Back to home

Topics

 

പ്രകാശസഞ്ചാരത്തെക്കുറിച്ചും, പ്രകാശനിയമങ്ങളെക്കുറിച്ചും ചെറിയ ക്ലാസ്സില്‍ പഠിച്ചു. പ്രകാശത്തിന്റെ പല ഘട്ടങ്ങളും അത് സഞ്ചരിക്കുന്ന പാതയെക്കുറിച്ചും കുറച്ചു കൂടി വിശദമായി നമുക്ക് ഈ പാഠത്തില്‍ പഠിക്കാം.


      പതനകോണ്‍     =   പ്രതിപതനകോണ്‍

അതിസൂക്ഷ്മമായ ഒട്ടനവധി പ്രകാശരശ്മികള്‍ ചേര്‍ന്ന ഒരു 'ബീം' ആയിട്ടാണ് ടോര്‍ച്ചില്‍ നിന്നും പ്രകാശം വരുന്നത്.
  • പതന രശ്മി :-
    ഒരു പ്രതലത്തില്‍ പതിക്കുന്ന രശ്മി.
  • പ്രതിപതന രശ്മി :-    
    ഒരു പ്രതലത്തില്‍ തട്ടി തിരിച്ചു വരുന്ന രശ്മി.
  • പതനകോണ്‍ :-    
    പതനരശ്മിക്കും, ലംബത്തിനും ഇടയിലുള്ള കോണ്‍.
  • പ്രതിപതനകോണ്‍ :-    
    പ്രതിപതനരശ്മിക്കും, ലംബത്തിനും ഇടയിലുള്ള കോണ്‍.
  • പതനബിന്ദു :-  
    ഒരു പ്രതലത്തില്‍ പ്രകാശം പതിക്കുന്ന ബിന്ദു.
  • ലംബം :-    
    പതനബിന്ദുവിലേക്ക് പ്രതിപതനതലത്തിന് ലംബമായി വരയ്ക്കുന്ന രേഖ.
പ്രതിപതന നിയമങ്ങള്‍ :-
  • പതനകോണും, പ്രതിപതനകോണും തുല്യമായിരിക്കും.
  • പതനരശ്മി, പ്രതിപതനരശ്മി, ലംബം ഇവ മൂന്നും ഒരേ തലത്തിലായിരിക്കും.

ദര്‍പ്പണങ്ങള്‍ :-
 
   പ്രതിപതനതലം പുറത്തേക്കു തള്ളിയത്.
      
       
പ്രതിപതനതലം അകത്തേക്ക് കുഴിഞ്ഞത്.

 
പ്രതിപതനതലം നിരപ്പായത്.

ബൈക്കിന്റെ കണ്ണാടിയില്‍ നിങ്ങള്‍ മുഖം നോക്കിയിട്ടുണ്ടോ? എന്താണ് പ്രതിബിംബത്തിന്റെ പ്രത്യേകത?
ബൈക്കിന്റെ കണ്ണാടിയുടെ ഉപരിതലം പുറത്തേക്ക് തള്ളി നില്‍ക്കുന്നു. അതിനാല്‍ അത് കോണ്‍വെക്സ് ദര്‍പ്പണമാണ്. കോണ്‍വെക്സ് ദര്‍പ്പണത്തില്‍ പ്രതിബിംബം ചെറുതായിരിക്കും.
ഒരു സ്റ്റീല്‍ സ്പൂണിന്റെ അകത്തും, പുറത്തും കാണുന്ന പ്രതിബിംബം ഒരു പോലെയാണോ? കാരണം? ഏതു വശത്ത് കാണുന്ന പ്രതിബിംബമാണ് ബൈക്കിന്റെ കണ്ണാടിയില്‍ കാണുന്ന പ്രതിബിംബവുമായി സാമ്യമുള്ളത്?
സ്പൂണിന്റെ അകവശം നോക്കിയപ്പോള്‍ പ്രതിബിംബം വലുതും തല കീഴായതുമാണ്. എന്നാല്‍ പുറം വശത്തെ പ്രതിബിംബം ബൈക്കിന്റെ കണ്ണാടിയില്‍ കാണുന്നതിനുതുല്യമായ രീതിയില്‍ ഉള്ളതാണ്. സ്പൂണിന്റെ പുറം വശം കോണ്‍വെക്സ് ദര്‍പ്പണമായും അകവശം കോണ്‍കേവ് ദര്‍പ്പണമായും നിലകൊള്ളുന്നതിനാലാണ് പ്രതിബിംബം വ്യത്യസ്തമായിരിക്കുന്നത്.
താഴെ തന്നിരിക്കുന്ന ദര്‍പ്പണങ്ങളുടെ പ്രത്യേകതകള്‍
  • കോണ്‍കേവ് ദര്‍പ്പണം
    പ്രതലം പുറത്തേക്ക് തള്ളിയത്
    മിഥ്യാ പ്രതിബിംബം
    പ്രതിബിംബം ചെറുത്‌

  • കോണ്‍കേവ് ദര്‍പ്പണം
    പ്രതലം അകത്തേക്ക് കുഴിഞ്ഞത്
    യഥാര്‍ത്ഥ പ്രതിബിംബം
    പ്രതിബിംബം ചെറുതും, വലുതുമാകാം

  • സമതലദര്‍പ്പണം
    പ്രതലം പരന്നത്
    അയഥാര്‍ത്ഥ പ്രതിബിംബം
    തുല്യവലിപ്പമുള്ള പ്രതിബിംബം
     
കോണ്‍വെക്സ്, കോണ്‍കേവ്, സമതലം തുടങ്ങിയ ദര്‍പ്പണങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ കണ്ടെത്തി ലിസ്റ്റ് ചെയ്യുക.
കോണ്‍വെക്സ് ദര്‍പ്പണം  കോണ്‍കേവ് ദര്‍പ്പണം  സമതലദര്‍പ്പണം 

വാഹനങ്ങളുടെ  റിയര്‍വ്യൂ മിറര്‍
തെരുവ് വിളക്ക് 

സേര്‍ച്ച്‌ ലൈറ്റ്, സോളാര്‍ കുക്കര്‍,
വാഹനങ്ങളുടെ ഹെഡ് ലൈറ്റ്, ഷേവിംഗ് മിറര്‍ 
മുഖക്കണ്ണാടി 

ഗോളീയദര്‍പ്പണങ്ങള്‍
നമ്മള്‍ രൂപപ്പെടുത്തുന്ന ദര്‍പ്പണങ്ങള്‍ ഒരു ഗോളത്തിന്റെ ഭാഗമായാല്‍ അതാണ്‌ ഗോളീയദര്‍പ്പണങ്ങള്‍.

         
ഭാഗങ്ങള്‍ :-
C    - വക്രതാകേന്ദ്രം
P    - പോള്‍
PC  രേഖ - മുഖ്യഅക്ഷം
PC  ദൂരം  - വക്രതാആരം 

  • വക്രതാകേന്ദ്രം (Centre of Curvature) :    
    ദര്‍പ്പണം ഏത് ഗോളത്തിന്റെ ഭാഗമായി വരുന്നുവോ ആ ഗോളത്തിന്റെ കേന്ദ്രമാണ് വക്രതാകേന്ദ്രം.
  • പോള്‍ (Pole) :    
    ദര്‍പ്പണത്തിന്റെ പ്രതിപതനത്തിന്റെ മധ്യബിന്ദുവാണ് പോള്‍.
  • മുഖ്യഅക്ഷം (Principle Axis) :   
    വക്രതാകേന്ദ്രവും പോലും തമ്മില്‍ ബന്ധിപ്പിക്കുന്ന രേഖയാണ് മുഖ്യഅക്ഷം.
  • വക്രതാആരം (Radius of Curvature) :
    ദര്‍പ്പണം ഏത് ഗോളത്തിന്റെ ഭാഗമാണോ ആ ഗോളത്തിന്റെ ആരമാണ് വക്രതാആരം.
           
    
ഒരു സമതലദര്‍പ്പണത്തിലും കോണ്‍കേവ്ദര്‍പ്പണത്തിലും വിദൂരതയില്‍ നിന്നും വരുന്ന പ്രകാശരശ്മികള്‍ പതിക്കുന്നത്. 
  • സമതലദര്‍പ്പണം
ഇവിടെ പതനരശ്മികളും പ്രതിപതനരശ്മികളും സമാന്തരങ്ങളാണ്.

  • കോണ്‍കേവ് ദര്‍പ്പണം
 
ഇവിടെ പ്രകാശരശ്മികള്‍ സമാന്തരങ്ങളാണ്. എന്നാല്‍ അവ പ്രതിപതനത്തിനു ശേഷം ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു.
സമതലദര്‍പ്പണം
സമതലദര്‍പ്പണത്തില്‍ നിന്നും പ്രതിപതിക്കുന്ന രശ്മികള്‍ കൂട്ടിമുട്ടുന്നില്ല. അതിനാല്‍ സമതലദര്‍പ്പണത്തിന് ഫോക്കസ് ഇല്ല. സമതലദര്‍പ്പണം ഉപയോഗിച്ച് പ്രതിബിംബം രൂപീകരിക്കാന്‍ കഴിയുകയില്ല.
കോണ്‍കേവ് ദര്‍പ്പണം
  • ദൂരെയുള്ള വസ്തുക്കളില്‍ നിന്നും വരുന്ന പ്രകാശരശ്മികള്‍ സമാന്തരമായിരിക്കും.
  • രശ്മികള്‍ കോണ്‍കേവ് ദര്‍പ്പണത്തിന്റെ ഫോക്കസില്‍ കേന്ദ്രീകരിച്ച് പ്രതിബിംബം രൂപപ്പെടുന്നു.
  • കോണ്‍കേവ് ദര്‍പ്പണത്തിന്റെ മുഖ്യ അക്ഷത്തിന് സമാന്തരമായും വളരെ അടുത്തും ദര്‍പ്പണത്തില്‍ പതിക്കുന്ന പ്രകാശരശ്മികള്‍ പ്രതിപതനത്തിനു ശേഷം മുഖ്യ അക്ഷത്തില്‍ തന്നെയുള്ള ഒരു ബിന്ദുവില്‍ കൂടി കടന്നു പോകുന്നു. ഈ ബിന്ദുവാണ് കോണ്‍കേവ് ദര്‍പ്പണത്തിന്റെ മുഖ്യഫോക്കസ്. 
കോണ്‍വെക്സ് ദര്‍പ്പണം
     
  • കോണ്‍വെക്സ് ദര്‍പ്പണത്തിന്റെ ഫോക്കസ് മിഥ്യയാണ്.
  • പ്രതിപതനരശ്മികള്‍ പരസ്പരം അകന്നുപോകുന്നതിനാല്‍ യഥാര്‍ത്ഥപ്രതിബിംബം ഉണ്ടാകുന്നില്ല.
ഒരു കോണ്‍വെക്സ് ദര്‍പ്പണത്തിന്റെ പ്രതിബിംബരൂപീകരണം.

  • മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പ്രകാശരശ്മി പ്രതിപതിക്കുന്നത് മുഖ്യഫോക്കസില്‍ നിന്നും വരുന്നത് പോലെയാണ്.
     
വക്രതാകേന്ദ്രത്തിലേക്ക് പതിക്കുന്ന പ്രകാശരശ്മി അതേ പാതയിലൂടെ പ്രതിപതിക്കും.

 
പോളിലേക്ക് പതിക്കുന്ന പ്രകാശരശ്മി പതനകോണും പ്രതിപതനകോണും തുല്യമായി തിരികെ പോകും.


Paid Users Only!
Paid Users Only!
Paid Users Only!
Powered By