Back to home

Topics

 ഒരുമ കുടുംബശ്രീയുടെ ഒരു ബോര്‍ഡു നോക്കുക.

ഒരുമ കുടുംബശ്രീ
മുറുക്കു നിര്‍മ്മാണ യൂണിറ്റ്
പായ്ക്കറ്റ് വില 
10 എണ്ണം ഉള്ള പായ്ക്കറ്റ് 10 രൂപ 
50 എണ്ണം ഉള്ള പായ്ക്കറ്റ് 46 രൂപ 
100 എണ്ണം ഉള്ള പായ്ക്കറ്റ് 90 രൂപ 

നീനു 350 മുറുക്കു വാങ്ങാന്‍ തീരുമാനിച്ചു. എങ്ങനെയെല്ലാം വാങ്ങാം? എത്ര രൂപയാകും? എന്നീ വിവരങ്ങള്‍ അടങ്ങുന്ന ഒരു പട്ടിക ഉണ്ടാക്കുക.

എണ്ണം  പായ്ക്കറ്റുകള്‍ വില
350 100 + 100 + 50 + 50 + 50 318
350 100 + 100 + 100 + 50 316
350 50 + 50 + 50 + 50 + 100 + 50 320

 ഹരിതയുടെ വീട്ടിലെ വരുമാനം ഇങ്ങനെയാണ് :-

  തൊഴില്‍ തൊഴില്‍  ദിനങ്ങള്‍ ദിവസക്കൂലി
അച്ഛന്‍ കൂലി പണി 4 150
അമ്മ    മുറുക്കു നിര്‍മ്മാണം 3 125
ജേഷ്ഠന്‍ വയറിംഗ് 3 200

a) എല്ലാവര്‍ക്കും ജോലിയുള്ള ദിവസം ഹരിതയുടെ വീട്ടിലെ ഒരു ദിവസത്തെ വരുമാനം എത്ര?
b) അമ്മയുടെ ഈ ആഴ്ചയിലെ വരുമാനം എത്ര?
c) ഒരു ദിവസം ജ്യേഷ്ഠന് അച്ഛനെക്കാള്‍ എത്ര രൂപയാണ് കൂടുതല്‍ ലഭിക്കുന്നത്?

a) ഒരു ദിവസത്തെ വരുമാനം = 150 + 125 + 200 = 475 രൂപ
b) ഈ ആഴ്ചയിലെ അമ്മയുടെ വരുമാനം = 125 + 125 + 125 = 375 രൂപ
c) ജ്യേഷ്ഠന് അച്ഛനെക്കാള്‍ 50 രൂപ കൂടുതല്‍ ലഭിക്കുന്നു.

475 ദിവസം വരുമാനം ലഭിക്കുന്ന വീട്ടില്‍ ഒരു ദിവസം 200 രൂപ ചിലവായാല്‍ എത്ര രൂപ അവര്‍ക്ക് മിച്ചം ലഭിക്കും?
ഒരു ദിവസത്തെ വരുമാനം = 475 രൂപ
ഒരു ദിവസത്തിലെ ചെലവ്  = 200 രൂപ
മിച്ചം = 475 - 200  = 275 രൂപ

  ചിന്നുവിന്റെ കൈയില്‍ 400 രൂപ ഉണ്ടായിരുന്നു. ഒരു ഉടുപ്പു വാങ്ങിയ ശേഷം കൈയില്‍ മിച്ചം 125 രൂപ ഉണ്ട്. ബസ് ചാര്‍ജ്ജ് 15 രൂപയായി. ഉടുപ്പിന്റെ വില എത്ര?
കൈയില്‍  ഉണ്ടായിരുന്നത്  = 400 രൂപ
മിച്ചം വന്നത്   = 125 രൂപ
ബസ് ചാര്‍ജ്  = 15 രൂപ
ഉടുപ്പിന്റെ വില = 400 - (125 + 15)
                   = 400 - 140
                   = 260 രൂപ

 ഒരു ചായ സല്‍ക്കാരത്തിനായി കുടുംബശ്രീയില്‍ 325 മുറുക്കിന്റെ ഓര്‍ഡര്‍ കിട്ടി. അവിടെ 182 എണ്ണം ഉണ്ട്. ഇനി എത്ര എണ്ണം ഉണ്ടാക്കണം?
വേണ്ട മുറുക്കുകളുടെ എണ്ണം = 325
അവിടെ ഉള്ള മുറുക്കിന്റെ എണ്ണം =182
ഉണ്ടാക്കേണ്ട മുറുക്കിന്റെ എണ്ണം = 325 - 182 = 143                                        

 ഒരുമ കുടുംബശ്രീയില്‍ അരിമുറുക്ക് 100 ന്റെയും 10ന്റെയും പായ്ക്കറ്റുകളിലാണ് ഉള്ളത്. 280 പായ്ക്കറ്റുകള്‍ വേണം എങ്കില്‍ എത്ര വീതം എങ്ങനെ നല്‍കാം എന്ന് രണ്ട് രീതിയില്‍ കാണുക.
    i)  100 ന്റെ 2 പായ്ക്കറ്റും 10 ന്റെ 8 പായ്ക്കറ്റും നല്‍കിയാല്‍ 280 ആകും.
    ii) 10 ന്റെ 28 പായ്ക്കറ്റ് നല്‍കിയാല്‍ 280 എണ്ണം ആകും.

പട്ടിക പൂരിപ്പിക്കുക

ഇനം ഓര്‍ഡര്‍ ഇപ്പോഴുള്ളത് ഇനി വേണ്ടത്
അരിയുണ്ട  525 369  
മുറുക്ക്  680  492  
അച്ചപ്പം  320  215  

 

ഇനം ഓര്‍ഡര്‍ ഇപ്പോഴുള്ളത് ഇനി വേണ്ടത്
അരിയുണ്ട  525 369 525 - 369 = 156
മുറുക്ക്  680  492  680 - 492 = 188
അച്ചപ്പം  320  215  320 - 215 = 105
Std 3
Kerala (Malayalam Medium)




Practice in Related Chapters
Ganitham-Bhaagam I
Ganitham - Bhaagam II
Powered By