Topics |
---|
ഒരുമ കുടുംബശ്രീയുടെ ഒരു ബോര്‍ഡു നോക്കുക.
ഒരുമ കുടുംബശ്രീ | |
മുറുക്കു നിര്‍മ്മാണ യൂണിറ്റ് | |
പായ്ക്കറ്റ് | വില |
10 എണ്ണം ഉള്ള പായ്ക്കറ്റ് | 10 രൂപ |
50 എണ്ണം ഉള്ള പായ്ക്കറ്റ് | 46 രൂപ |
100 എണ്ണം ഉള്ള പായ്ക്കറ്റ് | 90 രൂപ |
നീനു 350 മുറുക്കു വാങ്ങാന്‍ തീരുമാനിച്ചു. എങ്ങനെയെല്ലാം വാങ്ങാം? എത്ര രൂപയാകും? എന്നീ വിവരങ്ങള്‍ അടങ്ങുന്ന ഒരു പട്ടിക ഉണ്ടാക്കുക.
എണ്ണം | പായ്ക്കറ്റുകള്‍ | വില |
350 | 100 + 100 + 50 + 50 + 50 | 318 |
350 | 100 + 100 + 100 + 50 | 316 |
350 | 50 + 50 + 50 + 50 + 100 + 50 | 320 |
ഹരിതയുടെ വീട്ടിലെ വരുമാനം ഇങ്ങനെയാണ് :-
തൊഴില്‍ | തൊഴില്‍ ദിനങ്ങള്‍ | ദിവസക്കൂലി | |
അച്ഛന്‍ | കൂലി പണി | 4 | 150 |
അമ്മ | മുറുക്കു നിര്‍മ്മാണം | 3 | 125 |
ജേഷ്ഠന്‍ | വയറിംഗ് | 3 | 200 |
a) എല്ലാവര്‍ക്കും ജോലിയുള്ള ദിവസം ഹരിതയുടെ വീട്ടിലെ ഒരു ദിവസത്തെ വരുമാനം എത്ര?
b) അമ്മയുടെ ഈ ആഴ്ചയിലെ വരുമാനം എത്ര?
c) ഒരു ദിവസം ജ്യേഷ്ഠന് അച്ഛനെക്കാള്‍ എത്ര രൂപയാണ് കൂടുതല്‍ ലഭിക്കുന്നത്?
a) ഒരു ദിവസത്തെ വരുമാനം = 150 + 125 + 200 = 475 രൂപ
b) ഈ ആഴ്ചയിലെ അമ്മയുടെ വരുമാനം = 125 + 125 + 125 = 375 രൂപ
c) ജ്യേഷ്ഠന് അച്ഛനെക്കാള്‍ 50 രൂപ കൂടുതല്‍ ലഭിക്കുന്നു.
475 ദിവസം വരുമാനം ലഭിക്കുന്ന വീട്ടില്‍ ഒരു ദിവസം 200 രൂപ ചിലവായാല്‍ എത്ര രൂപ അവര്‍ക്ക് മിച്ചം ലഭിക്കും?
ഒരു ദിവസത്തെ വരുമാനം = 475 രൂപ
ഒരു ദിവസത്തിലെ ചെലവ് = 200 രൂപ
മിച്ചം = 475 - 200 = 275 രൂപ
ചിന്നുവിന്റെ കൈയില്‍ 400 രൂപ ഉണ്ടായിരുന്നു. ഒരു ഉടുപ്പു വാങ്ങിയ ശേഷം കൈയില്‍ മിച്ചം 125 രൂപ ഉണ്ട്. ബസ് ചാര്‍ജ്ജ് 15 രൂപയായി. ഉടുപ്പിന്റെ വില എത്ര?
കൈയില്‍ ഉണ്ടായിരുന്നത് = 400 രൂപ
മിച്ചം വന്നത് = 125 രൂപ
ബസ് ചാര്‍ജ് = 15 രൂപ
ഉടുപ്പിന്റെ വില = 400 - (125 + 15)
= 400 - 140
= 260 രൂപ
ഒരു ചായ സല്‍ക്കാരത്തിനായി കുടുംബശ്രീയില്‍ 325 മുറുക്കിന്റെ ഓര്‍ഡര്‍ കിട്ടി. അവിടെ 182 എണ്ണം ഉണ്ട്. ഇനി എത്ര എണ്ണം ഉണ്ടാക്കണം?
വേണ്ട മുറുക്കുകളുടെ എണ്ണം = 325
അവിടെ ഉള്ള മുറുക്കിന്റെ എണ്ണം =182
ഉണ്ടാക്കേണ്ട മുറുക്കിന്റെ എണ്ണം = 325 - 182 = 143
ഒരുമ കുടുംബശ്രീയില്‍ അരിമുറുക്ക് 100 ന്റെയും 10ന്റെയും പായ്ക്കറ്റുകളിലാണ് ഉള്ളത്. 280 പായ്ക്കറ്റുകള്‍ വേണം എങ്കില്‍ എത്ര വീതം എങ്ങനെ നല്‍കാം എന്ന് രണ്ട് രീതിയില്‍ കാണുക.
i) 100 ന്റെ 2 പായ്ക്കറ്റും 10 ന്റെ 8 പായ്ക്കറ്റും നല്‍കിയാല്‍ 280 ആകും.
ii) 10 ന്റെ 28 പായ്ക്കറ്റ് നല്‍കിയാല്‍ 280 എണ്ണം ആകും.
പട്ടിക പൂരിപ്പിക്കുക
ഇനം | ഓര്‍ഡര്‍ | ഇപ്പോഴുള്ളത് | ഇനി വേണ്ടത് |
അരിയുണ്ട | 525 | 369 | |
മുറുക്ക് | 680 | 492 | |
അച്ചപ്പം | 320 | 215 |
ഇനം | ഓര്‍ഡര്‍ | ഇപ്പോഴുള്ളത് | ഇനി വേണ്ടത് |
അരിയുണ്ട | 525 | 369 | 525 - 369 = 156 |
മുറുക്ക് | 680 | 492 | 680 - 492 = 188 |
അച്ചപ്പം | 320 | 215 | 320 - 215 = 105 |
Practice in Related Chapters |
Ganitham-Bhaagam I |
Ganitham - Bhaagam II |