Back to home

Topics

 മിഥുനം-കര്‍ക്കിടക മാസങ്ങളില്‍ പെയ്യുന്ന മഴയുടെ അനുഭവ വിവരണം എഴുതുക.
മിഥുനം-കര്‍ക്കിടക മാസങ്ങളില്‍ സൂര്യനെ കാണുന്നത് അപൂര്‍വ്വമായാണ്. മഴ തുള്ളിക്കൊരു കുടമായി പെയ്യുന്നു. ശക്തമായ കാറ്റുള്ളതുകൊണ്ട് പുരയ്ക്കു മീതെ ചാഞ്ഞു നില്‍ക്കുന്ന തെങ്ങ് മറിഞ്ഞു വീണാലോ എന്ന് ഭയക്കുന്നു.
ഈ പാഠത്തില്‍ പ്രയോഗിച്ചിരിക്കുന്ന പഴഞ്ചൊല്ലുകള്‍ ഏതെല്ലാം?

  1. അറുത്ത കൈയ്ക്കു ഉപ്പുതേക്കാത്തവന്‍.
  2. സ്വര്‍ണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ വന്നാല്‍ വെട്ടണം.

 പാഠഭാഗത്തിലെ ഹസ്സന്‍ മാപ്പിളയെ കുറിച്ച് എഴുതുക.
വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷ നേടാന്‍ ഒരു വഞ്ചി കിട്ടാനായി ഓടി. ഒരിടത്തു നിന്നും കിട്ടിയില്ലെങ്കില്‍ മാത്രമേ ഹസ്സന്‍ മാപ്പിളയുടെ അടുത്തേക്ക് പോകുകയുള്ളൂ. കാരണം അറുത്ത കൈയ്ക്കു ഉപ്പുതേക്കാത്തവന്‍ എന്നാണ് നാട്ടില്‍ സംസാരം. പക്ഷേ അതു ശരിയല്ല എന്ന് തെളിയിച്ചു കൊണ്ട് ഹസ്സന്‍ മാപ്പിള വഞ്ചി കൊടുത്തു. ഹസ്സന്‍ മാപ്പിളയുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ് ആ ആറംഗ കുടുംബത്തിന് വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷനേടാന്‍ കഴിഞ്ഞത്.
 വെള്ളപ്പൊക്കത്തിന്റെ ഭീകരത വിവരിക്കുക.

ഇരുട്ടു വ്യാപിച്ചു, കാറ്റും മഴയും വര്‍ദ്ധിച്ചു. ഉറങ്ങാന്‍ കിടന്നപ്പോള്‍ ആര്‍ക്കും ഉറക്കം വന്നില്ല. ദൂരെ നിന്നും നിലവിളിയും, കാറ്റിരമ്പുന്ന ശബ്ദവും കേള്‍ക്കാം. മുറ്റമാകെ  പ്രളയജലത്തില്‍ മുങ്ങി. വരാന്തയിലെ ചവിട്ടുപടികള്‍ വെള്ളത്തില്‍ മുങ്ങി. എവിടെയോ എന്തെല്ലാമോ മറിഞ്ഞു വീഴുന്ന ഒച്ച. ഇതിനു മുമ്പ് ഒരു വെള്ളപ്പൊക്കത്തിലും ഉണ്ടാകാത്ത സംഭവം. രക്ഷ നേടാനായി ഒരു വഞ്ചി കിട്ടാന്‍ നെട്ടോട്ടമായി.
 ചന്തമൈതാനത്ത് കണ്ട കാഴ്ച എന്തായിരുന്നു?
അവിടെ നൂറോളം വള്ളങ്ങളും ആയിരത്തോളം അഭയാര്‍ത്ഥികളും കൂടിയിട്ടുണ്ട്. നമ്പൂരിയും, നായരും, ഈഴവനും, പുലയനും, നസ്രാണിയും, ജോനകനും എല്ലാം വെള്ളപ്പൊക്കത്തിന്റേയും, കാറ്റിന്റേയും നാശനഷ്ടങ്ങളില്‍പ്പെട്ട് അഭയം തേടിയിരുന്നു. അപ്പോള്‍ അവിടെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന സിദ്ധാന്തം നടപ്പിലായിരുന്നു എന്ന് കണ്ടു.

Std 4
Kerala (Malayalam Medium)




Practice in Related Chapters
Kerala Paadaavali Bhaagam - I
Kerala Paadaavali Bhaagam - II
Powered By