Back to home

Topics

ദീര്‍ഘകാലവിളകള്‍ക്കും,  ഹൃസ്വകാലവിളകള്‍ക്കും ഉദാഹരണമെഴുതുക.

  • അനേകവര്‍ഷങ്ങള്‍ വിളവു തന്നുകൊണ്ടിരിക്കുന്ന വിളകളാണ് ദീര്‍ഘകാലവിളകള്‍.
  • ചില സസ്യങ്ങള്‍  വളരെ കുറച്ചുകാലം കൊണ്ട് വിളവു തരുന്നവയാണ്. അവയില്‍  പലതും ഏതാനും മാസങ്ങള്‍  കഴിയുമ്പോഴേക്ക് നശിച്ചു പോവുകയും ചെയ്യും. ചിലത് ഒന്നുരണ്ടു വര്‍ഷം വരെ നിലനിന്നെന്നു വരാം. ഇവയാണ് ഹൃസ്വകാലവിളകള്‍.
ദീര്‍ഘകാല വിളകള്‍ ഹൃസ്വകാലവിളകള്‍
തെങ്ങ്, കമുക് പയര്‍
കുരുമുളക്, കാപ്പി   വെണ്ട
പുളി, മാവ് ചേന
പേര, ജാതി ചേമ്പ്
പ്ലാവ് , നെല്ലി ചീര
റബ്ബര്‍ നെല്ല്

എന്തൊക്കെ വിളകളാണ് കുഞ്ഞേട്ടന്റെ കൃഷിയിടത്തില്‍ കണ്ടത് ? എല്ലാത്തരം വിളകളും ഒരുമിച്ചു കൃഷി ചെയ്യുന്നതുകൊണ്ട് കുഞ്ഞേട്ടന് എന്തു നേട്ടമാണുള്ളത് ?

  • നെല്ല്
  • തെങ്ങ് 
  • കുരുമുളക് 
  • വാഴ 
  • പച്ചക്കറികള്‍
    തുടങ്ങിയവ കുഞ്ഞേട്ടന്‍ കൃഷി ചെയ്യുന്നുണ്ട്.


  • ഭക്ഷണത്തിന് ആവശ്യമായ നിരവധി സാധനങ്ങള്‍ വില കൊടുക്കാതെ ആവശ്യമനുസരിച്ച്‌ കൃഷിയിടത്തില്‍  നിന്നും ശേഖരിക്കാം.
  • കുറഞ്ഞ ചെലവില്‍  ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കാന്‍ സാധിക്കുന്നു.
  • മറ്റുള്ളവരെ ആശ്രയിക്കാതെ വേണ്ട സമയത്ത് വില കൂടാതെ അവ ലഭിക്കുന്നതിനും എല്ലാത്തരം കൃഷികളും ഒരുമിച്ച് ചെയ്യുന്നതുകൊണ്ടു കഴിയും.
  • കൂടുതലുള്ളത് വിറ്റ് പണമുണ്ടാക്കുകയും ചെയ്യാം.
  • വിഷാംശം കലര്‍ന്ന കീടനാശിനിയും മറ്റും ഉപയോഗിക്കാത്ത ഗുണമുള്ള ഉല്പന്നങ്ങള്‍ പുതുമയോടെ കിട്ടും.

കുഞ്ഞേട്ടന്റെ കൃഷിയിടത്തില്‍ വളര്‍ത്തുന്ന ജന്തുക്കള്‍ ഏതെല്ലാം? അവ കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?

  • കുഞ്ഞേ‌ട്ടന്റെ വീട്ടില്‍ വളര്‍ത്തുന്ന ജന്തുക്കള്‍ ഏതൊക്കെയെന്ന് കൂട്ടുകാര്‍ക്കു മനസ്സിലായിക്കാണുമല്ലോ? (പശു, എരുമ, ആട്, കോഴി, താറാവ്, മുയല്‍, പന്നി എന്നിവ).
  • ഇവയെ ഒക്കെ പരിപാലിക്കുന്നതുവഴി അദ്ദേഹത്തിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വളവും  ലഭ്യമാകുന്നു.
  • കൂടാതെ പാല്‍, മുട്ട, മാംസം എന്നിവയും ലഭിക്കുന്നു.
  • കൃഷിക്ക് ആവശ്യമായ വളം ലഭിക്കുന്നു.
  • കൃഷിച്ചെലവ് താരതമ്യേന കുറവായിരിക്കും.

കാര്‍ഷികവിളകളോടൊപ്പം ജന്തുക്കളെ വളര്‍ത്തുന്നത് കൃഷിക്കും ജന്തുക്കളുടെ പരിപാലനത്തിനും ഗുണം ചെയ്യുമെന്നാണ് കുഞ്ഞേട്ടന്റെ അഭിപ്രായം. ഇതു ശരിയാണോ? എങ്കില്‍ എന്തുകൊണ്ട്?
ഭക്ഷ്യയോഗ്യമല്ലാത്ത ഭാഗങ്ങള്‍ ജന്തുക്കള്‍ക്ക് ആഹാരമായി നല്‍കാം. വൈക്കോല്‍, പച്ചക്കറികളുടെ ഉപയോഗശുന്യമായ ഭാഗങ്ങള്‍ എന്നിവ പശുക്കള്‍ക്ക് ആഹാരമായി നല്‍കാം. ജന്തുക്കളുടെ വിസര്‍ജ്ജ്യങ്ങളും മറ്റും നല്ല ജൈവവളമായി  ഉപയോഗിക്കാം. കൂടാതെ വിസര്‍ജ്ജ്യങ്ങളില്‍ നിന്നും ബയോഗ്യാസ് പ്ലാന്റ് വഴി പാചകവാതകവും ലഭ്യമാക്കാം. അതുകൊണ്ട് കാര്‍ഷികവിളകളോടൊപ്പം ജന്തുക്കളെ പരിപാലിക്കുന്നത് ഗുണം ചെയ്യുമെന്ന അഭിപ്രായം വളരെ ശരിയാണ് .
മത്സ്യക്കൃഷി ആദായകരമായ ഒരു തൊഴില്‍ ആണോ? സമര്‍ത്ഥിക്കുക.
ആദായകരമായി കുറഞ്ഞ ചെലവില്‍  മത്സ്യകൃഷി നടത്താം. അമിത വില കൊടുക്കാതെ നല്ല മത്സ്യം ഭക്ഷണത്തിന് ഉപയോഗിക്കാന്‍  ഇതുകൊണ്ടു കഴിയും. ഏതു വീടുകളിലും മത്സ്യക്കൃഷി നടത്തി ലാഭമുണ്ടാക്കാം. ഈ തൊഴിലില്‍  ഏര്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പല ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. വില്‍പ്പനയ്ക്കു വേണ്ടി പാടത്തും, വലിയ കുളങ്ങളിലും മറ്റും മത്സ്യം വളര്‍ത്തുന്നവരുണ്ട്‌. നമുക്കും ചെറിയ ജലാശയങ്ങളിലോ, ടാങ്കുകളിലോ ഒക്കെ മത്സ്യങ്ങളെ വളര്‍ത്താം. ഭക്ഷണത്തിന്റെ പല അവശിഷ്ടങ്ങളും പാഴാക്കാതെ മത്സ്യത്തിന് ആഹാരമായി നല്‍കാം. അലങ്കാര മത്സ്യക്കൃഷിയും ആദായകരമായ ഒരു തൊഴിലാണ്.
നമ്മുടെ നാട്ടില്‍  മുട്ടയ്ക്കും, പാലിനും ക്ഷാമം ഉണ്ടാകാന്‍ കാരണം എന്ത് ?
കൃഷിയോടുള്ള കേരളീയരുടെ താല്‍പര്യം കുറഞ്ഞതാണ് പ്രധാന കാരണം. ഭക്ഷണത്തിന് ആവശ്യമുള്ള മിക്ക വസ്തുക്കളും നാം അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്നു. നമുക്കാവശ്യമുള്ള പാലും, മുട്ടയും മറ്റും ഇവിടെത്തന്നെ ഉല്പാദിപ്പിക്കാന്‍ കഴിയും. കുറച്ച് സ്ഥലമുള്ളവര്‍ക്ക് കോഴി, താറാവ്  ഇവയെ വളര്‍ത്തി മുട്ട ഉല്പാദനം നടത്താം. അതുപോലെ പശുവിനെയും, ആടിനെയും മറ്റും വളര്‍ത്തി പാലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
പ്രവര്‍ത്തനം തയ്യാറാക്കുക.

  • മത്സ്യകൃഷി പോലെ ആദായകരമായ ഒരു തൊഴിലാണ് മുയല്‍കൃഷി.  ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ തയ്യാറാക്കാന്‍ ശ്രമിക്കുക.
Std 4
Kerala (Malayalam Medium)




Practice in Related Chapters
Parisarapadanam - Bhaagam II
Parisarapadanam - Bhaagam I
Powered By