Topics |
---|
ആമുഖം
നമുക്ക് വീട് വേണം. എങ്ങനെയുള്ള,ഏതൊക്കെ തരത്തിലുള്ള വീടുകളുണ്ട്. പണ്ടത്തെ വീടുകള്‍ എങ്ങനെയുള്ളതായിരുന്നു? വീടില്ലാത്തവരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട് . തലചായ്ക്കാന്‍ ഒരിടം തേടുന്ന മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും വീടുകളുടെ വിശേഷണങ്ങള്‍ നമുക്ക് അന്വേഷിക്കാം.
നല്ല വീടിന്റെ പ്രത്യേകതകള്‍
വൃത്തി ഉണ്ടായിരിക്കണം.
സുരക്ഷിതമായ വീടായിരിക്കണം.
കാറ്റും വെളിച്ചവും നല്ലതുപോലെ കിട്ടണം.
ശുദ്ധജലം, വൈദ്യുതി, അടുക്കള, കക്കൂസ്, കിടപ്പുമുറികള്‍, പഠനമുറി എന്നിവ ഉണ്ടായിരിക്കണം.
വീട് നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന വിഷമങ്ങള്‍ എന്തെല്ലാം ?
സുരക്ഷിതമായി താമസിക്കാല്‍ സൗകര്യമുണ്ടാവില്ല
കാറ്റും മഴയും കൊള്ളണം.
വെള്ളം, വെളിച്ചം തുടങ്ങിയ പ്രധാന സൗകര്യങ്ങള്‍ ഇല്ലാതാകും.
ഭക്ഷണം പാകം ചെയ്യാന്‍ ബുദ്ധിമുട്ടാകും
കുട്ടികള്‍ക്ക് പഠിക്കാന്‍ കഷ്ടപ്പെടേണ്ടിവരും .
പഴയകാലത്തെ വീടുകളുടെ പ്രത്യേകതകള്‍ എന്തെല്ലാം ?
ഓല മേഞ്ഞ കുടിലുമുതല്‍ ഓടിട്ട നാലുകെട്ടും, എട്ടുകെട്ടും, പതിനാറുകെട്ടും പോലുള്ള വലിയ വീടുകളും ഉണ്ടായിരുന്നു. മരം ധാരാളമായി ഉപയോഗിച്ചായിരുന്നു അന്നത്തെ വീട് നിർമ്മാണം. പണ്ട് വീടുകള്‍ നിര്‍മ്മിക്കാന്‍ പ്രകൃതിയില്‍ നിന്നു കിട്ടുന്ന സാധങ്ങള്‍ ഉപയോഗിച്ചിരുന്നു. കൂടുതല്‍ വീടുകളും തെങ്ങോല, പനയോല, പുല്ല് ഇതുകൊണ്ടൊക്കെ മേഞ്ഞതായിരുന്നു. വീടിന് ഉയരം കുറവായിരുന്നു. മണ്ണ് തേച്ച് രൂപപ്പെടുത്തിയതായിരുന്നു മിക്ക വീടുകളുടെയും തറ. ഓലമെടഞ്ഞ് മറച്ചതാണ് ഭിത്തി. അറപ്പുര,തെക്കിനി,ഊട്ടുപുര,പത്തായപ്പുര,നിലവറ,കലവറ തുടങ്ങിയ പേരുകളില്‍ വീടിന്റെ പലഭാഗങ്ങളും അറിയപ്പെട്ടിരുന്നു .
പഴയകാല വീടുകളിൽ നിന്ന് ഇന്നത്തെ വീടുകളുടെ വ്യത്യാസങ്ങൾ?
പ്രകൃതിയില്‍ നിന്ന് കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ചാണ് പഴയകാലത്ത് വീടുണ്ടാക്കിയിരുന്നത്. ഇന്നാകട്ടെ മനുഷ്യന്‍ നിര്‍മ്മിക്കുന സിമന്റ്, കമ്പി, ഗ്ലാസ്സ് തുടങ്ങിയവ വീടിന് ഉപയോഗിക്കുന്നു. പണ്ടത്തെ വീടുകള്‍ അധികവും ഓലമേഞ്ഞതാണ്. എന്നാല്‍ ഇന്ന് ഓടു മേഞ്ഞോ, കോണ്‍ക്രീറ്റ് ഉപയോഗിച്ച് വാർത്തോ ആണ് അധികം വീടുകളും നിര്‍മ്മിക്കുന്നത്. ഇന്ന് ഭംഗിക്കാണ് മിക്കയാളുകളും പ്രാധാന്യം കൊടുക്കുന്നത്.
ജീവികള്‍ക്ക് കൂടുകൊണ്ടുള്ള ആവശ്യങ്ങള്‍?
മുട്ടയിട്ട് വിരിയിച്ചു കുഞ്ഞുങ്ങളെ വളർത്തുക എന്നത് ജീവികളുടെ കൂടിന്റെ പ്രധാന ഉപയോഗമാണ്. മരത്തിന്റെ ശിഖരങ്ങള്‍, മരപ്പൊത്ത്,ഇലകള്‍, മണ്ണ് ഇവിടങ്ങളിലൊക്കെ കൂട് കൂട്ടാറുണ്ട്. ജീവികള്‍ ആഹാരം ശേഖരിച്ചുവയ്ക്കാനും കൂട് ഉപയോഗിക്കുന്നു.
മാളത്തില്‍ ജീവിക്കുന്നവരുടെ വിശേഷങ്ങള്‍ എന്തെല്ലാമാണ്?
മഴയില്‍ നിന്നും,ചൂടില്‍ നിന്നും രക്ഷനേടാം.
മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുക .
സുരക്ഷിതമായ സ്ഥലത്ത് ജീവിക്കുക.
ആഹാരം ശേഖരിച്ചുവയ്ക്കുക.
മരംകൊത്തി മരത്തില്‍ വീടുണ്ടാക്കുന്നതെങ്ങനെ?
മരത്തടിയില്‍ മൂര്‍ച്ചയുള്ള ചുണ്ടുകൊണ്ട് കൊത്തികൊത്തി പൊത്തുകളുണ്ടാക്കി അതില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. കുഞ്ഞുങ്ങള്‍ വളര്‍ന്നാല്‍ ഇവര്‍ കൂട് ഉപേക്ഷിച്ചു പോകും. പിന്നീട് ഈ കൂട്ടില്‍ തത്ത,മൈന തുടങ്ങിയ പക്ഷികള്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തും.
"വെള്ളത്തിലും വീട് " ഇതിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് കുറിപ്പ് തയ്യാറാക്കു?
വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളില്‍ താമസിക്കാന്‍ ഇത്തരം വീടുകള്‍ നല്ലതാണ്. മണ്ണില്‍ ഉറപ്പിച്ച തൂണുകള്‍ക്കു മുകളിലാണ് ഇത്തരം വീടുകളുണ്ടാകുന്നത്. സ്ഥിരമായി വെള്ളമുള്ള പ്രദേശത്തും ഇങ്ങനെ വീടുണ്ടാകും.
Practice in Related Chapters |
Parisara Padanam - Bhaagam I |
Parisara Padanam - Bhaagam II |