......പൂതത്തിന് തിരുമുമ്പിലര്പ്പിച്ചു തൊഴുതുരച്ചു;- ഉരച്ചു എന്ന വാക്കിന്റെ അര്‍ത്ഥം?
പറഞ്ഞു
കരഞ്ഞു
വണങ്ങി
വിളിച്ചു
ഇളയമകന് നാടുവിട്ടുപോയപ്പോള്‍ മൂത്തമകന് എന്തുചെയ്തു?
അനുജനെപ്പോലെ നാടുവിട്ടുപോയി.
അനുജനെപ്പോലെ മടിയനും ധൂര്ത്തനുമായി.
പഴയതുപോലെ അച്ഛനെ സേവിച്ചു.
അനുജന് പോയ വിഷമത്തില്‍ ആത്മഹത്യ ചെയ്തു.
മുത്തശ്ശിയും കൊച്ചുമോനും കഥയിലെ നിറഞ്ഞൊഴുകുന്ന പുഴയുടെ മധ്യത്തെത്തിയപ്പോള്‍ കൊച്ചുമോന് മുത്തശ്ശിയുടെ കഴുത്തില്‍ കൈകോര്‍ത്ത് ഒച്ചവച്ചത് :
മുത്തശ്ശി ഒട്ടും താല്പര്യമില്ലാതെ കഥ പറഞ്ഞതിനാല്‍
അവനു മൃഗങ്ങളുടെ കഥ ഇഷ്ടമല്ലാത്തതുകൊണ്ട്
കഥ നന്നേ രസിച്ചതിനാല്
ആ കഥ കേട്ടുപഴകിയത് ആയതിനാല്‍
എന്തെങ്കിലും പണി ചെയ്തേ മതിയാവൂ എന്ന് നാടുവിട്ടുപോയവന് ബോധ്യമായതെപ്പോള്?
തിന്നും കുടിച്ചും ആനന്ദിച്ചു മടുത്തപ്പോള്‍.
കര്ഷകന് പന്നികളെ വളര്‍ത്തുന്നത് കണ്ടപ്പോള്‍.
അപ്പനും സഹോദരനും നാട്ടില്‍ വിയര്പ്പൊഴുക്കുന്നതോര്ത്തപ്പോള്.
പട്ടിണിയും പരിവട്ടവുമായി വലഞ്ഞപ്പോള്‍.
മുത്തശ്ശിയുടെ കൊച്ചുമോന്റെയും, അവര്‍ പറഞ്ഞ കഥയിലെ കുട്ടിയുടെയും സ്വഭാവത്തിലെ സാമ്യത :
രണ്ടുപേരും നല്ല അനുസരണയുള്ളവരാണ്
രണ്ടുപേരും പഠനത്തില്‍ അതിസമര്‍ത്ഥരാണ്
രണ്ടുപേരും മഹാവികൃതികളാണ്
രണ്ടുപേരും എല്ലാവരെയും വെറുക്കുന്നവരാണ്
അപ്പാ, ഞാന്‍ പാപിയാണ്.അങ്ങയുടെ മകനായിരിക്കാന്‍ ഇനി ഞാന്‍ യോഗ്യനല്ല. ആര് ആരോടാണ് ഇങ്ങനെ പറഞ്ഞത്?
ഇളയ മകന് അപ്പനോട്.
മൂത്തമകന് അപ്പനോട്.
കൃഷിക്കാരന് തന്റെ അപ്പനോട്.
ഇവരാരുമല്ല
താഴെപ്പറയുന്നതില്‍ ഇടശ്ശേരിയുടെ കൃതി അല്ലാത്തത്?
കുങ്കുമപ്രഭാതം
ഓടക്കുഴല്‍
തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍
ഒരുപിടി നെല്ലിക്ക
പൊന്നോമനയ്ക്കായി എന്ന പാഠഭാഗത്ത് മാതൃത്വത്തിന്റെ മഹത്വം വിളിച്ചുപറയുന്നു. മാതൃത്വത്തിന്റെ കവയിത്രി എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?
സുഗതകുമാരി
മാധവിക്കുട്ടി
ബാലാമണിയമ്മ
വിജയലക്ഷ്മി
പൂതപ്പാട്ട് എന്ന കവിത രചിച്ചതാര്?
ജി. ശങ്കരക്കുറുപ്പ്
ഒ. എന്‍. വി. കുറുപ്പ്
വൈലോപ്പിള്ളി ശ്രീധരമേനോന്
ഇടശ്ശേരി ഗോവിന്ദന് നായര്‍