Topics |
---|
കേരളത്തിലെ 4 ജില്ലകളില്‍ ഒരു ദിവസം പെയ്ത മഴയുടെ അളവ് പട്ടികയായിയി തന്നിരിക്കുന്നു.
ജില്ല | മഴയുടെ അളവ് |
പാലക്കാട് |
4.9 |
മലപ്പുറം |
7.3 |
കണ്ണൂര്‍ |
7.5 |
കൊല്ലം |
4.3 |
a ) ഏതു ജില്ലയിലാണ് കൂടുതല്‍ മഴ പെയ്തത്?
b ) കുറച്ച് മഴ ലഭിച്ചത് ഏതു ജില്ലയിലാണ്?
c ) മലപ്പുറം, പാലക്കാട് ജില്ലകളില്‍ പെയ്ത മഴയുടെ വ്യത്യാസം എത്ര?
a) കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കുടുതല്‍ മഴ ലഭിച്ചത്. 7.5 സെന്റീമീറ്റര്‍ മഴ.
b) കുറവ് മഴ ലഭിച്ചത് കൊല്ലം ജില്ലയിലാണ്.
c) മലപ്പുറം, പാലക്കാട് ജില്ലകളില്‍ പെയ്ത മഴയുടെ വ്യത്യാസം = 7.3 - 4.9 = 2.4
2012 - ല്‍ അമ്പലവയലില്‍ ലഭിച്ച മഴയുടെ അളവാണ് കൊടുത്തിരിക്കുന്നത്.
മാസം |
മഴയുടെ അളവ് (മില്ലീമീറ്റര്‍) |
ജനുവരി |
0 |
ഫെബ്രുവരി | 41 |
മാര്‍ച്ച് |
178 |
ഏപ്രില്‍ |
78 |
മെയ് |
68 |
ജൂണ്‍ |
224 |
ജൂലൈ |
272 |
ആഗസ്റ്റ് |
358 |
സെപ്റ്റംബര്‍ | 81 |
ഒക്ടോബര്‍ |
396 |
നവംബര്‍ | 15 |
ഡിസംബര്‍ |
3 |
a) 2012 - യില്‍ ആകെ എത്ര മഴ ലഭിച്ചു?
b) കുറവ് മഴ ലഭിച്ച മാസം ഏത്?
c) മഴ ഒട്ടും ലഭിക്കാത്ത മാസം ഏത്?
a) ആകെ ലഭിച്ച മഴ = 1714 മില്ലീമീറ്റര്‍.
b) കുറവ് മഴ ലഭിച്ച മാസം ഡിസംബര്‍ ആണ് .
c) ജനുവരിയിലാണ് ഒട്ടും മഴ ലഭിക്കാത്തത് .
അബാക്കസില്‍ തന്നിരിക്കുന്ന സംഖ്യ കണ്ടുപിടിക്കുക.
a) b)
a) 4235
b) 452
തന്നിരിക്കുന്ന സംഖ്യകള്‍ അബാക്കസില്‍ കാണിക്കുക.
a) 2453 b) 3672
പൂരിപ്പിക്കുക.
a) 1 സെന്റീമീറ്റര്‍ = _______ മില്ലീമീറ്റര്‍
= 10 മില്ലീമീറ്റര്‍
b) 1 മീറ്റര്‍ = _______ മില്ലീമീറ്റര്‍
= 1000 മില്ലീമീറ്റര്‍
c) 1 മീറ്റര്‍ = ________ സെന്റീമീറ്റര്‍
= 100 സെന്റീമീറ്റര്‍
ഒരു ചെറിയ കഷ്ണം നൂലിന്റെ നീളം 10 സെന്റീമീറ്റര്‍ ആണ്. ഇതേ നീളമുള്ള എത്ര കഷ്ണം വച്ചാല്‍ 70 സെന്റീമീറ്റര്‍ ആകും?
ഒരു കഷ്ണത്തിന്റെ നീളം = 10 സെന്റീമീറ്റര്‍
70 സെന്റീമീറ്റര്‍ നീളം ലഭിക്കുന്നതിനായി 7 കഷ്ണം നൂലാണ് വേണ്ടത്.
10 + 10 + 10 + 10 + 10 + 10 + 10 = 70
കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തെ മഴയുടെ അളവ് ആണ് പട്ടികയാക്കിയിരിക്കുന്നത്.
വര്‍ഷം |
മഴയുടെ അളവ് |
2001 2002 2003 2004 2005 |
238 95 202 209 259 |
a) ഏതു വര്‍ഷമാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്?
b) കുടുതല്‍ മഴ ലഭിച്ച വര്‍ഷം ഏത്?
c) ഏറ്റവും കുറവും കുടുതലും മഴ ലഭിച്ച അളവുകള്‍ തമ്മിലുള്ള വ്യത്യാസം എത്ര?
Practice in Related Chapters |
Ganitham Bhaagam - II |
Ganitham Bhaagam-I |