Back to home

Topics


ആമുഖം 
ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് നമ്മെ സഹായിക്കുന്ന സംവിധാനങ്ങളാണ് സി.ഡി, ഫ്ലോപ്പി ഡിസ്ക്, ഡി.വി.ഡി, മെമ്മറി സ്റ്റിക്ക്, നെറ്റ് വര്‍ക്ക് എന്നിവ. ഇതില്‍ സാധാരണയായി നാം ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് സി.ഡി (Compact Disk). സി.ഡിയെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കുന്നതിന് ഈ പാഠം നമ്മെ സഹായിക്കുന്നു.
എന്താണ് സി.ഡി?

കോംപാക്ട് ഡിസ്ക് എന്നതാണ് സി.ഡി യുടെ മുഴുവന്‍ പേര്. ചിത്രങ്ങള്‍, പാട്ടുകള്‍, സിനിമകള്‍, ലേഖനങ്ങള്‍ തുടങ്ങി പലതരത്തിലുള്ള വിവരങ്ങളും നമുക്ക് സി.ഡി യില്‍ സ്റ്റോറു ചെയ്തു വയ്ക്കാവുന്നതാണ്. സി.ഡി കൊണ്ടുനടക്കുന്നതിനും, സി.ഡി യിലെ വിവരങ്ങള്‍ മറ്റ് കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്തുന്നതിനും വളരെ എളുപ്പമാണ്.
സി.ഡി എത്ര തരം? ഏതെല്ലാം? വിവരിക്കുക?
CD.R, CD.RW  എന്നിങ്ങനെ രണ്ടു തരം സി.ഡി കളാണ് ഇന്ന് നിലവിലുള്ളത്.  
CD.R എന്നാല്‍ 'റീഡ് ഓണ്‍ലി' എന്നാണ് ഒരിക്കല്‍ CD.R -ല്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ മാറ്റുന്നതിന് സാധിക്കുകയില്ല. അവ റീഡ് ചെയ്യുന്നതിന് മാത്രമേ കഴിയൂ.
CD.RW 'റീഡ് റൈറ്റ്' എന്നാണ്. CD.RW -ല്‍ ഒരിക്കല്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ മാറ്റുന്നതിനും, പകരം മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതിനും സാധിക്കുന്നു.
സി.ഡി പ്രവര്‍ത്തിപ്പിക്കുന്ന വിധം?

  • സി.പി.യു (CPU) വില്‍ സി.ഡി ഇടുന്നതിനുള്ള ഭാഗമാണ് സി.ഡി. ഡ്രൈവ്.
  • സി.ഡി.ഡ്രൈവ് തുറക്കുന്നതിന് ഡ്രൈവിനു സമീപത്തായുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.
  • തുറന്നു വരുന്ന ഭാഗത്ത് സി.ഡി ഇട്ടശേഷം വീണ്ടും ആ ബട്ടണ്‍ തന്നെ അമര്‍ത്തിയാല്‍ സിഡി ഡ്രൈവ് അടയും.
  • സി.ഡി. ഡ്രൈവ് അടഞ്ഞ ശേഷം മോണിറ്ററില്‍ നോക്കിയാല്‍ ഒരു ജാലകം ദൃശ്യമാകും.
  • ഈ ജാലകത്തില്‍ സി.ഡി യില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.
  • ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജാലകം ക്ലോസ് ചെയ്ത് സി.ഡി ഡ്രൈവില്‍ നിന്നും പുറത്തെടുക്കാവുന്നതാണ്.

ഐക്കണ്‍ എടുക്കുന്ന വിധം.

  • സി.ഡി.കമ്പ്യൂട്ടറില്‍ ഇടുന്നതിനു മുന്‍പ് കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പ് നന്നായി നിരീക്ഷിക്കുക. ഡെസ്ക്ടോപ്പില്‍ ഏതാനും സൂചനാചിത്രങ്ങള്‍ കാണാം.
  • സി.ഡി.ഡ്രൈവില്‍ ഇട്ടു ഡ്രൈവ് അടച്ചശേഷം ഡെസ്ക്ടോപ്പ് വീണ്ടും നിരീക്ഷിക്കുക.
  • കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പില്‍ ഒരു ജാലകം ദൃശ്യമാകുന്നു.
  • ഡ്രൈവില്‍ ഇട്ടിരിക്കുന്ന സിഡിയിലെ വിവരങ്ങളാണ് ജാലകത്തില്‍ തുറന്നു വന്നിരിക്കുന്നത്.
  • അതോടൊപ്പം ഡെസ്ക്ടോപ്പില്‍ സിഡിയുടെ ആകൃതിയിലുള്ള ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെടുന്നു.
  • ജാലകം തുറന്നിരിക്കുന്നത് ഐക്കണ്‍ മറച്ചു കൊണ്ടാണെങ്കില്‍ ജാലകം മാറ്റി വയ്ക്കണം. ഇതിനായി ജാലകത്തിനു മുകളില്‍ മൗസ് പോയിന്റര്‍ എത്തിച്ചതിനു ശേഷം, ഇടതു മൗസ് ബട്ടണ്‍ അമര്‍ത്തി ഡ്രാഗ് ചെയ്ത് ജാലകം ആവശ്യമായ സ്ഥലത്തേക്ക് മാറ്റിവയ്ക്കാനാകും.
  • തുറന്നിരിക്കുന്ന സി.ഡി ജാലകത്തില്‍ നിന്നും പാട്ടിന്റെയും, ചലച്ചിത്രത്തിന്റെയും ഐക്കണ്‍ തുറന്ന് പാട്ട് കേള്‍ക്കുന്നതിനും, സിനിമ കാണുന്നതിനും സാധിക്കും.

ഒരു സി.ഡി കമ്പ്യൂട്ടറില്‍ നിന്നും തിരിച്ചെടുക്കുന്ന വിധം എഴുതുക.

  1. സി.ഡി ഡ്രൈവ് തുറന്നു വരുന്നില്ലെങ്കില്‍ ഡെസ്ക്ടോപ്പിലുള്ള ഐക്കണില്‍ മൗസ് പോയിന്റര്‍ എത്തിച്ച് റൈറ്റ് ക്ലിക്ക് ചെയ്യുക.
  2. പ്രത്യക്ഷപ്പെടുന്ന ലിസ്റ്റിലെ Eject എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ ഡ്രൈവ് താനേ തുറന്നു വരുന്നു.
  3. സി.ഡി പുറത്തെടുത്തശേഷം ഡ്രൈവ് അടയ്ക്കാം. 

 

ഫ്ലോപ്പി ഡിസ്ക്.

 

  • വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കാനും, ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനും സഹായിക്കുന്ന ഒരു ഉപാധിയാണ് ഫ്ലോപ്പി ഡിസ്ക്.
  • ഫ്ലോപ്പി ഡ്രൈവില്‍ ഫ്ലോപ്പി ഇട്ട് ഫ്ലോപ്പി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
  • സി.ഡി.യില്‍ ശേഖരിച്ച് വയ്ക്കുന്നതിനേക്കാള്‍ കുറച്ചു വിവരങ്ങള്‍ മാത്രമേ ഫ്ലോപ്പിയില്‍ ശേഖരിക്കുവാന്‍ കഴിയുകയുള്ളൂ. കാരണം സി.ഡിയെക്കാള്‍ മെമ്മറി കുറവാണ് ഫ്ലോപ്പി ഡിസ്കില്‍.

ഹാര്‍ഡ് ഡിസ്ക്.

സി.ഡി.യില്‍ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതുപോലെ കമ്പ്യൂട്ടറിനുള്ളിലും വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന ഭാഗമാണ് ഹാര്‍ഡ് ഡിസ്ക്. സിസ്റ്റം യൂണിറ്റിനുള്ളില്‍ സ്ഥിരമായി ഉറപ്പിച്ചിരിക്കുന്ന ഒരു ഉപകരണമാണ് ഹാര്‍ഡ് ഡിസ്ക്. പ്ലേറ്ററുകള്‍ എന്ന് വിളിക്കുന്ന അനേകം ഡിസ്കുകള്‍ വായു കടക്കാത്ത ഒരു പെട്ടിക്കുള്ളില്‍ പായ്ക്ക് ചെയ്തു വെച്ചിരിക്കുന്നതാണ് ഹാര്‍ഡ് ഡിസ്ക്.
മെമ്മറി സ്റ്റിക്ക്.

കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന മറ്റൊരു ശേഖരണ ഉപാധിയാണ് മെമ്മറി സ്റ്റിക്ക്.പലതരത്തിലുള്ള ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു ഉപകരണം കൂടിയാണ് മെമ്മറി സ്റ്റിക്ക്.

9. A കോളത്തില്‍ നിന്ന്  B കോളത്തിലെതിനു ചേര്‍ത്തെഴുതുക.

ഒരു കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ മറ്റൊന്നിലേക്ക് മാറ്റാനുള്ള സംവിധാനം  ഫ്ലോപ്പി ഡിസ്ക് 
സിസ്റ്റം യൂണിറ്റിനുള്ളില്‍ സ്ഥിരമായി ഉറപ്പിച്ചിരിക്കുന്ന ഒരു ഉപകരണം  DVD ഡിസ്ക്കുകള്‍ 
കമ്പ്യൂട്ടറില്‍ ഉപയോഗപ്പെടുത്തുന്ന ഏറ്റവും ചെറിയ സെക്കന്ററി മെമ്മറി  C.D
ഉയര്‍ന്ന സാന്ദ്രതയുള്ള ഗ്ലാസ് ഫോര്‍മാറ്റുകളില്‍ നിര്‍മ്മിച്ചിരിക്കുന്നത്  ഹാര്‍ഡ് ഡിസ്ക് 
A B
ഒരു കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ മറ്റൊന്നിലേക്ക് മാറ്റാനുള്ള സംവിധാനം C.D
സിസ്റ്റം യൂണിറ്റിനുള്ളില്‍ സ്ഥിരമായി ഉറപ്പിച്ചിരിക്കുന്ന ഒരു ഉപകരണം ഹാര്‍ഡ് ഡിസ്ക് 
കമ്പ്യൂട്ടറില്‍ ഉപയോഗപ്പെടുത്തുന്ന ഏറ്റവും ചെറിയ സെക്കന്ററി മെമ്മറി ഫ്ലോപ്പി ഡിസ്ക് 
ഉയര്‍ന്ന സാന്ദ്രതയുള്ള ഗ്ലാസ് ഫോര്‍മാറ്റുകളില്‍ നിര്‍മ്മിച്ചിരിക്കുന്നത് DVD ഡിസ്ക്കുകള്‍ 
Powered By