Back to home

Topics


മാറ്റങ്ങളിലൂടെ
ആമുഖം
     നമുക്ക് ചുറ്റും ധാരാളം മാറ്റങ്ങള്‍ നാം അറിഞ്ഞും, അറിയാതെയും സംഭവിക്കുന്നു. പ്രപഞ്ചത്തിലെ മാറ്റങ്ങള്‍ ജീവന്‍ നിലനിര്‍ത്തുന്നതിനും, പ്രകൃതിയെ സുന്ദരമാക്കാനും സഹായിക്കുന്നു. മാറ്റങ്ങള്‍ പലതാണ്. അവ സാവധാനത്തിലും, വേഗത്തിലും, സ്ഥിരമായും, താത്ക്കാലികമായും സംഭവിക്കുന്നു. മനുഷ്യന്റെ തെറ്റായ സമീപനം മൂലം ഈ മാറ്റങ്ങള്‍ പലപ്പോഴും നമുക്ക് വിനയായി തീരാറുണ്ട്.
1. മാറ്റങ്ങള്‍ പലവിധം. 



 

2. വെണ്ണ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്തില്‍ നിന്ന്, എങ്ങനെയാണ് വെണ്ണ ഉണ്ടാക്കുന്നത്?
 
കാച്ചിയ പാല്‍ തണുത്തതിനു ശേഷം അതില്‍ കുറച്ചു തൈര് ചേര്‍ത്ത് വച്ചിരുന്നാല്‍ പിറ്റേദിവസം പാല്‍ തൈരായി മാറിയിരിക്കുന്നത് കാണാം. ഇതില്‍ നിന്ന് മുകളിലുള്ള പാല്‍പ്പാട നീക്കി ഒരു പാത്രത്തിലിട്ട് മത്ത് (തൈര് കടയുന്ന ഉപകരണം) ഉപയോഗിച്ച്, ജലവും ചേര്‍ത്ത് കടഞ്ഞാണ് വെണ്ണയുണ്ടാക്കുന്നത് .

3. നാം നിത്യജീവിതത്തില്‍ കാണുന്ന ചില മാറ്റങ്ങള്‍.
അരിമാവ് പുളിക്കുന്നത്
പാല്‍ തൈരാകുന്നത്
പൂക്കള്‍ വിടരുന്നത്
അരി തിളയ്ക്കുന്നത്
ഇലകള്‍ കൊഴിയുന്നത്
ഇരുമ്പ് തുരുമ്പിക്കുന്നത്

സൂര്യന്‍ ഉദിക്കുന്നത്
മെഴുക് ഉരുകുന്നത്
പപ്പടം കാച്ചുന്നത് 
4. നാം ധാരാളം മാറ്റങ്ങള്‍ കണ്ടു. ഈ മാറ്റങ്ങളെ എങ്ങനെയെല്ലാം തരം തിരിക്കാം?
വേഗത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ സാവധാനം നടക്കുന്ന മാറ്റങ്ങള്‍ പ്രകൃതിദത്തമായ മാറ്റങ്ങള്‍
പടക്കം പൊട്ടുന്നത്  ഇരുമ്പ് തുരുമ്പിക്കുന്നത്  സൂര്യന്‍ ഉദിക്കുന്നത് 
കാറ്റടിക്കുന്നത്  ചെടികള്‍ വളരുന്നത്‌  രാവും- പകലും ഉണ്ടാകുന്നത് 
ബള്‍ബ് പ്രകാശിക്കുന്നത്  പൂക്കള്‍ വിടരുന്നത്  വിത്ത്‌ മുളയ്ക്കുന്നത് 
  വിത്ത് മുളയ്ക്കുന്നത്   

5. താല്‍ക്കാലിക മാറ്റങ്ങള്‍
 

ചില വസ്തുക്കളുടെ ആകൃതി, അവസ്ഥ, നിറം, വലിപ്പം തുടങ്ങിയ ഭൗതികഗുണങ്ങളില്‍ മാറ്റം വന്നാലും സാഹചര്യങ്ങള്‍ മാറുമ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചു വരുന്നു. ഇത്തരം മാറ്റങ്ങളാണ് താല്‍ക്കാലിക മാറ്റങ്ങള്‍. ഉദാഹരണം മെഴുക്  ഉരുകുന്നത്, വെള്ളം തിളപ്പിച്ച് നീരാവി ആക്കുന്നത്, ഐസ് ഉരുകുന്നത്  തുടങ്ങിയവയെല്ലാം വീണ്ടും പൂര്‍വ്വസ്ഥിതിയില്‍ ആക്കാന്‍ സാധിക്കുന്നവയാണ്.
6. സ്ഥിരമായ മാറ്റങ്ങള്‍.

ചില വസ്തുക്കളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്ഥിരമായി നില്‍ക്കുന്നു. അവ ഒരിക്കലും പഴയ അവസ്ഥയിലേയ്ക്ക് പോകുന്നില്ല. നിലനില്‍ക്കുന്ന മാറ്റങ്ങളാണ് സ്ഥിരമാറ്റങ്ങള്‍. ഉദാഹരണത്തിന് പാല്‍ പുളിച്ചു തൈരാകുന്നത്, പഞ്ചസാര ചൂടാക്കി കരിയാക്കുന്നത് ഇവയൊന്നും തിരികെ പൂര്‍വ്വസ്ഥിതിയിലാകുന്ന മാറ്റങ്ങള്‍ അല്ല.
7. മാറ്റങ്ങളെ അവയുടെ അവസ്ഥയുടെ അടിസ്ഥാനത്തില്‍ തരം തിരിക്കാം.
പഴയ അവസ്ഥയിലേയ്ക്ക്
തിരിച്ചുപോകുന്ന മാറ്റങ്ങള്‍
പഴയ അവസ്ഥയിലേയ്ക്ക്
തിരിച്ചുപോകാത്ത മാറ്റങ്ങള്‍
ബലൂണ്‍ വീര്‍പ്പിക്കുന്നത്  കടലാസ് കത്തുന്നത് 
ഐസ് ഉരുകുന്നത്  അരി ചോറാകുന്നത് 
പാത്രം ചൂടാകുന്നത്  പാല്‍ തൈരാകുന്നത് 
ജലം നീരാവിയാകുന്നത്‌  വിറക്‌ കത്തുന്നത് 

8. തെറ്റുണ്ടെങ്കില്‍ തിരുത്തുക.
  • മാറ്റങ്ങള്‍ വിവിധ തരത്തിലുണ്ട്
  • എല്ലാ മാറ്റങ്ങളും ഒരുപോലെയാണ്
  • സ്ഥിരമാറ്റങ്ങള്‍ രാസമാറ്റങ്ങളാണ്
  • ഭൗതികമാറ്റങ്ങള്‍ താല്‍ക്കാലികമാണ് 
  1. മാറ്റങ്ങള്‍ വിവിധ തരത്തില്‍ സംഭവിക്കുന്നു. ശരിയാണ്.
  2. എല്ലാ മാറ്റങ്ങളും ഒരുപോലെയല്ല. സാവധാനത്തില്‍ നടക്കുന്നവ, വേഗത്തില്‍ നടക്കുന്നവ അങ്ങനെ പലതരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ട്.
  3. സ്ഥിരമാറ്റങ്ങളില്‍ പദാര്‍ത്ഥത്തിന്റെ ഘടനയ്ക്ക് ഉണ്ടാകുന്ന മാറ്റത്താല്‍ പുതിയ പദാര്‍ത്ഥം ഉണ്ടാകുന്നു. ഇത് തിരികെ പഴയ അവസ്ഥയിലേയ്ക്ക് മാറുന്നില്ല.
  4. ഭൗതികമാറ്റത്തില്‍ പദാര്‍ത്ഥത്തിന്റെ അവസ്ഥയ്ക്ക് മാത്രമേ മാറ്റം സംഭവിക്കുന്നുള്ളൂ. ഇത് തിരികെ പഴയ അവസ്ഥയിലേയ്ക്ക് മാറുന്നു.
9. ഭൗതികമായ മാറ്റങ്ങള്‍ എന്താണ്?
ഒരു പദാര്‍ത്ഥത്തിന്റെ പുറമെയുള്ള അവസ്ഥയ്ക്ക്, അതായത് രൂപത്തില്‍ മാത്രമേ മാറ്റം സംഭവിക്കുന്നുള്ളൂ. ഭൗതികമായി സംഭവിക്കുന്ന മാറ്റം വസ്തുവിനെ തിരികെ പഴയ രൂപത്തിലാക്കുന്നു. ഉദാഹരണത്തിന് ഐസ് കട്ട അലിഞ്ഞ് ജലമാകുന്നത്.
10. രാസമാറ്റങ്ങള്‍ എന്താണ്?
ഒരു പദാര്‍ത്ഥത്തിന്റെ പുറമെയുള്ള അവസ്ഥയ്ക്ക്, അതായത് രൂപത്തില്‍ മാത്രമല്ല മാറ്റം സംഭവിക്കുന്നത്, അതിന്റെ ഘടനയ്ക്കും മാറ്റം സംഭവിക്കുന്നു. ഇത് സ്ഥിരമാണ്. കാരണം രാസമാറ്റം സംഭവിച്ച ഒരു പദാര്‍ത്ഥത്തെ നമുക്ക് തിരികെ പഴയ രൂപത്തില്‍ മാറ്റാന്‍ സാധിക്കില്ല. ഉദാഹരണത്തിന് അരി തിളച്ചു പാകമായാല്‍ ചോറാകും. തിരികെ അതിനെ അരിയാക്കാന്‍ സാധിക്കില്ല.
11. മനുഷ്യന്‍ ഉണ്ടാക്കുന്ന ചില മാറ്റങ്ങള്‍.
റോഡ്‌ നിര്‍മ്മിക്കുന്നത്
കുന്നിടിക്കല്‍ 
വനം വെട്ടി നിരത്തല്‍
കനാല്‍ നിര്‍മ്മാണം
കെട്ടിട നിര്‍മ്മാണം
കിണര്‍ കുഴിക്കല്‍
12. നമ്മുടെ നാട്ടില്‍ മനുഷ്യന്റെ ഇടപെടല്‍ മൂലമുണ്ടാകുന്ന മാറ്റങ്ങളും, ദോഷങ്ങളും.
മാറ്റങ്ങള്‍
  • വനനശീകരണം
  • വയലുകള്‍ നികത്തുക
  • മൃഗങ്ങളെ അനിയന്ത്രിതമായി വേട്ടയാടുക
  • രാസവള -കീടനാശിനി പ്രയോഗങ്ങള്‍ തുടങ്ങിയവ.
ദോഷങ്ങള്‍
  • വനനശീകരണം മൂലം പല ജീവികളുടെയും ആവാസവ്യവസ്ഥകള്‍ നശിക്കാനിടയാകുന്നു.
  • വയലുകള്‍ നികത്തുന്നത് ഭക്ഷ്യദൗര്‍ലഭ്യത്തിന്‌ ഇടയാക്കുന്നു.
  • കീടനാശിനികളുടെ ഉപയോഗം രോഗങ്ങള്‍ ഉണ്ടാക്കുന്നു.
  • താല്‍ക്കാലിക സൗകര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ പ്രകൃതിയിലെ ഘടകങ്ങള്‍ക്ക് നല്ല രീതിയിലും, ദോഷകരമായ രീതിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു.
ചില മെഴുക് രൂപങ്ങള്‍ 
 




Paid Users Only!
Powered By