മഴ തന്നെ സ്വര്‍ഗ്ഗം -- എപ്പോള്‍?
എരിയുന്ന കാലത്ത്
രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍
സന്ധ്യാ സമയത്ത്
പെരുമഴക്കാലത്ത്
ഈര്‍പ്പം മൂലം തുണിയില്‍ കറുത്ത പാട് വീഴുക എന്നതിന് പാഠഭാഗത്തില്‍ കഥാകൃത്ത് നല്‍കിയിരിക്കുന്ന പദം.
കാതല്ചെമ്പ്
കരിമ്പനടിക്കുക
ആലഭാരം
തുവരാനിടുക
മാമിത്തള്ളയ്ക്ക് ഭ്രാന്തിന്റെ ലക്ഷണമുണ്ടായതെപ്പോള്?
ബാങ്ക് തകര്‍ന്നപ്പോള്‍
പൂമംഗലത്തെ പണി നഷ്ടപ്പെട്ടപ്പോള്‍
അനുജത്തി മരിച്ചപ്പോള്‍
മകന് പണം അയയ്ക്കാതായപ്പോള്
''ഒരു തുള്ളി വീണെങ്കിലകമെത്ര തുള്ളി '' -- തുള്ളി എന്ന വാക്ക് ആവര്‍ത്തിച്ചു വരുന്നു. ഇവിടെ രണ്ടാമത്തെ 'തുള്ളി 'യുടെ അര്‍ത്ഥം.
സന്തോഷിച്ചു
മോഹിച്ചു
കോപിച്ചു
കരഞ്ഞു
പെയ്തകന്നുപോയ കാലവര്‍ഷങ്ങളുടെ ശബ്ദങ്ങള്‍ക്കിടയില്‍ കഥാകാരന് ഇന്നും വേറിട്ടു കേള്‍ക്കുന്നത്.
കുട്ടിക്കാലത്ത് അനുഭവിച്ചറിഞ്ഞ മഴയുടെ സീല്ക്കാരങ്ങള്
രാത്രിയില്‍ പടിയ്ക്കലെ വയലില്‍ നിന്നുള്ള തവളകളുടെ കരച്ചില്
അപ്പുവേട്ടന്റെ പതറിയ വാക്കുകള്‍
വലിയമ്മയുടെ ഇടിമുഴക്കത്തെക്കുറിച്ചുള്ള പരാതിപ്പെടല്‍
മഴക്കാലം അടുക്കുമ്പോള്‍ കഥാകാരന്റെ ആവലാതി.
മഴയ്ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകുമെന്ന്
ഉടുപ്പുണങ്ങിക്കിട്ടില്ലല്ലോ എന്ന്
അമ്മാവനോടൊപ്പം പുഴയില്‍ വല വീശാന്‍ പോകാന്‍ പറ്റില്ലെന്നോര്‍ത്ത്
വീട് പട്ടിണിയിലാകുമെന്നോര്ത്ത്
കാലവര്‍ഷത്തിന്റെ മാസങ്ങള്‍.
ഇടവം - മിഥുനം
കുംഭം - മീനം
ധനു - മകരം
മീനം - മേടം
പുതുമഴയെപ്പറ്റി കവി ആരോടാണ് വിവരിക്കുന്നത്?
പുഴയോട്
തുമ്പിയോട്
കാറ്റിനോട്
തവളയോട്
ബേബിയുടേയും ലില്ലിയുടേയും പേരമ്മയുടെ പ്രകൃതം എങ്ങനെയായിരുന്നു?
ആരേയും മനസ്സറിഞ്ഞു സഹായിക്കും
അറുത്ത കൈയ്ക്ക് ഉപ്പുതേയ്ക്കാത്ത പ്രകൃതം.
കിട്ടുന്ന പണമെല്ലാം ധൂര്‍ത്തടിക്കുന്ന സ്വഭാവം.
എല്ലാവരേയും സ്നേഹിക്കാന്‍ മാത്രമേ അറിയൂ.