Malayalam
English

Back to home

Topics

 പുള്ളിയുടുപ്പ്.

 വ്യത്യാസം കണ്ടെത്താം.
മോളു പുത്തനുടുപ്പിട്ട് സ്‌കൂളിലെത്തി. ക്ലാസിലെ മറ്റൊരു കുട്ടിയും പുള്ളിയുടുപ്പിട്ടു. പക്ഷേ ചില വ്യത്യാസങ്ങള്‍ ആ ഉടുപ്പിനുണ്ടായിരുന്നു. എന്തൊക്കെയാവുമത്?

 മോളുവിന് ശരീരം ചൊറിയാന്‍ കാരണമെന്തെല്ലാമായിരിക്കും?
        

 കുളികഴിഞ്ഞ് നല്ല ഉടുപ്പിട്ട് മോളു പുറത്തേയ്ക്ക് വന്നപ്പോള്‍ മുറ്റത്ത്‌ ഒരു പൊട്ടിയ പാത്രത്തിന്റെ അടപ്പില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നു. അതില്‍ മോളു ഒരു ജീവിയെ കണ്ടു. ആരായിരിക്കാം അത്?

കൊന്നയിലുണ്ട് ഒന്നിലില്ല
ഉതുപ്പിലുണ്ട് പുതപ്പിലില്ല
മുതുകിലുണ്ട്  കാലിലില്ല
കൊതുക്

 കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മോളുവിന് ഭയങ്കരമായ ശരീരവേദനയും, ആഹാരത്തോട് വെറുപ്പും. എന്തായിരിക്കും കാരണം? മോളുവിന് പനിയാണ്. എവിടെയായിരിക്കും കൊണ്ടുപോവുക?

ആശുപത്രിയില്‍  

 മോളുവിനെ പരിശോധിച്ച് പനിയാണെന്ന് പറഞ്ഞതാരായിരിക്കാം? എന്തെല്ലാം ഉപദേശം കൊടുത്തിരിക്കും?

 ഡോക്ടര്‍

  • ഈച്ചയും, കൊതുകുമാണ് അസുഖം പരത്തുന്നതെന്നും, അവയെ സൂക്ഷിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.

മോളുവിന്റെ അസുഖം മാറാന്‍ ഡോക്ടര്‍ 5 ദിവസത്തെ ഗുളിക നല്‍കി. ഓരോ ഗുളിക വീതം 3 നേരം. ഡോക്ടര്‍ എത്ര ഗുളിക നല്‍കിയിരിക്കും?


കൊതുക് വളരുന്നത് തടയാന്‍ നമുക്കെന്തൊക്കെ ചെയ്യാം?

  • പരിസരം വൃത്തിയായി സൂക്ഷിക്കുക .
  • ഒഴിഞ്ഞ ടിന്നിലും, ചിരട്ടകളിലും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക.
  • ചപ്പുചവറുകള്‍ പരിസരങ്ങളില്‍ വലിച്ചെറിയാതിരിക്കുക.

 മോളു ആശുപത്രിയില്‍ വച്ച് ഒരു പൊണ്ണത്തടിയന്‍ കുട്ടിയെ കണ്ടു. അവന് ഡോക്ടര്‍ കുറച്ച് ഉപദേശങ്ങള്‍ കൊടുത്തു. എന്തെല്ലാമായിരിക്കും ഉപദേശിച്ചത് ?
                            

Paid Users Only!
Std 1
Kerala (Malayalam Medium)




Practice in Related Chapters
Kerala Paadaavali (Bhaagam I & II)
Powered By