അറുമുഖത്തിനും ഭാര്യയ്ക്കും ആകെയുണ്ടായിരുന്ന സ്വത്ത് :
ഒരു രോമപ്പുതപ്പ്
ഒരു ഓടക്കുഴല്‍
വഴിവക്കില്‍ ഒരു തുണ്ട് പുരയിടം
ഒരു സ്ഫടിക പാത്രം
അറുമുഖത്തിന്റെ ഭാര്യയ്ക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്ന് ആ യുവാവ് പറഞ്ഞ ജോലി :
ഒരു ധനിക കുടുംബത്തില്‍ ആയയുടെ ജോലി
പാര്‍ക്കിലെ തൂപ്പുകാരി
ഭക്ഷണശാലകളില്‍ എച്ചില് പാത്രം കഴുകല്‍
കുട്ടികളെക്കൊണ്ട് തീവണ്ടിയില്‍ പാട്ടു പാടിക്കുന്ന ജോലി
അറുമുഖം ഇപ്പോള്‍ ഭാര്യയ്ക്കും തനിയ്ക്കുമുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത് :
ഒരു രണ്ടാം തരം ഭക്ഷണശാല യാചകര്‍ക്ക് സൗജന്യമായി നല്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ അയാള്‍ പോയി വാങ്ങിക്കൊണ്ടുവരും
മറ്റൊരു ഫാക്ടറിയില്‍ പണിയെടുത്ത്
ഒരു മുന്തിയ ഭക്ഷണശാലയില്‍ പകലന്തിയോളം പണിയെടുത്ത്
തീവണ്ടികളില്‍ പാട്ടുപാടി
അത് അവളുടെ പതിവാണ് -- ഭാര്യയ്ക്ക് പതിവുള്ളതായി അറുമുഖം പറയുന്നത് :
തന്നെ മര്‍ദ്ദിയ്ക്കുന്നത്
അതിരാവിലെ എഴുന്നേറ്റിരുന്ന് പാട്ട് പാടുന്നത്
അപരിചിതരുമായി മണിക്കൂറുകളോളം സംസാരിച്ചു നില്‍ക്കുന്നത് :
കൈയില്‍ കിട്ടുന്ന കാശ് മുഴുവന്‍ ധൂര്‍ത്തടിച്ചു കളയുന്നത്
ഒഴിവുള്ള സമയങ്ങള്‍ ഉതുപ്പാന് ചെലവാക്കിയത് :
മരത്തണലിലിരുന്ന് വഴിയാത്രക്കാരോട് കേണിരക്കുന്ന കുരുടനോട് വര്‍ത്തമാനം പറഞ്ഞ്
പ്രാര്‍ത്ഥിക്കാനും സുവിശേഷ പ്രസംഗം കേള്‍ക്കാനും
വള്ളക്കടവില്‍ ചെന്നിരുന്ന് കാറ്റ് കൊള്ളും
ഏതെങ്കിലും പീടികത്തിണ്ണയില്‍ കിടന്നുറങ്ങും
അറുമുഖത്തിന് ഭാര്യയോട് കടുത്ത ദേഷ്യം തോന്നിയതിനു കാരണം
ഭാര്യ അപരിചിതനായ ഒരു യുവാവിനോട് ആവശ്യത്തിലധികം സംസാരിച്ചതു കൊണ്ട്
മുണ്ഡനം ചെയ്തിരുന്ന തന്റെ ശിരസ്സില്‍ അവള് മര്ദ്ദിച്ചതുകൊണ്ട്
അവള് തനിക്കൊരു ആയയുടെ ജോലി ശരിയാക്കിത്തരാന്‍ അപരിചിതനായ യുവാവിനോട് ആവശ്യപ്പെട്ടതുകൊണ്ട്
അപരിചിതനായ ഒരു യുവാവിന്റെ മുന്നില്‍ വച്ച് അവള് അയാളെ അപമാനിച്ചതുകൊണ്ട്
മൂന്നു മാസങ്ങള്‍ക്കു ശേഷം കഥാകാരന്റെ വീട്ടുമുറ്റത്ത് പ്രഭാതത്തോടൊപ്പം ജീപ്പില്‍ വന്നിറങ്ങിയത് :
നഗരം
മഞ്ഞുകാലം
പട്ടണത്തിലെ സുഹൃത്തുക്കള്‍
പട്ടണത്തില്‍ താമസിക്കുന്ന ബന്ധുക്കള്‍
' മുക്തകണ്ഠം ഞാനിന്നു ഘോഷിപ്പു നിസ്സന്ദേഹം ' - കവി ഇന്നു നിസ്സന്ദേഹം ആഘോഷിക്കുന്നത് :
ഏകാന്ത ജീവിതത്തിന്റെ സുഖം
ഉമ്മറത്തെ ചാരുകസേലയിലിരുന്ന് ഭൂതകാലാഹ്ലാദത്തിന്റെ മാധുര്യം നുണയുന്നതിന്റെ സുഖം
മുറ്റത്തെ നിലപ്പനപ്പൂവിന് ആറിതളാണെന്നുള്ള സത്യം
മണ്ണില്‍ വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കുന്നതിന്റെ സുഖം
തന്റെ ശക്തിയും, ശുദ്ധിയും, ആരോഗ്യവും എന്താണെന്നാണു കവി സുഹൃത്തായ ഡോക്ടറോടു പറഞ്ഞത് ?
തന്റെ വിണ്ടു കീറിയ പാദങ്ങള്‍
സുഹൃത്തായ ഡോക്ടര്‍
വായിക്കുന്ന ഗ്രന്ഥങ്ങളിലെ അക്ഷരങ്ങള്‍
പട്ടിന്റെ സോക്സില്‍ പൊതിഞ്ഞ പാദങ്ങള്‍
അറുമുഖന് ആ വിഷയം മുഷിപ്പനായി തോന്നി- അയാള്‍ക്ക് മുഷിപ്പുളവാക്കിയ വിഷയം :
യുവാവ് അയാളുടെ അമ്മയെക്കുറിച്ചു പറഞ്ഞത്
ഈ വിവരമില്ലാത്തവന് കള്ളുകുടിച്ച് നല്ല ഉദ്യോഗം കളഞ്ഞുകുളിച്ചെന്ന് അറുമുഖത്തിന്റെ ഭാര്യ അപരിചിതനായ യുവാവിനോട് പറഞ്ഞത്
ഇനി എന്നാണു തനിക്കൊരു വീടുണ്ടാവുകയെന്ന് ഭാര്യ നെഞ്ചത്തടിച്ചു വിലപിച്ചത്
ഭാര്യയും അപരിചിതനായ ആ യുവാവും സംഗീതത്തെക്കുറിച്ച് സംസാരിച്ചത്