Back to home

Topics

വാങ്ക അനുഭവിക്കുന്ന കഷ്ടപാടുകള്‍ എന്തൊക്കെയാണ്? നമ്മുടെ സമൂഹത്തില്‍ കാണുന്ന പ്രശ്നങ്ങള്‍  എന്തെങ്കിലും വാങ്കയുടെ കത്തില്‍ തെളിഞ്ഞു കാണുന്നുണ്ടോ? ചര്‍ച്ച ചെയ്യുക .
അച്ഛനും, അമ്മയും ഇല്ലാത്ത അവന് ഏക ആശ്രയം മുത്തച്ഛനാണ്. എല്ലാ കുട്ടികളെയും പോലെ സന്തോഷത്തോടെ കഴിയാന്‍ വാങ്കയ്ക്ക് കഴിയുന്നില്ല. ചെറിയ കുറ്റത്തിനു പോലും അവന് കൂടിയ ശിക്ഷ ലഭിച്ചിരുന്നു. ഒരു കുട്ടിയെന്നുള്ള പരിഗണന പോലും അവന് ലഭിച്ചിരുന്നില്ല. ഇതിനു സമാനമായ ധാരാളം പ്രശ്നങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ കാണാന്‍ സാധിക്കും.
ഇന്ത്യയില്‍ ബാലവേല നിരോധിച്ചിട്ടുണ്ട്. ആറു മുതല്‍ പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്കണമെന്നും നിയമമുണ്ട്. നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും വേണ്ടി ഇപ്പോഴും നമ്മുടെ നാട്ടില്‍  ഹോട്ടലുകളിലും, വീടുകളിലും ടെക്സ്റ്റയില്‍  ഷോപ്പുകളിലും ജോലി ചെയ്യുന്ന കുട്ടികളുണ്ട്. പല കുട്ടികളും ഇപ്പോഴും ബാലവേല ചെയ്ത് തുച്ഛമായ പണം കൊണ്ടാണ് അവരുടെ കുടുംബങ്ങള്‍  കഴിഞ്ഞു പോകുന്നത്. ഇങ്ങനെ കഷ്ടപ്പെടുന്ന കുട്ടികള്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസവും, നല്ല ഭക്ഷണവും, സ്നേഹവും, സംരക്ഷണവും കിട്ടാന്‍  സ്വാതന്ത്ര്യമുണ്ട്. പക്ഷേ അവര്‍  ചൂഷണത്തിനിരയാവുകയാണ് ചെയ്യുന്നത്.
വാങ്ക മുത്തച്ഛനോട്‌ അവിടെ നിന്നു രക്ഷപ്പെടുത്തിയാല്‍ എന്തെല്ലാം മുത്തച്ഛനുവേണ്ടി ചെയ്തോളാമെന്നാണ് പറഞ്ഞത്?
ഞാന്‍ അങ്ങേയ്ക്കു വേണ്ടി മൂക്കുപ്പൊടി ഇടിച്ചു തരാം. വികൃതി കാട്ടിയാല്‍ എന്നെ എത്ര വേണമെങ്കിലും അടിച്ചോളൂ. ഷൂസ് തുടയ്ക്കാന്‍ നിന്നോളാം അല്ലെങ്കില്‍ ആടിനെ നോക്കാന്‍ പോകാം എന്നെല്ലാമാണ് വാങ്ക തന്റെ മുത്തച്ഛന് കത്ത് എഴുതിയത്.

Powered By