കൊച്ചുമോന് കൊഞ്ചിക്കൊണ്ട് കഥ കേള്‍ക്കാന്‍ മടിയില്‍ കയറിയിരുന്നപ്പോള്‍ മുത്തശ്ശി വിഷമത്തിലായത് :
കഥ പറയാനുള്ള താല്പര്യമില്ലാത്തതു കൊണ്ട്
അറിയാവുന്ന കഥകളെല്ലാം പറഞ്ഞു തീര്‍ന്നതുകൊണ്ടു
കൊച്ചുമോന് മഹാവികൃതിയായതുകൊണ്ട്
മുത്തശ്ശിയ്ക്ക് ഉറക്കം വന്നതുകൊണ്ട്
മനസ്സോടെയല്ലെങ്കിലും മകന്റെ ആഗ്രഹത്തിന് അപ്പന് വഴങ്ങി. മകന്റെ ഏത് ആഗ്രഹത്തിനാണ് അപ്പന് വഴങ്ങിയത്?
വിദേശത്തുപോയി ബിസിനസ്സ് തുടങ്ങാന്‍.
പട്ടണത്തില്‍ പഠിക്കാനയയ്ക്കാന്‍.
രാഷ്ട്രീയത്തിലിറങ്ങാന്‍.
സ്വത്തില്‍ മകന്റെ ഓഹരി നല്കാന്.
കൊച്ചുമോന് ശുണ്ഠിയെടുത്ത് മുത്തശ്ശിയുടെ മടിയിലിരുന്നു ചിണുങ്ങിയത് :
മുത്തശ്ശി കഥ പറച്ചില് നിര്‍ത്തിയതുകൊണ്ട്
അവനു വിശന്നിട്ട്
അമ്പിളി അമ്മാവനെ പിടിച്ചു കൊടുക്കണമെന്നു പറഞ്ഞിട്ട് മുത്തശ്ശി അതിനു തയാറാകാത്തതിനാല്‍
കഥയിലെ കുട്ടി അവനെപ്പോലെ മഹാ കുസൃതിയാണെന്ന് മുത്തശ്ശി പറഞ്ഞപ്പോള്‍
......പൂതത്തിന് തിരുമുമ്പിലര്പ്പിച്ചു തൊഴുതുരച്ചു;- ഉരച്ചു എന്ന വാക്കിന്റെ അര്‍ത്ഥം?
പറഞ്ഞു
കരഞ്ഞു
വണങ്ങി
വിളിച്ചു
അപ്പാ, ഞാന്‍ പാപിയാണ്. അങ്ങയുടെ മകനായിരിക്കാന്‍ ഇനി ഞാന്‍ യോഗ്യനല്ല. ആര് ആരോടാണ് ഇങ്ങനെ പറഞ്ഞത്?
ഇളയ മകന് അപ്പനോട്
മൂത്തമകന് അപ്പനോട്
കൃഷിക്കാരന് തന്റെ അപ്പനോട്
ഇവരാരുമല്ല
മുത്തശ്ശിയുടെ കൊച്ചുമോന്റെയും, അവര്‍ പറഞ്ഞ കഥയിലെ കുട്ടിയുടെയും സ്വഭാവത്തിലെ സാമ്യത :
രണ്ടുപേരും നല്ല അനുസരണയുള്ളവരാണ്
രണ്ടുപേരും പഠനത്തില്‍ അതിസമര്‍ത്ഥരാണ്
രണ്ടുപേരും മഹാവികൃതികളാണ്
രണ്ടുപേരും എല്ലാവരെയും വെറുക്കുന്നവരാണ്
പൊന്നോമനയ്ക്കായി എന്ന പാഠഭാഗത്ത് മാതൃത്വത്തിന്റെ മഹത്വം വിളിച്ചുപറയുന്നു. മാതൃത്വത്തിന്റെ കവയിത്രി എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?
സുഗതകുമാരി
മാധവിക്കുട്ടി
ബാലാമണിയമ്മ
വിജയലക്ഷ്മി