ഭൂമിയുടെ നിസ്സഹായാവസ്ഥ കവയിത്രി വരച്ചു കാട്ടുന്നത് :
കണ്ണീരിനിടയിലും മനോഹരമായി ചിരിക്കേണ്ടവള്
വിളര്‍ത്ത ചുണ്ടത്ത് നിലാച്ചിരി വിരിയിക്കേണ്ടവള്
കാലത്തിന്റെ കരങ്ങളില്‍ മാത്രം സമാശ്വസിക്കുന്നവള്
ഉള്ളില്‍ കൊടും തിരിയാളുമ്പോഴും തണുത്തിരുണ്ടവള്‍
സി.വി. രാമന് പിള്ളയുടെ പ്രശസ്തയായ കഥാപാത്രം :
ലീല
സുഭദ്ര
നളിനി
മാതംഗി
വൈകുന്നേരത്തും പ്രഭാതത്തിലും നിയതമെന്ന പോലെ സന്ധ്യ ചിത്രവിരിപ്പ് നെയ്യുന്നത് :
ആകാശമാകുന്ന വീടിന്റെ ഇരുവാതിലും മറയ്ക്കാന്‍
നക്ഷത്രങ്ങളെ വരവേല്‍ക്കാന്‍
സൂര്യനെ പകലിന്റെ വീട്ടില്‍ നിന്നു യാത്രയാക്കാന്‍
ചന്ദ്രനു വെണ്ണിലാവാകുന്ന ഭസ്മത്തില്‍ സ്നാനം ചെയ്യാന്‍
സീത ആദ്യം യാത്ര പറഞ്ഞത് :
സന്ധ്യയോട്
ചന്ദ്രനോട്
സൂര്യനോട്
പക്ഷിമൃഗാദികളോട്
കുമാരനാശാന്റെ ഏതു കൃതിയുടെ അവസാനഭാഗമാണു '' യാത്രാമൊഴി '' എന്ന പാഠഭാഗം ?
ചിന്താവിഷ്ടയായ സീത
പ്രരോദനം
വീണപൂവ്
ദു:രവസ്ഥ
ഭൂമിയുടെ ശയ്യാഗൃഹത്തിലേയ്ക്കു പോയിക്കഴിഞ്ഞാലും തന്റെ സാന്നിധ്യം ഭൂമിയിലുണ്ടാകുന്നത് ഏതുപോലെയാണെന്നാണു സീത പറയുന്നത് :
ആകാശത്തിരുന്നു ഭൂമിയെ കുമ്പിടുന്ന നക്ഷത്രം, നദിയില്‍ പ്രതിഫലിക്കുന്നതു പോലെ
ഉണങ്ങിക്കരിഞ്ഞാലും മരത്തിന്റെ വേരുകള്‍ മണ്ണില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നതു പോലെ
പകലിനോടു വിടപറഞ്ഞു മറയുന്ന സൂര്യന് അടുത്ത പകലില്‍ തിരിച്ചെത്തുന്നതുപോലെ
പല വഴികളിലൂടെ ഒഴുകുന്ന നദികള്‍ കടലിലെത്തിച്ചേരുന്നതു പോലെ
ഭൂമിയുടെ ഗര്ഭഗൃഹത്തില് സീത അന്ത്യവിശ്രമം കൊള്ളുന്നത് :
പക്ഷികളുടെ മധുരഗീതം കേട്ടുകൊണ്ട്
തന്റെ കദന കഥയോര്‍ത്തു മനംനൊന്തുകൊണ്ട്
മലമുകളില്‍ നിന്നൊഴുകി വരുന്ന കാട്ടരുവികളുടെ ശാന്തിഗീതം ശ്രവിച്ചുകൊണ്ട്
സീതയായി തന്നെ പുനര്‍ജനിക്കേണമേ എന്ന പ്രാര്‍ത്ഥനയോടെ
ജീവിതത്തിലെ അവളുടെ ഏക സമാശ്വാസം :
കാലത്തിന്റെ കരങ്ങള്‍
പോറ്റി വളര്‍ത്തുന്ന മക്കള്‍
ദൈവത്തില്‍
നെറ്റിത്തടത്തിലെ സിന്ദൂരത്തില്‍
പുരുഷന്റെ യാതൊരു കൈച്ചെലവുമില്ലാത്ത സര്‍ട്ടിഫിക്കറ്റില്‍ സ്ത്രീ മയങ്ങിപ്പോകുന്നു - ഇവിടെ സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് :
സ്തീകള്‍ അതിസുന്ദരികളാണെന്ന സര്‍ട്ടിഫിക്കറ്റ്
സ്തീകള്‍ ത്യാഗിനികളാണെന്ന സര്‍ട്ടിഫിക്കറ്റ്
അവര്‍ ദയാലുക്കളാണെന്ന സര്‍ട്ടിഫിക്കറ്റില്‍
അവര്‍ കുടുംബത്തിലെ വിളക്കാണെന്ന സര്‍ട്ടിഫിക്കറ്റില്‍