ഒരു വസ്തുവിന്റെ നീളം i ഇഞ്ചും അതിന്റെ തന്നെ നീളം c സെന്റീമീറ്ററും ആയാല് അവ തമ്മിലുള്ള ബന്ധത്തെ എങ്ങനെ സൂചിപ്പിക്കാം.?
c = 10.5i
c = 5.4i
c = 5i
c = 2.54i
ഗോപു ഒരു ചായക്കട നടത്തുന്നയാളാണ്. ചായ ഉണ്ടാക്കുന്നതിനായി ഗോപു 2.5 ലിറ്റര് പാലിന് 3.5 ലിറ്റര് വെള്ളം എന്ന കണക്കിലാണ് ചേര്ക്കുന്നത്. പാലിന് 'M'എന്ന അക്ഷരം കൊണ്ടും, വെള്ളത്തിന് 'W' എന്ന അക്ഷരം കൊണ്ടും സൂചിപ്പിച്ചാല് അവ തമ്മിലുള്ള ഈ ബന്ധത്തെ എങ്ങനെ സൂചിപ്പിക്കാം?
w/m = 2.5/3.5
3.5m =2.5w
mw = 2.5 x 3.5
m+2.5 = w+3.5
C മുടക്കുമുതലില് വാങ്ങിയ സാധനം P% ലാഭത്തില് S വിലയ്ക്കു വിറ്റു. ഇവ തമ്മിലുള്ള ബന്ധം എങ്ങനെ സൂചിപ്പിക്കാം?
C = S + P%
S = C + P%
S = C × P%
C = S × P%
ഒരു കുട്ടി ഒരു കോണിന്റെ അളവ് കണ്ടുപിടിക്കാന് ശ്രമിക്കുമ്പോള് തെറ്റിപ്പോയി. കോണ്മാപിനിയിലെ മുകളിലത്തെ സംഖ്യ എടുക്കുന്നതിനു പകരം താഴത്തെ ചുറ്റിലുള്ള സംഖ്യയാണ് എടുത്തത്. കുട്ടി എടുത്ത സംഖ്യ 20° ആണെങ്കില് ശരിക്കുള്ള കോണളവ് എത്രയായിരിക്കും?
140°
80°
40°
160°
മണ്ണെണ്ണയുടെ സാന്ദ്രത (density) ഒരു ഘനസെന്റീമീറ്ററില് എത്രയാണ്?
7.8 ഗ്രാം.
9 ഗ്രാം.
8.4 ഗ്രാം.
8 ഗ്രാം.
തന്നിരിക്കുന്ന സമചതുരത്തിന്റെ ചുറ്റളവ് (P) കണ്ടെത്തുക.
P = a ÷ 4
P = 4a
P = a × a + a
P = a × a × a × a
ഒരു ചതുരത്തിന്റെ നീളം l എന്നും വീതി b എന്നും ചുറ്റളവ് p എന്നും തന്നിരുന്നാല് അവ തമ്മിലുള്ള ബന്ധത്തെ എങ്ങനെ സൂചിപ്പിക്കാം.?
p = bl + bl
p = 2(l + b)
p = (l + b) lb
p = (2l + 2b) lb
ഒരു ചതുരത്തിന്റെ പരപ്പളവ് a യും നീളം l ഉം വീതി b യും ആയാല് അവ തമ്മിലുള്ള ബന്ധത്തെ എങ്ങനെ സൂചിപ്പിക്കാം.?
a = lb
a = b + l
a = 2(b + l)
5 സെന്റീമീറ്റര് നീളവും 8 സെന്റീമീറ്റര് വീതിയും ഉള്ള ചതുരത്തിന്റെ പരപ്പളവ് എത്ര?
40 ചതുരശ്രസെന്റീമീറ്റര്.
30 ചതുരശ്രസെന്റീമീറ്റര്.
45 ചതുരശ്രസെന്റീമീറ്റര്.
25 ചതുരശ്രസെന്റീമീറ്റര്.
രവി പച്ചക്കറി കടയില് നിന്നും 2 കിലോ തക്കാളിയും 3 കിലോ വെണ്ടക്കായും വാങ്ങി. തക്കാളി 1 കിലോഗ്രാമിന് 32 രൂപയും വെണ്ടയ്ക്ക 1 കിലോഗ്രാമിന് 36 രൂപയുമാണ്. രവി കടയില് ആകെ എത്ര രൂപ നല്കണം.?
172.
184.
169.
200.