുക്ക് നോക്കണ്ടേ.
മുരിങ്ങക്ക ഒരു കെട്ടിന്റെ വില  = 10 രൂപ
6
കെട്ടിന്റെ വില              = 10 + 10 + 10 + 10 + 10 + 10 = 60 രൂപ
ഇതുപോലെ തക്കാളിയുടേയും, മാങ്ങയുടേയും വില കണ്ടുപിടിക്കൂ....

ആട്ടിന്‍കുട്ടികള്‍ തോരണത്തിലെ എത്ര ഇലകള്‍ തിന്നു?


തോരണത്തിലെ എത്ര ഇലകളാണ് ആട്ടിന്‍കുട്ടികള്‍ തിന്നതെന്നു നിങ്ങള്‍ കണ്ടു പിടിക്കൂ...

രണ്ടു നാള്‍ കഴിഞ്ഞ് നാടുകാണാന്‍ ഇറങ്ങിയ മഹാരാജാവിന് നാറ്റം കൊണ്ട് ശ്വാസം വിടാന്‍ പറ്റിയില്ല. കഴിഞ്ഞ ദിവസത്തെ സദ്യയുടെ അവശിഷ്ടങ്ങള്‍ കിടന്നു ചീഞ്ഞു നാറുന്നു. അദ്ദേഹത്തിന് ദേഷ്യം വന്നു. ശുചിത്വശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്താന്‍ മഹാരാജാവ് കല്‍പ്പിച്ചു. 

 

     



 
Std 2
Kerala (Malayalam Medium)




Practice in Related Chapters
Kerala Paadaavali - Bhaagam II
Kerala Padaavali
Kerala Paadaavali - Bhaagam I
Powered By