Topics |
---|
ആദിമമനുഷ്യന് കല്ലുകളേയും, കമ്പുകളേയും ഉപകരണങ്ങളാക്കി ഉപയോഗിച്ചു പോന്നു. കാലക്രമേണ ജീവിതത്തില്‍ ആവശ്യങ്ങളേറിയതനുസരിച്ച് പലതും അന്വേഷിച്ചു കണ്ടുപിടിക്കാന്‍ തുടങ്ങി. കല്ലുകള്‍ മൂര്‍ച്ച കൂട്ടിയും അവയുടെ രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തിയും ഉപയോഗിച്ചു. അങ്ങനെ കൂടുതല്‍ കാര്യക്ഷമതയും ബലവും ഉള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് അവന്‍ എത്തി. ആ അന്വേഷണത്തിലാണ് ചെമ്പും ലോഹക്കൂട്ടായ വെങ്കലവും കണ്ടുപിടിക്കപ്പെട്ടത്.
കൂട്ടുലോഹം.
വെങ്കലമെന്ന ലോഹത്തിന്റെ കണ്ടുപിടിത്തത്തിലേയ്ക്ക് മനുഷ്യന്‍ നീങ്ങാനുണ്ടായ സാഹചര്യം വ്യക്തമാക്കുക.
ലോഹഅയിരുകളുടെ തുണ്ടുകള്‍ പണ്ടുകാലത്തെ മനുഷ്യര്‍ക്ക് പരിചിതമായിരുന്നു. തീയുടെ ഉപയോഗം നേരത്തേ കണ്ടുപിടിച്ചിരുന്നതിനാല്‍ ലോഹം തീയിലിട്ട് പഴുപ്പിച്ചാല്‍ അത് കൂടുതല്‍ മാര്‍ദ്ദവമുള്ളതായി മാറുമെന്നും അതിനെ അടിച്ച് പരത്തി വിവിധ രൂപങ്ങളില്‍ മാറ്റാമെന്നും അവര്‍ കണ്ടുപിടിച്ചു. ഇത് പുതിയ വികാസങ്ങള്‍ക്ക് കാരണമായി. പിന്നിട് ചെമ്പയിരിനെ ഉരുക്കി സംസ്ക്കരിക്കുവാനും, അത് മറ്റ് ലോഹങ്ങളുമായി കൂട്ടി ചേര്‍ത്ത് ഒരു പുതിയ ലോഹം ഉണ്ടാക്കുവാനും സാധിക്കുമെന്ന് മനസ്സിലാക്കി.
ലോഹങ്ങളുടെ കണ്ടുപിടിത്തം നഗരവല്‍ക്കരണത്തിന് കാരണമായത്.
ലോഹങ്ങളുടെ കണ്ടുപിടിത്തവും, കൂട്ടുലോഹങ്ങളുടെ നിര്‍മ്മാണവും വലിയ മാറ്റങ്ങള്‍ക്ക് വഴിത്തിരിവായി. ചെമ്പും, ഈയവും ചേര്‍ത്തുണ്ടാക്കിയ വെങ്കലത്തിന് പ്രയോഗക്ഷമത കൂടുതലാണെന്ന് അവര്‍ മനസ്സിലാക്കി. കൂട്ടുലോഹങ്ങള്‍ മികച്ചരീതിയില്‍ ഉല്‍പാദനം നടത്തുകയും, അവയെ കൈമാറ്റം ചെയ്യുകയും ചെയ്തു. അങ്ങനെയുള്ള കൈമാറ്റകേന്ദ്രങ്ങള്‍ നഗരവല്‍ക്കരണത്തിനിടയാക്കി.
വെങ്കലയുഗത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്തയ്യാറാക്കുക.
ശിലായുഗത്തിനും, ഇരുമ്പ് യുഗത്തിനും ഇടയിലുള്ള കാലമാണ് വെങ്കലയുഗം. സംസ്കാരങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം, ആയുധങ്ങളുടെ ഉപയോഗവും വര്‍ദ്ധിച്ചു. ആഹാരസമ്പാദനത്തിനും മറ്റുമായി പുതിയ ഉപകരണങ്ങള്‍ ആവശ്യമായി വന്നു. അങ്ങനെ അവര്‍ പ്രായോഗിക മൂല്യം കൂടിയ ലോഹം വെങ്കലമാണെന്നും ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാണെന്നും മനസ്സിലാക്കി. വെങ്കലത്തിന്റെ സംസ്കരണവും, ഉപയോഗവും ഒരു പുതിയ ലോകക്രമത്തിന് തുടക്കം കുറിച്ചു. നവീനശിലായുധത്തെക്കാള്‍ മെച്ചപ്പെട്ട സാങ്കേതികമേന്മ വെങ്കലം കൊണ്ടുള്ള ആയുധങ്ങള്‍ക്കും, ഉപകരണങ്ങള്‍ക്കും ഉണ്ടായിരുന്നു. ക്രമേണ ശിലായുധങ്ങള്‍ ഉപയോഗിക്കുന്നവരും വെങ്കലായുധങ്ങള്‍ ഉപയോഗിക്കുന്നവരും സഹകരിച്ചു ജീവിക്കുവാന്‍ തുടങ്ങി.
ലോഹങ്ങളുടെ കണ്ടുപിടിത്തം കാര്‍ഷികമേഖലയിലുണ്ടാക്കിയ സ്വാധീനം.
നഗരവികസനം സംഭവിച്ചതോടെ അവര്‍ ഉല്‍പാദിപ്പിച്ചിരുന്ന ആഹാരസാധനങ്ങള്‍ അവര്‍ക്ക് തികയാതെവരുകയും കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. മണ്‍വെട്ടി മാത്രം ഉപയോഗിച്ച് കൃഷി ചെയ്തിരുന്നിടത്ത് മനുഷ്യനേയും മ്യഗങ്ങളേയും ഉപയോഗിച്ച് കലപ്പയുടെ സഹായത്താല്‍ കൂടുതല്‍ സ്ഥലത്ത് അവര്‍ക്ക് കൃഷി ചെയ്യാന്‍ സാധിച്ചു. കലപ്പയുടെ ഉപയോഗത്താല്‍ മണ്ണിന് കൂടുതല്‍ ഇളക്കമുണ്ടാകുകയും ഉല്‍പ്പാദനതോത് കൂടുകയും ചെയ്തു. തടിക്കലപ്പയേക്കാള്‍ ലോഹം കൊണ്ടുള്ള കലപ്പ കുറേക്കൂടി ഫലവത്താണെന്ന് അവര്‍ കണ്ടെത്തി.
വെങ്കലയുഗം നഗരവിപ്ലവത്തിനും, കെട്ടിടനിര്‍മ്മാണത്തിനും ഇടയാക്കിയതെങ്ങനെ?
വെങ്കലത്തിന്റെ പരിമിതികള്‍.
ഈജിപ്ഷ്യന്‍ മതവിശ്വാസം.
സൂര്യനായിരുന്നു അവരുടെ പ്രധാനദേവന്‍. ആത്മാവിന് നാശമില്ലെന്നും, മരണാനന്തര ജീവിതം ഉണ്ടെന്നും അവര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ ചിത്രപ്പണി ചെയ്ത മനോഹരമായ പെട്ടിയില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ലിനന്‍ തുണിയില്‍ പൊതിഞ്ഞാണ് അവര്‍ മൃതശരീരങ്ങള്‍ കേടു കൂടാതെ സൂക്ഷിച്ചിരുന്നത്. ഇതിനെ മമ്മി എന്ന് വിളിച്ചിരുന്നു. മരിച്ചയാള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും അവര്‍ സൂക്ഷിച്ചിരുന്നു.
എന്താണ് ഹൈറോഗ്ലിഫിക്സ്?
ഈജിപ്റ്റുകാര്‍ ഗണിതശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍.
ഈജിപ്തിലെ പിരമിഡുകളെ ക്കുറിച്ച് വിശദീകരിക്കുക.
ലോകാത്ഭുതങ്ങളില്‍ ഒന്നാണ് ഈജിപ്തിലെ പിരമിഡുകള്‍. ഇത് കല്‍പ്പണിക്കാരുടെ പ്രാഗത്ഭ്യം കാണിക്കുന്ന ഒന്നാണ്. പിരമിഡുകളുടെ അടിത്തറ ചതുരാകൃതിയിലും വശങ്ങള്‍ ത്രികോണാകൃതിയിലുമാണ്. പിരമിഡിന്റെ ഏറ്റവും ഉച്ചസ്ഥാനം ത്രികോണത്തിന്റെ അഗ്രത്തെ സൂചിപ്പിക്കുന്നു. വലിപ്പമുള്ള പാറക്കല്ലുകള്‍ തടികള്‍ ഉപയോഗിച്ച് ജോലിക്കാര്‍ നിര്‍മ്മാണസ്ഥലത്ത് എത്തിക്കുകയും ചളിക്കും, കട്ടക്കും മുകളില്‍ അവ അടുക്കി വക്കുകയും, പാളികള്‍ കൊണ്ട് പിരമിഡുകള്‍ ഉയരത്തില്‍ എത്തുമ്പോള്‍ മുകള്‍ ഭാഗം കല്ലുകള്‍ കൊണ്ടടക്കുകയും, പിരമിഡിനുചുറ്റും വെള്ള ചുണ്ണാമ്പുകല്ല് കൊണ്ട് പൊതിയുകയും ചെയ്യും. അതിനു ശേഷം ഉള്ളിലെ കല്‍പ്പാളികള്‍ ഇടിച്ചു കളയും.
ക്യൂണിഫോം ലിഖിതങ്ങള്‍.