Topics |
---|
കൂട്ടത്തില്‍ പെടാത്തത് ഏതെന്ന് കണ്ടെത്തി കാരണം കുറിക്കുക.
a. അരി, ഗോതമ്പ്, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, നെയ്യ്
b. മുട്ട, മാംസം, പാല്‍, ഗോതമ്പ്
c. കാല്‍സ്യം, ഫോസ് ഫറസ്, ഇരുമ്പ്, സോഡിയം
a. നെയ്യ് - മറ്റുള്ളവയിലെ പ്രധാന പോഷക ഘടകം ധാന്യമാണ്. നെയ്യിലെ പ്രധാന പോഷക ഘടകം കൊഴുപ്പാണ്.
b. ഗോതമ്പ് - മറ്റുള്ളവ ശരീരവളര്‍ച്ചയെ സഹായിക്കുന്ന ആഹാരപദാര്‍ഥങ്ങളാണ്. ഗോതമ്പ് ഉര്‍ജ്ജദായകമായ ആഹാരപദാര്‍ഥമാണ് .
c. ഇരുമ്പ് - മറ്റുള്ളവ മുഖ്യ ധാതുക്കളില്‍പ്പെടുന്നു. ഇരുമ്പ് സൂഷ്‌മ ധാതുവാണ്.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
a. അമീബ : കപടപാദം :: ഹൈഡ്ര: ............
b. പെപ്‌സിന്‍ : പ്രോട്ടീന്‍ :: ലിപേസ്: ............
c. ജീവകം A : ചീര :: ജീവകം സി : ............
d. ധാന്യകം : ഊർജ്ജം :: മാംസ്യം: ...........
a. ടെന്റക്കിള്‍
b. ലിപ്പിഡ്
c. നാരങ്ങ
d. വളര്‍ച്ച
മനുഷ്യനില്‍ ദഹനഫലമായി രൂപം കൊള്ളുന്ന പോക്ഷക ഘടകങ്ങള്‍ ഏതെല്ലാം?
ഗ്ലൂക്കോസ്, അമിനോ ആസിഡ്, ഫാറ്റി ആസിഡും ഗ്ലിസറോളും.
വിറ്റാമിനുകളുടെ ധര്‍മ്മമെന്ത്?
ജീവല്‍പ്രവര്‍ത്തനങ്ങള്‍ ശരിയായി നടത്തുകയും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുകയാണ് വിറ്റാമിനുകളുടെ ധര്‍മ്മം.
ആഗീരണ പ്രതലത്തിന്റെ വിസ്തീര്‍ണ്ണം വര്‍ധിപ്പിക്കുന്നതിന് ചെറുകുടലിന്റെ ഘടന എങ്ങനെ സഹായിക്കുന്നുവെന്നു വിശദീകരിക്കുക.
പെപ്റ്റൈഡുകളുടെ ദഹനം
പെപ്റ്റിഡേസ് പെപ്റ്റൈഡിനെ അമിനോ ആസിഡ് ആക്കി മാറ്റുന്നു.
ദഹനഫലമായി ഉണ്ടാകുന്ന അന്തിമോല്പന്നങ്ങള്‍ ഏതെല്ലാം?
പ്രോട്ടീന്‍ → അമിനോ ആസിഡുകള്‍
കൊഴുപ്പ് → ഫാറ്റി ആസിഡും ഗ്ലിസറോളും
ധാന്യകം → ഗ്ലൂക്കോസ്, ഗാലക്ടോസ്, ഫ്രക്ടോസ്
രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ലഘുഘടകങ്ങള്‍ ഏതൊക്കെ?
അമിനോ ആസിഡുകള്‍, ഗ്ലൂക്കോസ്, ഗാലക്ടോസ്, ഫ്രക്ടോസ്.
ഫാറ്റി ആസിഡും ഗ്ലിസറോളും ആഗിരണം ചെയ്യപ്പെടുന്നതെവിടെക്കാണ്?
ലിംഫ് ലോമികളായ ലാക്ടിയലുകളിലൂടെ ലിംഫിലേക്ക്.
വന്‍കുടലിന്റെ ജീവധര്‍മപരമായ പ്രാധാന്യം എന്ത്?
വന്‍കുടലില്‍ വച്ചാണ് ജലവും ഭൂരിഭാഗം ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്നത്. വന്‍കുടലില്‍ ജീവിക്കുന്ന ചില ബാക്ടീരിയകള്‍ വിറ്റാമിന്‍ K പോലുള്ള പദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കുന്നു.
ഡിഫ്യൂഷന്‍ എന്നാലെന്ത്?
ഗാഢത ഭാഗത്തുനിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്കുള്ള തന്മാത്രകളുടെ ഒഴുക്കാണ് ഡിഫ്യൂഷന്‍, എല്ലായിടത്തും ഗാഢത ഒരുപോലെ ആകുന്നതു വരെ ഇത് തുടരും.
ഉദാ: ഫാറ്റി ആസിഡും ഗ്ലിസറോളും ലാക്ടിയലുകളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന രീതി.
ഓസ്മോസിസ് എന്നെന്നാലെന്ത്?
ഗാഢത കൂടിയ ഭാഗത്തുനിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്ക് ഒരു അര്‍ധതാര്യസ്തരത്തിലൂടെയുള്ള ജല തന്മാത്രകളുടെ ചലനമാണ് ഓസ്മോസിസ്. ഇരുവശത്തും ഗാഢത തുല്യമാകുന്നതുവരെ ഇതു തുടരും. വന്‍കുടലിന്റെ ഭിത്തിയിലൂടെ ജലം ആഗിരണം ചെയ്യപ്പെടുന്നത് ഓസ്മോസിസിലൂടെയാണ്.
കോശങ്ങളിലെ പദാര്‍ത്ഥസംവാഹനത്തിനു സഹായകമായ പ്രക്രിയകള്‍ ഏവ?
⏩ ഡിഫ്യൂഷന്‍ ⏩ ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷന്‍
⏩ ഓസ്മോസിസ് ⏩ ആക്ടീവ് ട്രാസ്പോര്‍ട്
ഡിഫ്യൂഷനും ഓസ്മോസിസും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?
സാമ്യങ്ങള്‍:
⏩ ഗാഢത കൂടിയ ഭാഗത്തു നിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്കുള്ള ചലനം.
⏩ ഗാഢത തുല്യമാകുന്നതുവരെ തുടരും.
⏩ ഊര്‍ജ്ജം ആവശ്യമില്ല.
വ്യത്യാസങ്ങള്‍:
⏩ ഓസ്മോസിസ് നടക്കണമെങ്കില്‍ അര്‍ധതാര്യസ്തരം കൂടിയേതീരു. എന്നാല്‍ ഡഫ്യൂഷന് അതു നിർബന്ധമില്ല.
⏩ ഓസ്മോസിസ് ജലത്തിനു മാത്രമേ ബാധകമാകു. എന്നാല്‍ ഡിഫ്യൂഷന്‍ മറ്റു പദാര്‍ത്ഥങ്ങള്‍ക്കും ബാധകമാണ്.
മറ്റ് ആഗിരണ പ്രക്രിയകളെ അപേക്ഷിച്ച് ആക്ടീവ് ട്രാന്‍സ്പോര്‍ട്ടിനുള്ള വ്യത്യാസം എന്ത്?
ഓസ്മോസിസ്, ഡിഫ്യൂഷന്‍ എന്നിവയ്ക്ക് ഊര്‍ജ്ജം ആവശ്യമില്ല. എന്നാല്‍ ഗാഢതക്രമത്തിനു വിപരീതം ആയതുകൊണ്ട് ആക്ടീവ് ട്രാന്‍സ്പോര്‍ട്ടിനു ഊര്‍ജ്ജം ആവശ്യമില്ല.
ആഗിരണ പ്രതലത്തിന്റെ വിസ്തീര്‍ണം വര്‍ധിപ്പിക്കുന്നതിന് ചെറുകുടലിന്റെ ഘടന എങ്ങനെ സഹായിക്കുന്നുവെന്ന് വിശദീകരിക്കുക.
ചെറുകുടലിന് 5 - 6 മീറ്റര്‍ നീളമുണ്ട്. ഭിത്തിയില്‍ വിരലുകള്‍ പോലെയുള്ള അസംഖ്യം വളര്‍ച്ചകള്‍ (വില്ലസ്) ഉണ്ട്. ഇതു രണ്ടും ആഗിരണതലത്തിന്റെ പ്രതല വിസ്തീര്‍ണം കൂട്ടുന്നു.
പോഷക ഘടകങ്ങളുടെ ആഗിരണം നടക്കുന്നത് ദഹനവ്യവസ്ഥയില്‍ എവിടെ വച്ച്?
ദഹനവിധേയമായ പോഷക ഘടകങ്ങളുടെ (അമിനോ ആസിഡ്, ഗ്ലൂക്കോസ്, ഗാലക്ടോസ്, ഫ്രക്ടോസ്, ഫാറ്റി ആസിഡ്, ഗ്ലിസറോള്‍) ആഗിരണം ചെറുകുടലില്‍ വച്ച്. ജലത്തിന്റെയും ഭൂരിഭാഗം ലാവണങ്ങളുടെയും ആഗിരണം വന്‍കുടലില്‍ വച്ച്.
പിത്തരസത്തില്‍ രാസാഗ്നി ഒന്നും ഇല്ലെങ്കില്‍ അത് ദഹനപ്രക്രിയയെ സഹായിക്കുന്നു. വിശകലനം ചെയ്യുക.
വലിയ കൊഴുപ്പുകണികകളെ ചെറുകണികകളാക്കി മാറ്റുന്നു. ഭക്ഷണത്തെ ക്ഷാരഗുണം ഇല്ലാതാക്കി മാറ്റുന്നു. ഈ രണ്ടു പ്രവർത്തനങ്ങളും ദഹനത്തെ സഹായിക്കുന്നു.
ദഹനപ്രക്രിയയില്‍ നേരിട്ട് പങ്കില്ലാത്ത ഉമിനീരിലെ ഘടകങ്ങള്‍ ഏതൊക്കെ? അവയുടെ ധര്‍മം എന്ത്?
ശ്ലേഷ്‌മവും ലൈസോസൈമും, ശ്ലേഷ്മം ഭക്ഷണത്തെ വഴുവഴുപ്പുള്ളതാക്കി വിഴുങ്ങാന്‍ സഹായിക്കുന്നു. ലൈസോസൈം ആഹാരത്തിലൂടെ ഉള്ളില്‍ കടക്കാനിടയുള്ള രോഗാണുക്കളെ നശിപ്പിക്കുന്നു.
പിത്തരസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക.
a) കരളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
b) രാസാഗ്നികള്‍ കാണപ്പെടുന്നു.
c) ആമാശയത്തിലേക്ക് സ്രവിക്കപ്പെടുന്നു.
d) കൊഴുപ്പിനെ ചെറുകണികകളാക്കുന്നു
a) കരളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
d) കൊഴുപ്പിനെ ചെറുകണികകളാക്കുന്നു
മനുഷ്യനിലെ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട പട്ടിക പൂര്‍ത്തിയാക്കുക.
അന്നപഥത്തിലെ ഭാഗം |
രാസാഗ്നി | പ്രവര്‍ത്തനം |
വായ് .......... ചെറുകുടല്‍ ............
|
പെപ്സിന്‍ ......... പെപ്‌റ്റിഡേസ്
|
അന്നജം → മാള്‍ട്ടോസ് ................... മാള്‍ട്ടോസ് → ഗ്ലൂക്കോസ് ............
|
അന്നപഥത്തിലെ |
രാസാഗ്നി | പ്രവര്‍ത്തനം |
വായ് ആമാശയം ചെറുകുടല്‍ ചെറുകുടല്‍
|
സലൈവറി അമിലേസ് പെപ്സിന്‍ മാള്‍ട്ടോസ് പെപ്‌റ്റിഡേസ് |
അന്നജം → മാള്‍ട്ടോസ് പ്രോട്ടീന്‍ →പെപ്റ്റോണ്‍
മാള്‍ട്ടോസ് → ഗ്ലൂക്കോസ് പെപ്റ്റഡ് →അമിനോ ആസിഡ്
|