Topics |
---|
എല്ലാ വസ്തുക്കളും മാറ്റത്തിന് വിധേയമാകേണ്ടതുണ്ട്. ഭക്ഷണത്തിലൂടെ ജീവജാലങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുന്നു. ഊര്‍ജമാണ് ഈ പ്രപഞ്ചത്തിന്റെ നാളം. പ്രപഞ്ചത്തിലുള്ള എന്തും ഊര്‍ജവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവധതരം ഊര്‍ജമാറ്റങ്ങളെകുറിച്ച് നമുക്ക് ഈ അധ്യായത്തില്‍ പഠിക്കാം.
പാഠഭാഗത്തിലൂടെ :
എല്ലാറ്റിനും ഊര്‍ജം
ഊര്‍ജത്തിന്റെ വിവിധ രൂപങ്ങള്‍
ഐസ് ഉരുകുമ്പോള്‍
സ്ഥിരമായ മാറ്റം
മുകളില്‍ തന്നിരിക്കുന്ന ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
ട്രാക്ടര്‍ ഓടിക്കുന്നു.
വൈദ്യുതപോസ്റ്റില്‍ ബള്‍ബ് പ്രകാശിക്കുന്നു.
മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നു.
ജീപ്പ് ഓടിക്കുന്നു.
കുട്ടികള്‍ പന്ത് കളിക്കുന്നു.
ജീപ്പിനുമുകളില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്നു.
കര്‍ഷകന്‍ വയല്‍ കിളയ്ക്കുന്നു.
ഏതെല്ലാം ഊര്‍ജരൂപങ്ങളാണ് ഉപയോഗിക്കുന്നത്?
സന്ദര്‍ഭം | ഉപയോഗിക്കുന്ന ഊര്‍ജ്ജരൂപം |
മോട്ടോര്‍വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. |
ഇന്ധനങ്ങളില്‍ നിന്ന് ലഭിക്കുന്ന രാസോര്‍ജം |
തുണി ഉണക്കുന്നു. | സൂര്യപ്രകാശത്തിലെ താപോര്‍ജം |
ബള്‍ബുകള്‍ പ്രകാശിക്കുന്നു. | വൈദ്യുതോര്‍ജം |
ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്നു. | വൈദ്യുതോര്‍ജം |
നിത്യേന ഉപയോഗിക്കുന്ന ഊര്‍ജരൂപങ്ങള്‍:
സന്ദര്‍ഭം | ഉപയോഗിക്കുന്ന ഊര്‍ജ്ജരൂപം | പ്രയോജനപ്പെടുത്തുന്ന ഊര്‍ജം |
ടോര്‍ച്ച് പ്രകാശിക്കുന്നു. | പ്രകാശോര്‍ജം, താപോര്‍ജം | പ്രകാശോര്‍ജം |
മെഴുകുതിരി കത്തന്നു. | പ്രകാശോര്‍ജം, താപോര്‍ജം | പ്രകാശോര്‍ജം, താപോര്‍ജം |
അടുപ്പില്‍ വിറകു കത്തുന്നു. | പ്രകാശോര്‍ജം, താപോര്‍ജം | താപോര്‍ജം |
വൈദ്യുതബള്‍ബ് പ്രകാശിക്കുന്നു. | പ്രകാശോര്‍ജം, താപോര്‍ജം | പ്രകാശോര്‍ജം |
ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ഇന്ന് നാം വൈദ്യുതി ഉപയോഗിക്കുന്നത്?
ബള്‍ബ് പ്രകാശിപ്പിക്കുന്നതിന്
യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്
ഇസ്തിരിയിടുന്നതിന്
ഫാന്‍ കറക്കുന്നതിന്
ഭക്ഷണം പാകം ചെയ്യുന്നതിന്
താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഏതെല്ലാം ഊര്‍ജരൂപങ്ങളാണ് ഉണ്ടാവുന്നത്?
നം. | സന്ദര്‍ഭം | ഉണ്ടാവുന്ന ഊര്‍ജരൂപങ്ങള്‍ | ||
1. | പൂത്തിരി കത്തുന്നു. | താപോര്‍ജം | ---- | |
2. |
മോട്ടോര്‍സൈക്കിള്‍ |
----- | ---- | യാന്ത്രികോര്‍ജം |
3. | മിക്സി പ്രവര്‍ത്തിക്കുന്നു. | ----- | ----- | ----- |
4. | ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നു. |
----- | ----- | ----- |
നം. | സന്ദര്‍ഭം | ഉണ്ടാവുന്ന ഊര്‍ജരൂപങ്ങള്‍ | ||
1. | പൂത്തിരി കത്തുന്നു. | താപോര്‍ജം | ശബ്ജോര്‍ജം | പ്രകാശോര്‍ജം |
2. | മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നു. |
താപോര്‍ജം | ശബ്ജോര്‍ജം | യാന്ത്രികോര്‍ജം |
3. | മിക്സി പ്രവര്‍ത്തിക്കുന്നു. | താപോര്‍ജം | ശബ്ജോര്‍ജം | യാന്ത്രികോര്‍ജം |
4. | ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നു. |
താപോര്‍ജം | ശബ്ജോര്‍ജം | യാന്ത്രികോര്‍ജം |
നാം ഉപയോഗിക്കുന്ന എല്ലാ വൈദ്യുതോപകരണങ്ങളും വൈദ്യുതോര്‍ജത്തെ മറ്റു ഊര്‍ജ്ജരൂപമാക്കി മാറ്റുന്നവയാണ്. ഇതിനുദാഹാരണങ്ങള്‍ കണ്ടെത്തു.
വൈദ്യുതോപകരണം |
ഊര്‍ജ്ജമാറ്റം |
വൈദ്യുതബള്‍ബ് |
പ്രകാശോര്‍ജ്ജവും |
ഇസ്തിരിപ്പെട്ടി |
വൈദ്യുതോര്‍ജ്ജം താപോര്‍ജ്ജമായി മാറുന്നു. |
മിക്സി |
വൈദ്യുതോര്‍ജ്ജം യാന്ത്രികോര്‍ജ്ജമായി മാറുന്നു. |
മോട്ടോര്‍ | വൈദ്യുതോര്‍ജ്ജം യാന്ത്രികോര്‍ജ്ജമായി മാറുന്നു. |
ചുറ്റികകൊണ്ട് ഇരുമ്പു വളയത്തിലടിക്കുമ്പോള്‍ ശബ്ദമുണ്ടാകുന്നു. ബെല്ലടിക്കുമ്പോള്‍ പ്രയോഗിക്കുന്ന ഊര്‍ജ്ജരൂപം ഏതാണ്? ഉണ്ടാകുന്ന ഊര്‍ജ്ജരൂപം ഏതാണ്?
ബെല്ലടിക്കുമ്പോള്‍ പ്രയോഗിക്കുന്ന ഊര്‍ജ്ജരൂപം യാന്ത്രികോര്‍ജമാണ്. ചുറ്റിക കൊണ്ട് ബെല്ലടിക്കുമ്പോള്‍ യാന്ത്രികോര്‍ജം ശബ്ദോര്‍ജമായി മാറുന്നു.
താഴെ പറയുന്നവയുടെ ഊര്‍ജ്ജമാറ്റം കണ്ടെത്തുക.
വിറക് കത്തുന്നു,പടക്കം പൊട്ടുന്നു, ടോര്‍ച്ച് സെന്‍ ഉപയോഗിച്ച് ബള്‍ബ് കത്തിക്കുന്നു,കാന്തം മോട്ടുസൂചിയെ ആകര്‍ഷിക്കുന്നു.
വിറക് കത്തുന്നു :- രാസോര്‍ജ്ജം - താപോര്‍ജ്ജവും പ്രകാശോര്‍ജ്ജമായി മാറുന്നു.
പടക്കം പൊട്ടുന്നു :- രാസോര്‍ജ്ജം - ശബ്ദം, പ്രകാശം, താപം എന്നീ ഊര്‍ജ്ജരൂപമായി മാറുന്നു.
ടോര്‍ച്ച് സെല്‍ ഉപയോഗിച്ച് ബള്‍ബ് കത്തിക്കുന്നു :- രാസോര്‍ജ്ജം - വൈദ്യുതോര്‍ജ്ജമായും പ്രകാശോര്‍ജ്ജവുമായി മാറുന്നു.
കാന്തം മൊട്ടുസൂചിയെ ആകര്‍ഷിക്കുന്നു :- കാന്തികോര്‍ജ്ജം ഗതികോര്‍ജ്ജമായി മാറുന്നു.
യാന്ത്രികോര്‍ജ്ജവും രസോര്‍ജ്ജവും തമ്മിലുള്ള വ്യത്യാസം എഴുതുക.
എല്ലാ വസ്തുക്കളിലും രാസോര്‍ജം അടങ്ങിയിരിക്കുന്നു. രസോര്‍ജവും വൈദ്യുതോര്‍ജവും യന്ത്രഭാഗങ്ങളെ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. സ്ഥിതികോര്‍ജവും ഗതികോര്‍ജവും ഒന്നിച്ചു ചേരുമ്പോള്‍ ആ വസ്തുവിന് യാന്ത്രികോര്‍ജമുണ്ടെന്നു പറയുന്നു. നാം കഴിക്കുന്ന ആഹാരത്തിലും, തീപ്പെട്ടി, തടി, മണ്ണെണ്ണ മുതലായവയിലെല്ലാം രസോര്‍ജം സംഭരിച്ചിരിക്കുന്നു .
യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയുള്ള യാന്ത്രികോര്‍ജമാണ് വാഹനങ്ങളെ ചലിപ്പിക്കുന്നത്.
പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ എങ്ങനെയാണ് ഊര്‍ജത്തിന് സൂര്യനെ ആശ്രയിക്കുന്നത്? ഫ്ലോചാര്‍ട്ട് പൂര്‍ത്തിയാക്കുക.
ഗാര്‍ഹിക ഊര്‍ജോപയോഗങ്ങളുടെ പട്ടിക നോക്കാം.
മിക്സി പ്രവര്‍ത്തിപ്പിക്കാന്‍ ഏത് ഊര്‍ജരൂപമാണ് പ്രയോജനപ്പെടുത്തുന്നത്?
വൈദ്യുതോര്‍ജം
ജനറേറ്റര്‍ പ്രവര്‍ത്തിച്ച് നടത്തുന്ന വിവിധ പ്രവൃത്തികളില്‍ ഓരോ പ്രവൃത്തിയിലും ഉപയോഗിക്കുന്ന ഊര്‍ജരൂപങ്ങളും ഉണ്ടാകുന്ന ഊര്‍ജരൂപങ്ങളും ഇവയില്‍ നടക്കുന്ന ഊര്‍ജമാറ്റങ്ങളും താഴെ കാമുന്ന ആശയചിത്രീകരണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
"നീരാവികൊണ്ടുള്ള പൊള്ളല്‍ അതേ താപനിലയിലുള്ള തിളച്ച വെള്ളം മൂലമുള്ള പൊള്ളനിനേക്കാള്‍ മാരകമാണ്".
ബള്‍ബ് പ്രകാശിക്കുമ്പോള്‍ പ്രകാശത്തോടൊപ്പം താപം പുറത്തു വരുന്നതു നാം മനസ്സിലാക്കിയല്ലോ.