Back to home

Topics

കൃഷിയ്ക്ക് ആവശ്യമായ മനുഷ്യനിര്‍മ്മിത വസ്തുക്കള്‍.

  • വളം.
  • ട്രാക്ടര്‍.
  • ജലസേചന സൗകര്യം.
  • കളനാശിനി.
  • കൊയ്ത്ത് യന്ത്രം.

പാട്ടസമ്പ്രദായത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.

  • പണ്ട് കാലങ്ങളില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്നു. ജന്മി തന്റെ കൃഷിസ്ഥലങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകര്‍ക്ക് പാട്ടത്തിന് നല്‍കുന്ന സമ്പ്രദായം പണ്ട് നമ്മുടെ നാട്ടില്‍ വ്യാപകമായി ഉണ്ടായിരുന്നു.

  • ഉല്‍പ്പാദനഘടകം എന്ന നിലയ്ക്ക് ഭൂമിക്ക് ലഭിക്കുന്ന പ്രതിഫലമാണ് പാട്ടം (Rent). ഉല്‍പ്പാദനപ്രക്രിയയില്‍ സഹായിക്കുന്ന ഭൂമിയുടെ ഉടമസ്ഥന്  ലഭിക്കുന്ന പ്രതിഫലമാണിത്.

  • പാട്ടക്കാരന് ഒരു നിശ്ചിത കാലത്തേക്കോ, വര്‍ഷത്തേക്കോ വ്യവസ്ഥ ചെയ്താണ് പാട്ടഭൂമി നല്‍കുന്നത്.

  • ഇപ്പോഴും കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള കര്‍ഷകരും പാട്ടഭൂമിയിലാണ് കൃഷി ചെയ്തു വരുന്നത്. ഇതിന് പണമായോ, സാധനമായോ പ്രതിഫലം ഉടമസ്ഥന് നല്‍കാറുണ്ട്.

ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുക.

ആവശ്യങ്ങള്‍ :-

  • കെട്ടിട നിര്‍മ്മാണത്തിന്.
  • വ്യവസായങ്ങള്‍ തുടങ്ങാന്‍ ഫാക്ടറി നിര്‍മ്മാണത്തിന്.
  • ഗതാഗതത്തിന്
  • റോഡ്‌ നിര്‍മ്മാണത്തിന്.
  • കുടിവെള്ള പദ്ധതിക്ക്.
  • വൈദ്യുതിനിലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്.

കാരണങ്ങള്‍ :-

  • വരുമാനത്തില്‍ കുറവ്.
  • തൊഴിലാളികളുടെ കുറവ്.
  • കര്‍ഷകരുടെ അഭാവം.
  • ആധുനിക കൃഷിപ്പണിയും, അമിത രാസവളപ്രയോഗവും.

ഭൂമിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തുന്ന മനുഷ്യ ഇടപെടലുകള്‍ നിങ്ങളുടെ പരിസരത്ത് നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കുക.

  • ആധുനിക കൃഷിരീതി കാര്‍ഷികമേഖലയ്ക്ക് വരുത്തുന്ന ഫലഭൂയിഷ്ഠതക്കുറവ്.
  • കൃഷിഭൂമിയുടെ അപര്യാപ്തത, അളവ് എന്നിവയുടെ അഭാവം.
  • കുന്നുകള്‍ ഇടിച്ചു നിരത്തുന്നതും, പാടം  മണ്ണിട്ട് നികത്തുന്നതും.
  • അമിത രാസവളപ്രയോഗം ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
  • വെള്ളപ്പൊക്കം, ഭൂമികുലുക്കം, വരള്‍ച്ച എന്നിവ ഭൂമി എന്ന ഉല്പാദനഘടകത്തെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ്.

അധ്വാനത്തെ കായികമെന്നും, മാനസികമെന്നും തരം തിരിച്ച് പട്ടിക രൂപത്തിലാക്കുക.

കായിക അധ്വാനം മാനസിക അധ്വാനം
ചുമട്ടുകാരന്റെ പ്രവൃത്തി അധ്യാപകന്റെ പ്രവൃത്തി
കൃഷിപ്പണി പ്രവൃത്തി ഡോക്ടറുടെ പ്രവൃത്തി
കല്‍പ്പണിക്കാരന്റെ  പ്രവൃത്തി സ്ഥാപനങ്ങളുടെ പ്രവൃത്തി
ഇഷ്ടിക നിര്‍മ്മാണം വക്കീലിന്റെ പ്രവൃത്തി
ശുചീകരണ പ്രവൃത്തി ജഡ്ജിയുടെ പ്രവൃത്തി

ജോലിയുടെ തരമനുസരിച്ച് കൂലിയില്‍ വ്യത്യാസമുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട്?
ജോലിയുടെ തരമനുസരിച്ച് കൂലിയില്‍ വ്യത്യാസമുണ്ട്. അധ്വാനത്തെ കായികവും, മാനസികവും എന്ന് രണ്ടായി തരം തിരിച്ചിട്ടുണ്ട്. കായികാധ്വാനത്തിന് ലഭിക്കുന്ന കൂലിയുടെ അളവിനേക്കാള്‍ കൂടുതലാണ് മാനസികാദ്ധ്വാനത്തിന് ലഭിക്കുന്നത്. കാരണം കായികാദ്ധ്വാനത്തിന്റെ മുതല്‍ മുടക്ക് കുറവും, മാനസികാദ്ധ്വാനത്തിന്റെ മുതല്‍ മുടക്ക് കൂടുതലുമാണ്. അതിനാലാണ് കൂലിയില്‍ വ്യത്യാസം ഉണ്ടാകുന്നത്.
കൂലിയുടെ കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ടെന്ന് വിശകലനം ചെയ്യുക?
കൂലിയുടെ കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമുണ്ട്. കാരണം കായികാദ്ധ്വാനത്തില്‍ സ്ത്രീകള്‍ കുറവാണ്. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് കായികാദ്ധ്വാനത്തില്‍ കൂടുതല്‍ കാണുന്നത്. ശാരീരികമായി അധ്വാനം ചെയ്യുന്നത് കൂടുതല്‍ പുരുഷന്മാരാണ്. ഉദാഹരണമായി കൃഷിചെയ്യുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ഇഷ്ടിക നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍. കൂലിയില്‍ സ്ത്രീകളെക്കാള്‍ കൂടുതലാണ് പുരുഷന്മാര്‍ വാങ്ങുന്നത്.
നിങ്ങളുടെ ചുറ്റുമുള്ള ഉല്‍പ്പാദനപ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച് അധ്വാനതീവ്ര (Labour intensive) ഉല്‍പ്പാദനവും, മൂലധനതീവ്ര (Capital intensive) ഉല്‍പ്പാദനവും പട്ടികപ്പെടുത്തുക.

അധ്വാനതീവ്ര ഉല്‍പ്പാദനം
(Labour intensive)  
മൂലധനതീവ്ര ഉല്‍പ്പാദനം
(Capital intensive)
അധ്വാനത്തിന് പ്രാധാന്യമുള്ള
ഉല്പാദനരീതിയാണ് അധ്വാനതീവ്ര ഉല്പാദനം.
ഉദാ :- ഇഷ്ടികനിര്‍മ്മാണം, പാത്രനിര്‍മ്മാണം,
വസ്ത്രനിര്‍മ്മാണം.
മൂലധനത്തിന് പ്രാധാന്യമുള്ള
ഉല്പാദനരീതിയാണ് മൂലധനതീവ്ര ഉല്പാദനം.
ഉദാ :- സ്വര്‍ണ്ണാഭരണനിര്‍മ്മാണം, വാഹനനിര്‍മ്മാണം.

തൊഴില്‍ വിഭജനത്തിന്റെ നേട്ടങ്ങളും, കോട്ടങ്ങളും എഴുതുക.
തൊഴില്‍ വിഭജനത്തിന്റെ നേട്ടങ്ങള്‍.

  • സമയലാഭം.
  • ഒരേ ജോലി ചെയ്യുന്നതുമൂലം എളുപ്പത്തിലും, നല്ല രീതിയിലും നിര്‍മ്മിക്കാന്‍ കഴിയുന്നു.
  • ഉല്‍പ്പാദനത്തിന്റെ വര്‍ദ്ധനവിന് സഹായമാകുന്നു.
  • രാജ്യത്തിന്റെ ദേശീയവരുമാനം വര്‍ദ്ധിക്കുന്നു.

തൊഴില്‍ വിഭജനത്തിന്റെ കോട്ടങ്ങള്‍.

  • ഒരു തൊഴിലാളിക്കും ഒരു ഉല്പന്നം പൂര്‍ണമായി ഉണ്ടാക്കാന്‍ പറ്റാത്ത അവസ്ഥ വരും.
  • തൊഴിലില്‍ സഹകരണ മനോഭാവം കുറയുന്നു.
  • തൊഴിലാളിയും, മുതലാളിയും തമ്മിലുള്ള ബന്ധം കുറയുന്നു.
  •  ഉല്‍പ്പന്നത്തില്‍ ഉത്തരവാദിത്വം ഇല്ലാതെയാകുന്നു.
Paid Users Only!
Paid Users Only!
Powered By