നജീബ് , തന്നോടൊന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ വണ്ടിയോടിച്ചു പോയ പാകിസ്ഥാനി ഡ്രൈവറോടുള്ള അമര്‍ഷം കുറേയെങ്കിലും തീര്‍ത്തത് :
സ്വന്തം നെഞ്ചില്‍ ആഞ്ഞിടിച്ച്
ഒട്ടകങ്ങളെയും ആടുകളെയും മൃഗീയമായി തല്ലി
ഗോതമ്പിറക്കാന് വന്ന ഡ്രൈവറോട് കാരണമില്ലാതെ കയര്‍ത്തു സംസാരിച്ച്
അര്ബാബിനെ മനം നൊന്തു ശപിച്ച്
പഹയന്മാരോട് ആര് പകരം വീട്ടട്ടെയെന്നാണു പണിയാളര് പറയുന്നത് :
ദൈവം
വിധി
പകയില്‍ നീറുന്ന ഒരു പുതിയ മനുഷ്യവര്‍ഗ്ഗം
മുടി വിടര്ത്തിയാടും കവുങ്ങുകള്‍ക്കും തെങ്ങുകള്‍ക്കും ഇടയില്‍ പുഞ്ചിരി പൊഴിയ്ക്കുന്നത് :
പാടങ്ങള്‍
അരയാലിലകള്‍ മന്ത്രം ചൊല്ലുന്ന ക്ഷേത്രങ്ങള്‍
ഇലക്ട്രിക് പോസ്റ്റുകള്‍
വീടുകള്‍
നജീബ് കച്ചിയുടെയും പോച്ചയുടെയും കെട്ടുകള്‍ തലയില്‍ താങ്ങി ഇറക്കുന്നതിനിടയില്‍ യാദൃശ്ചികമെന്നോണം ഒരു കച്ചിക്കെട്ട് താഴെയിട്ടത് :
അര്ബാബിനോടുള്ള അമര്‍ഷം തീര്‍ക്കാന്‍
ട്രെയ് ലറിന്റെ ഡ്രൈവറോട് പകപോക്കാന്‍
കച്ചിക്കെട്ട് തിരിച്ചെടുക്കാനെന്നോണം കുനിഞ്ഞ് പാകിസ്ഥാനിയുടെ കാലു പിടിക്കാന്‍
പാകിസ്ഥാനിയുടെ പോക്കറ്റില്‍ നിന്ന് നിലത്തു വീണു കിടന്നിരുന്ന പണം കുനിഞ്ഞെടുക്കാന്‍
ജീവിതത്തിന്റെ പ്രതീക്ഷയിലേക്കും വെളിച്ചത്തിലേക്കുമുള്ള പ്രത്യാശ നിറച്ച ഒരോട്ടമായിരുന്നു അത് -- ഏത് ?
ട്രെയിലറിനടുത്തേയ്ക്കു അര്‍ബാബ് കൈയാട്ടി വിളിച്ചപ്പോള്‍ ആടുകളെ ഉപേക്ഷിച്ച് നജീബ് ഓടിച്ചെന്നത്
ഹൃദയം വാര്‍ന്നൊഴുകുന്നതു പോലെ ഒരു തളര്‍ച്ച തോന്നിയപ്പോള്‍ നജീബ് ആടുകളെ മരുഭൂമിയില്‍ വിട്ടിട്ടു തിരികെ താമസസ്ഥലത്തേക്ക് ഓടിയത് .
നജീബിനോടു സംസാരിക്കാന്‍ ശ്രമിച്ചതിന് ഒരു വണ്ടിക്കാരന്റെ മുന്നിലേയ്ക്ക് അര്‍ബാബ് തോക്കുമായി ചെന്നപ്പോള്‍ അയാള്‍ അവിടെ നിന്നോടിയ ഓട്ടം
അര്‍ബാബ് തോക്കിന്റെ പാത്തികൊണ്ട് അടിച്ചപ്പോള്‍ ഒരു വെള്ളംവണ്ടിക്കാരന്‍ പ്രാണവേദനയോടെ ദൂരേയ്ക്ക് ഓടിപ്പോയത്
ഒരു ദിവസം എനിയ്ക്കു പെട്ടെന്നൊരു മോഹമുദിച്ചു --നജീബിന്റെ മനസിലുദിച്ച മോഹം :
ഒരു ഒട്ടകപ്പുറത്ത് ആ മരുഭൂമി മുഴുവന്‍ യാത്ര ചെയ്യണമെന്ന്
അര്‍ബാബിന്റെ ഹൂറിയായ മകളെ കാണണം
സൈനുവിന് ഒരു കത്തെഴുതണം
മൈമൂനയോടൊപ്പം വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകണം
ഒരൊറ്റ തെങ്ങു കണ്ടിടത്തൊക്കെയും അവര്‍ സ്മരിച്ചത് :
ജന്മനാടിനെ
ക്രൂരതയുടെ പര്യായമായ ജന്മിമാരെ
തങ്ങള്‍ അനുഭവിച്ച ദാരിദ്ര്യവും ദുരിതങ്ങളും
ഭാവിയില്‍ തങ്ങളെ കാത്തിരിക്കുന്ന സമ്പന്നതയെ
കുതിച്ചു പായുന്ന തീവണ്ടികള്‍ക്കു മുമ്പേ കുതിയ്ക്കുന്നത് :
പണിയാളരുടെ ജീവിത വിരക്തി
പണിയാളരുടെ ഉത്സാഹം നിറഞ്ഞ ചിന്തകള്‍
മുടി വിതിര്ത്താടുന്ന കവുങ്ങുകളും തെങ്ങുകളും
പാടങ്ങളില്‍ തുരുതുരെ പറക്കുന്ന കൊക്കുകള്‍
പിന്നീട് പല വട്ടം ആലോചിച്ചു നോക്കിയിട്ടും തനിയ്ക്കത് അനുഭവിക്കാന്‍ പറ്റിയിട്ടേയില്ലെന്ന് നജീബ് പറയുന്നു - എന്ത് ?
കുട്ടിക്കാലത്ത് ഉമ്മ തന്റെ ഉടുപ്പില്‍ പുരട്ടിത്തരാറുള്ള അത്തറിന്റെ സുഗന്ധം
സൈനു വച്ചു വിളമ്പിയിരുന്ന ഭക്ഷണത്തിന്റെ രുചി
കൂട്ടുകാര്‍ക്കൊപ്പം നീന്തിത്തുടിച്ചിരുന്ന പുഴയിലെ വെള്ളത്തിന്റെ കുളിര്
മസറയില്‍ ആദ്യം എല്ലാറ്റിനും അനുഭവപ്പെട്ട, ഛര്‍ദ്ദിക്കാന്‍ തോന്നിപ്പിക്കുന്ന മുശടു വാട