Topics |
---|
ദേവാലയം പണിയാന്‍ നാട്ടുകാര്‍ തിരഞ്ഞെടുത്ത് സഹോദരങ്ങള്‍ കണ്ടുമുട്ടിയ ഇടമാണ്. എന്തുകൊണ്ട്?
കൃഷിക്കാരായ സഹോദരന്മാരുടെ സ്നേഹത്തിന്റെ സാമാരകമാണ് ആ ദേവാലയം. സ്നേഹത്തിന്റെ സന്ദേശമാണ് ദേവാലയങ്ങളില്‍ നിന്ന് പ്രസരിക്കേണ്ടത്. സഹോദരങ്ങള്‍ നെല്ലുചാക്കുമായി നടക്കുമ്പോള്‍ പരസ്പരം കണ്ടുമുട്ടിയ സ്ഥലത്തേക്കാള്‍ യോജിക്കുന്ന മറ്റൊരു സ്ഥലം നാട്ടുകാര്‍ക്ക് ദേവാലയം പണിയാന്‍ യോഗ്യമായി തോന്നിയില്ല. അവര്‍ പരസ്പരം കണ്ടുമുട്ടിയ സ്ഥലം സ്നേഹത്തിന്റെ അടിത്തറയാണ്. കരുതലും സ്നേഹവും നിറഞ്ഞ ജീവിത സന്ദേശമാണ് ആ സഹോദരന്മാര്‍ നല്‍കിയത്.
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക - കടമ്മനിട്ട രാമകൃഷ്ണന്‍
നിര്‍ദ്ദേശങ്ങള്‍
ജനനം - 1935, മാര്‍ച്ച് 22
സ്ഥലം - പത്തനംതിട്ട കടമ്മനിട്ടയില്‍
തൂലികാനാമം - കടമ്മനിട്ട
തൊഴില്‍ - എഴുത്തുകാരന്‍
മരണം - 2008, മാര്‍ച്ച് 31
പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണന്‍ ജനിച്ചത്. അച്ഛന്‍ മേലേത്തറയില്‍ രാമന്‍ നായര്‍, അമ്മ കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം.കടമ്മനിട്ട എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹം രചനകള്‍ നടത്തിയിരുന്നത്. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടന്‍ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണന്‍ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാള്‍ നാടോടി കലാരൂപങ്ങളുടെ താളം കവിതയില്‍ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.1965ല്‍ “ഞാന്‍” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കുറത്തി,കടിഞ്ഞൂല്‍ പോട്ടന്‍, മിശ്രതാളം, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്.
അച്ഛനെക്കണ്ടപ്പോള്‍ കുട്ടികള്‍ സന്തോഷം പ്രകടിപ്പിക്കുന്നത് എങ്ങനെയെല്ലാമാണ്?
അച്ഛനെക്കണ്ടപ്പോള്‍ കുഞ്ഞുമോന്റെ തളിരുപോലുള്ള ചുണ്ടില്‍ കുസൃതിപ്പുഞ്ചിരി വിരിഞ്ഞു. അവന്‍ കൊഞ്ചിക്കൊഞ്ചി എന്തൊക്കെയോ അവ്യക്തമായി പറഞ്ഞു.അച്ഛന്‍ അവനെ എടുത്തപ്പോള്‍ ചിറ്റുളിപോലുള്ള കുഞ്ഞു പല്ലുകള്‍ അമര്‍ത്തി അച്ഛന്റെ തോളില്‍ കടിച്ചു. പിന്നെ അച്ഛനെ കണ്ടസന്തോഷത്താല്‍ ഓടി വീണിട്ട് അച്ഛനെനോക്കി കണ്ണീര്‍പോഴിച്ചു. മകളാകട്ടെ ഓടിവന്ന് അച്ഛന്റെ കഴുത്ത് പിടിച്ച് കുനിച്ച് , മുഷിഞ്ഞ് വിയര്‍പ്പ് പറ്റിയ നെറ്റിയില്‍ കുഞ്ഞുചുണ്ടുകള്‍ അമര്‍ത്തി ഉമ്മവച്ചു.
ചിറ്റുളിപ്പല്ലമര്‍ത്തിയെന്‍ തോളില്‍
കൊച്ചുപൂവിന്‍ പടങ്ങള്‍ വരഞ്ഞും
കൊച്ചുകുട്ടികള്‍ എങ്ങനെയെല്ലാമാണ് സ്നേഹപ്രകടനങ്ങള്‍ നടത്താറുള്ളത്?
കുട്ടികള്‍ക്ക് പ്രിയപ്പെട്ടവര്‍ വീട്ടിലെത്തിയാല്‍ അവര്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഉമ്മകോടുക്കുകയും അവിടമാകെ ഓടിനടന്നും, മറിഞ്ഞും വലിയ ബഹളമുണ്ടാക്കും. പിന്നെ അവരുടെ പ്രിയപ്പെട്ട വസ്തുക്കള്‍ കൊണ്ടുവന്ന് കാണിക്കും, കലപില സംസാരിക്കും, മടിയില്‍ കയറിയിരിക്കും തുടങ്ങിയ ചേഷ്ടകള്‍ കാണിക്കും.
പ്രാര്‍ത്ഥനാനാളം എന്ന പദംകൊണ്ട് കവി ഉദ്ദേശിക്കുന്നതാരെ?എന്തുകൊണ്ടാണ് ഈ പദം തന്നെ ഉപയോഗിച്ചത്?
പ്രാര്‍ത്ഥനാനാളം എന്ന പദംകൊണ്ട് കവി ഉദ്ദേശിക്കുന്നത് ഭാര്യയെയാണ്. അച്ഛന്റെ വാല്‍സല്യവും കുഞ്ഞുങ്ങളുടെ സ്നേഹപ്രകടനവും കണ്ട് നിര്‍വൃതിയോടെ നില്‍ക്കുകയാണ് ആ അമ്മ. കുഞ്ഞുങ്ങളുടേയും ഭര്‍ത്താവിന്റേയും നന്മയും സന്തോഷവും ആഗ്രഹിക്കുന്ന ആ അമ്മ എപ്പോഴും പ്രാര്‍ത്ഥനയിലാണ്.
അടിവരയിട്ടപദത്തിനു പകരം പദം ചേര്‍ത്തെഴുതുക
അച്ഛനെത്തട്ടെ നിന്നരികത്തില്‍
നില്‍ക്കുമോമനച്ചന്തമേ, നില്‍ക്കു.
താതനെത്തട്ടെ നിന്നരികത്തില്‍
നില്‍ക്കുമോമനച്ചന്തമേ, നില്‍ക്കു.
പദച്ചേര്‍ച്ച തയ്യാറാക്കാം.
സമാര്‍ത്ഥകമായ പദങ്ങള്‍
അച്ഛന്‍ - ജനകന്‍, ജനയിതാവ്
തേന്‍ - മരന്ദം, മകരന്ദം
കാറ്റ് - വായു, മരുത്ത്
ഓളം - കല്ലോലം, തിര
ചുണ്ട് - അധരം, ചൊടി
നെറ്റി - ലലാടം, ഫാലം
താമര - കമലം, ജലജം
പദങ്ങള്‍ പിരിക്കാം
തളിരിളം - തളിര് + ഇളം
ചിറ്റുളിപ്പല്ല് - ചിറ്റുളി + പല്ല്
അച്ഛനെത്തട്ടെ - അച്ഛന്‍ + എത്തട്ടെ
നില്‍ക്കുകയാണൊരു - നില്‍ക്കുക + ആണ് + ഒരു
തുള്ളിക്കളിക്കും - തുള്ളി + കളിക്കും
പദങ്ങള്‍ ചേര്‍ത്തെഴുതാം
തേന്‍ + തുള്ളി - തേന്‍തുള്ളി
തുള്ളി + കളിക്കും - തുള്ളിക്കളിക്കും
ചെറ്റ് + അകന്നു - ചെറ്റകന്നു
ചിക്കി + കുയില്‍ - ചിക്കിക്കുയില്‍
തുടച്ചിട്ട് + എടുക്കാം - തുടച്ചിട്ടെടുക്കാം