Topics |
---|
പഴയകാലത്ത് നമ്മുടെ നാട്ടിലെ പണികള്‍ എന്തൊക്കെയായിരുന്നു? പായനെയ്ത്ത്,കുട്ടമെടയല്‍,മണ്‍പാത്രങ്ങള്‍ ഉണ്ടാക്കല്‍...എന്നാല്‍ ഇന്നോ?എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായത്? പണികളില്‍, പണിശാലകളില്‍, പണിയായുധങ്ങളില്‍ ...മാറ്റങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക?
പായനെയ്ത്തു്, കുട്ടനെയ്ത്തു്, ആശാരിപ്പണി, മണ്‍പാത്രനിര്‍മ്മാണം തുടങ്ങി പണ്ടുണ്ടായിരുന്ന തൊഴിലുകളിലധികവും ഇന്ന് നിലവിലില്ല. പായും കുട്ടയുമെല്ലാം നെയ്യാനറിയുന്നവര്‍ ഇന്ന് വളരെ കുറവാണ്. മാത്രമല്ല ആധുനിക സൗകര്യങ്ങളും കണ്ടുപിടിത്തങ്ങളും വര്‍ദ്ധിച്ചതോടെ ജോലികളിലും വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്.
മനുഷ്യന്റെ അദ്ധ്വാനം കുറയ്ക്കുന്നതിനു വേണ്ടി പലതരത്തിലുള്ള യന്ത്രസംവിധാനങ്ങളും വന്നിട്ടുണ്ട്. പണ്ടുകാലത്തേതില്‍ നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടര്‍ സംബന്ധമായതും ഇലക്ട്രിക് സംബന്ധമായതുമായ തൊഴിലുകള്‍ക്കാണ് അധികവും പ്രാധാന്യം. അരയ്ക്കുന്നതിനു മിക്സിയും ഗ്രൈന്‍ഡറും, അലക്കുന്നതിനു വാഷിംഗ് മെഷിനും ,കൃഷിപ്പണിക്ക് ട്രാക്ടറും മറ്റും ഉള്ളത് ഇന്നത്തെ യന്ത്രസൗകര്യങ്ങള്‍ കൂട്ടുന്നു. വളരെയേറെ ആളുകള്‍ ഒന്നിച്ചു ചെയ്തുകൊണ്ടിരുന്ന ജോലികള്‍ ഒരു യന്ത്രത്തിന്റെ സഹായത്തോടെ ചെയ്തു തീര്‍ക്കുവാന്‍ സാധിക്കുന്നു. പക്ഷേ ശാരീരികമായ അദ്ധ്വാനം കുറഞ്ഞത് പുതുതലമുറകളെ പല രോഗങ്ങള്‍ക്കും അടിമകളാക്കുന്നു.
പലതരം തൊഴിലുകള്‍ പരിചയപ്പെട്ടല്ലോ. ഏതിനോടാണ് കൂടുതല്‍ ഇഷ്ടം? ഏതെങ്കിലും തൊഴില്‍ ഇഷ്ടമല്ലാതെയുണ്ടോ? ഏതു ജോലിയും അന്തസ്സോടെ ചെയ്യുന്ന കുറെ ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി അങ്ങനെയുള്ള ഒരു മഹാനായിരുന്നു. ഗാന്ധിജി ചെയ്തിരുന്ന ജോലികളെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും അന്വേഷിക്കൂ. ക്ലാസ്സില്‍ അവതരിപ്പിക്കൂ.
ബ്രിട്ടീഷുകാരോട് പടപൊരുതി നമ്മുടെ നാടിന് സ്വാതന്ത്ര്യം വാങ്ങിത്തന്നവരില്‍ മുന്‍പന്തിയില്‍ നിന്ന മഹാനാണ് ഗാന്ധിജി. നമ്മുടെ നാടിനു വേണ്ടുന്ന വസ്ത്രങ്ങള്‍ നാം തന്നെ നെയ്തുണ്ടാക്കണമെന്ന് അദ്ദേഹംആഹ്വാനം ചെയ്തു(പറഞ്ഞു). പറയുക മാത്രമല്ല പ്രവര്‍ത്തിച്ച് കാണിക്കുകയും ചെയ്തു. പൂര്‍ണ്ണമായും വിദേശ ഉത്പന്നങ്ങള്‍ ത്യജിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചര്‍ക്കയില്‍ എപ്പോഴും അദ്ദേഹം സ്വന്തമായി നൂല്‍ നൂല്‍ക്കുമായിരുന്നു. പലപ്പോഴും അടുത്ത ഗ്രാമങ്ങളിലേക്ക് ചൂലും കൈക്കോട്ടുമായി ചെന്ന് അവിടെ സാമൂഹ്യ ശുചീകരണം നടത്തി ഗ്രാമീണരെ ശുചിത്വത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചിരുന്നു. ബിരുദധാരികളും പ്രസിദ്ധരുമായ ആളുകള്‍ ചൂലും കൈക്കോട്ടുമായി പാട്ടും പാടി കോളനികള്‍ വൃത്തിയാക്കാന്‍ പോകുന്ന കാഴ്ച ഒരുകാലത്ത് അവിടെ സര്‍വ്വസാധാരണമായിരുന്നു.
നിങ്ങള്‍ ഈ പാഠവുമായി ബന്ധപ്പെട്ട് എഴുതിയ കഥകളും ചൊല്ലുകളും എല്ലാം ഉള്‍പ്പെടുത്തി 'ലോകം പണിയുന്നവര്‍' എന്ന ഒരു ചുമര്‍പത്രിക തയ്യാറാക്കുക.
കവിത പൂര്‍ത്തിയാക്കാം
പഠിപ്പുതീര്‍ന്നാല്‍ പള്ളിക്കൂടം
വിട്ടു കഴിഞ്ഞെന്നാല്‍
പറയുക പറയുക പിന്നീടെന്തൊരു
പണിക്കുപോകും നീ
നിങ്ങള്‍ ആരാവാനാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമാകുന്ന വിധം കൂടുതല്‍ വരികൾ എഴുതുക.
Practice in Related Chapters |
Kerala Paadaavali Bhaagam -I |
Kathirum Thedi |
Kerala Paadaavali Bhaagam -II |