Topics |
---|
ചില പദാര്‍ത്ഥങ്ങളിലെ തന്മാത്രകളെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ബോക്സില്‍ കൊടുത്തിരിക്കുന്നത്.
1) ചിത്രം വിശകലനം ചെയ്ത് മൂലകം, സംയുക്തം, മിശ്രിതം ഇവ ഏതൊക്കെയെന്ന് കണ്ടെത്തുക.
2) മൂലകങ്ങള്‍ മാത്രം അടങ്ങിയ മിശ്രിതം ഏതാണ്?
മൂലകം - B
സംയുക്തം - A
മിശ്രിതം - C, D
3) മിശ്രിതങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്.
C യിലെ മിശ്രിതം രണ്ടു തരം മൂലകങ്ങള്‍ ചേര്‍ന്നുള്ളതാണ്.
4) മൂലകങ്ങള്‍ മാത്രം അടങ്ങിയ മിശ്രിതം B.
12H , 3C , 5Al ഇവ ഓരോന്നും സൂചിപ്പിക്കുന്നത് എന്ത്?
12H എന്നത് ഹൈഡ്രജന്റെ പ്രതീകവും ഒപ്പം ഹൈഡ്രജന്റെ 12ആറ്റത്തെയുമാണ് സൂചിപ്പിക്കുന്നത്. 3C എന്നത് കാര്‍ബണിന്റെ പ്രതീകവും ഒപ്പം കാര്‍ബണിന്റെ 3ആറ്റത്തെയുമാണ് സൂചിപ്പിക്കുന്നത്. 5Al എന്നത് അലൂമിനിയത്തിന്റെ പ്രതീകവും, ഒപ്പം അലൂമിനിയത്തിന്റെ 5ആറ്റത്തെയുമാണ് സൂചിപ്പിക്കുന്നത്.
ചുരുക്കെഴുത്ത്
നിങ്ങള്‍ പരിചയപ്പെട്ട മൂലകങ്ങളില്‍ ഏതിനൊക്കെയാണ് ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നത്.
ശാസ്ത്രജ്ഞര്‍ | മൂലകം | പ്രതീകം |
പിയറി ക്യൂറി, മേരി ക്യൂറി | ക്യൂറിയം | Cm |
എന്‍ട്രികോഫെര്‍മി | ഫെര്‍മിയം | Fm |
ഡിമിട്രി മെന്‍ഡലീഫ് | മെന്‍ഡലീവിയം | Md |
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ | ഐന്‍സ്റ്റീനിയം | Es |
സീ ബോര്‍ഗ് | സീ ബോര്‍ഗിയം | Sg |
നീല്‍സ് ബോര്‍ | ബോറിയം | Bh |
ഗാഡോലിന്‍ | ഗാഡോലിനിയം | Gd |
ലോറന്‍സ് | ലോറനഷ്യം | Lr |
സമാസ്ക്കി | സമോറിയാം | Sm |
നോബേല്‍ | നൊബേലിയം | No |
റൂഥര്‍ഫോര്‍ഡ് | റൂഥര്‍ഫോര്‍ഡിയം | Rf |
റോണ്‍ജന്‍ | റോണ്‍ജനീയം | Rg |
പഞ്ചസാരലായനിയില്‍ പഞ്ചസാരയുടെ സാന്നിധ്യം അറിയാന്‍ കഴിയുന്നുണ്ടോ? കാരണം.
പഞ്ചസാരലായനിയില്‍ പഞ്ചസാരയുടെ സാന്നിധ്യം അറിയാന്‍ കഴിയും. അതിസൂക്ഷ്മങ്ങളായ തന്മാത്രകള്‍ കൊണ്ടാണ് പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തന്മാത്രകള്‍ അതിസൂക്ഷ്മങ്ങളായതിനാല്‍ അദൃശ്യങ്ങളാണ്. എങ്കിലും പദാര്‍ത്ഥത്തിന്റെ സകല ഗുണങ്ങളും അതിന്റെ തന്മാത്രകള്‍ക്ക് ഉണ്ടായിരിക്കും. അതുകൊണ്ടാണ് അദൃശ്യമെങ്കിലും അതിന്റെ സാന്നിധ്യം അറിയാന്‍ കഴിയുന്നത്.
മൂലകങ്ങള്‍ക്ക് പ്രതീകങ്ങള്‍ നല്‍കിയിരിക്കുന്നത് വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. അവ വിശദീകരിക്കുക. മൂലകങ്ങളുടെ ചുരുക്കെഴുത്ത് പ്രതീകങ്ങള്‍.