Back to home

Topics

നമ്മുടെ മനസ്സിനെ ആകര്‍ഷിച്ചിട്ടുള്ളതോ നാം ഭാവനയില്‍ കണ്ടതോ, കേട്ടതോ ആയ ദൃശ്യങ്ങള്‍ക്ക് ആകര്‍ഷകമായ നിറങ്ങള്‍ നല്‍കുവാന്‍ സഹായിക്കുന്ന അനേകം സോഫ്റ്റ്‌വെയറുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഉണ്ട്. കൈ കൊണ്ട് ചിത്രം വരയ്ക്കുന്നതുപോലെ കമ്പ്യൂട്ടറില്‍ മൗസ് ഉപയോഗിച്ച് മനോഹരങ്ങളായ ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിയ്ക്കും. ടക്സ് പെയിന്റ്, എക്സ് പെയിന്റ്, ജിമ്പ്  ഇവയാണ് ചിത്രം വരയ്ക്കാനുള്ള സോഫ്റ്റ്‌വെയറുകള്‍.
പുതിയ ആശയങ്ങള്‍

  •  എക്സ് പെയിന്റ് (XPaint) :-ഗ്നു ലിനക്സില്‍ ചിത്രരചനയ്ക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ്‌ Xpaint. 

ഗ്നു ലിനക്സില്‍ ചിത്രരചനയ്ക്കുപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഏതെല്ലാം?
ഗ് നു ലിനക്സില്‍ ചിത്രരചനയ്ക്കുപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകളാണ് :-

  • എക്സ് പെയിന്റ് (X Paint)
  • ടക്സ് പെയിന്റ് (Tux Paint)
  • ജിമ്പ് (Gimp)

എക്സ് പെയിന്റ് (XPaint) ജാലകം തുറക്കുന്ന വിധം?

  • ചിത്രരചനയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ്‌ എക്സ് പെയിന്റ്.

  • ആപ്ലിക്കേഷന്‍ മെയിന്‍ മെനു ബട്ടണില്‍ മൗസ് പോയിന്റര്‍ എത്തിച്ചു ക്ലിക്കു ചെയ്യുമ്പോള്‍ കിട്ടുന്ന ഗ്രാഫിക്സ് മെനുവില്‍ നിന്ന് എക്സ് പെയിന്റ് പ്രോഗ്രാമില്‍ എത്താം.

  • എക്സ് പെയിന്റ് ഉപയോഗിച്ച് പലതരത്തിലുള്ള ജ്യാമിതീയ രൂപങ്ങള്‍ വരയ്ക്കാന്‍ സാധിക്കും.

  • ഗ് നു ലിനക്സില്‍ ചിത്രരചനയ്ക്കുപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറാണിത്.  

Application→Graphics→X Paint

എക്സ് പെയിന്റില്‍ (X Paint) ചിത്രങ്ങള്‍ വരയ്ക്കുന്ന രീതിയെപ്പറ്റി കൂട്ടുകാരുമായി ചര്‍ച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക. 

  • എക്സ് പെയിന്റ് ജാലകത്തിലെ ഫയല്‍ മെനു ക്ലിക്ക് ചെയ്തു പിടിച്ചു കൊണ്ട് മൗസ് പോയിന്റര്‍ താഴേക്ക് ചലിപ്പിച്ച്  New എന്ന ഓപ്ഷനില്‍ എത്തി മൗസ് ബട്ടണ്‍ സ്വതന്ത്രമാക്കിയാല്‍ ചിത്രരചനയ്ക്കുള്ള വെളുത്ത പ്രതലം ഉള്‍ക്കൊള്ളുന്ന ജാലകം പ്രത്യക്ഷപ്പെടും.

  • ഈ വെളുത്ത ജാലകത്തിന്റെ ടൈറ്റില്‍ ബാറില്‍ (ഏറ്റവും മുകളിലുള്ള ബാര്‍) ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്‌താല്‍ രണ്ട് ജാലകങ്ങളും ഒരേ സമയം കാണത്തക്കവിധത്തില്‍ ക്രമീകരിക്കാം.

  • ചിത്രരചനയ്ക്കുള്ള വെളുത്ത ജാലകത്തില്‍ എത്തുമ്പോള്‍ മൗസ് പോയിന്റര്‍ ഒരു പൊട്ടിന്റെ രൂപത്തിലാകുന്നു. ഇനി അത് ഒരു ബ്രഷ് ആയാണ് പ്രവര്‍ത്തിക്കുന്നത്.

  • മൗസിന്റെ ഇടതു ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചു കൊണ്ട് സാവധാനം ചലിപ്പിച്ചാല്‍ ബ്രഷ് സ്ക്രീനിലൂടെ ചലിക്കുന്നതോടൊപ്പം വര വീഴുകയും ചെയ്യുന്നു.

  • എക്സ് പെയിന്റ് ജാലകത്തില്‍ രണ്ട് കളര്‍ ബോക്സുകള്‍ ഉണ്ട്. ആദ്യത്തേത് വരയ്ക്കാനും, ചായം നിറയ്ക്കാനുമുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിനാണ്. രണ്ടാമത്തേത് പശ്ചാത്തലനിറം തെരഞ്ഞെടുക്കുന്നതിനും. ഇതില്‍ നിന്നും നമുക്കാവശ്യമുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സാധിക്കും.

  • ബ്രഷിന്റെ വലിപ്പം വ്യത്യാസപ്പെടുത്തുന്നതിനായി ബ്രഷ് ബട്ടണു മുകളിലായി റൈറ്റ് ക്ലിക്ക് ചെയ്ത്, Select Brush എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ വിവിധ ബ്രഷുകള്‍ ലഭിക്കും.

 എക്സ് പെയിന്റ് ഉപയോഗിച്ച് ഏതെല്ലാം ജ്യാമിതീയ രൂപങ്ങളാണ് വരയ്ക്കാന്‍ സാധിയ്ക്കുന്നത്?

  • ചതുരം
  • ത്രികോണം
  • വൃത്തം
  • ബഹുഭുജങ്ങള്‍
  • ദീര്‍ഘചതുരം
  • ചാപം 

എക്സ് പെയിന്റില്‍ (X Paint) ഉപയോഗിക്കുന്ന വിവിധതരം ടൂളുകള്‍ ഏതെല്ലാം?

 ചിത്രം വരയ്ക്കണമെങ്കില്‍ പെന്‍സില്‍, ബ്രഷ്, നിറം തുടങ്ങിയവ ആവശ്യമാണ്. ടൂള്‍ബോക്സില്‍ നോക്കി ഉപകരണങ്ങള്‍ തെരഞ്ഞെടുത്തു അവയുടെ ഉപയോഗങ്ങള്‍ രേഖപ്പെടുത്തുക.
ചിത്രം വരയ്ക്കാന്‍ പെന്‍സില്‍, ബ്രഷ്, നിറം ഇവ പ്രധാനമാണ്.

പെന്‍സില്‍ :- എക്സ് പെയിന്റില്‍ മൂന്നു തരം പെന്‍സില്‍ ടൂളുകള്‍ ഉണ്ട്. ഡയനമിക് പെന്‍സില്‍, ഡോട്ട് പെന്‍സില്‍, സാധാരണ പെന്‍സില്‍. ഇതില്‍ രണ്ടാമതായി പറഞ്ഞിരിയ്ക്കുന്ന പെന്‍സിലിന്റെ വലിപ്പവും ഭാരവും ഡ്രാഗും തിരഞ്ഞെടുക്കാന്‍ കഴിയും. വരച്ചു തുടങ്ങിയാല്‍ ഡ്രാഗിന് അനുസൃതമായി സ്വയം വര പൂര്‍ത്തീകരിയ്ക്കുന്ന സംവിധാനം ക്രമീകരിയ്ക്കാം.
 

ബ്രഷ് :- എക്സ് പെയിന്റില്‍ വിവിധ തരം ബ്രഷുകള്‍ ഉണ്ട്. ബ്രഷിന്റെ വലിപ്പം വ്യത്യാസപ്പെടുത്തുന്നതിന് പ്രത്യേകം ഓപ്ഷന്‍ എക്സ് പെയിന്റില്‍ ലിങ്ക് ചെയ്തിട്ടുണ്ട്.
നിറം :- നിറം വിതറാന്‍ Spray brush ഉം fill colour ഉം എക്സ് പെയിന്റില്‍ ഉണ്ട്. 

 എക്സ് പെയിന്റിലെ ടൂളുകളുടെ ഉപയോഗം വിശകലനം ചെയ്ത് എഴുതുക.

  • എക്സ് പെയിന്റില്‍ മൂന്നു തരം പെന്‍സില്‍ ടൂളുകള്‍ ഉണ്ട്. ഡയനമിക് പെന്‍സില്‍, ഡോട്ട് പെന്‍സില്‍, സാധാരണ പെന്‍സില്‍. ഇതില്‍ രണ്ടാമതായി പറഞ്ഞിരിയ്ക്കുന്ന പെന്‍സിലിന്റെ വലിപ്പവും ഭാരവും ഡ്രാഗും തിരഞ്ഞെടുക്കാന്‍ കഴിയും. വരച്ചു തുടങ്ങിയാല്‍ ഡ്രാഗിന് അനുസൃതമായി സ്വയം വര പൂര്‍ത്തീകരിയ്ക്കുന്ന സംവിധാനവും ഉണ്ട്.

  • രേഖ വരയ്ക്കാന്‍ സെഗ് മെന്റ് :- രേഖ വരയ്ക്കാന്‍ സെഗ് മെന്റ് ടൂള്‍ ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള രേഖയുടെ കനം വ്യത്യാസപ്പെടുത്തുവാന്‍ സാധിക്കും.
  • വൃത്തം വരയ്ക്കാന്‍ എലിപ്സ് ടൂള്‍ :-

          ടൂള്‍ ബോക്സിലെ  സൂചനാചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വൃത്തങ്ങളും, ദീര്‍ഘവൃത്തങ്ങളും വരയ്ക്കാം.
          ഇതേ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഷിഫ്റ്റ് കീ അമര്‍ത്തിപ്പിടിച്ച് മൗസ് ചലിപ്പിച്ചാല്‍ വൃത്തവും ഷിഫ്റ്റ്‌ കീ ഉപയോഗിക്കാതെ ചലിപ്പിച്ചാല്‍ ദീര്‍ഘവൃത്തവും ലഭിക്കും.

  • അക്ഷരങ്ങള്‍ ചേര്‍ക്കാന്‍ -ടെക്സ്റ്റ് ടൂള്‍ :- ടൂള്‍ ബോക്സില്‍  എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം ക്യാന്‍വാസില്‍ ആവശ്യമായ സ്ഥലത്ത് ക്ലിക്ക് ചെയ്ത് അക്ഷരങ്ങള്‍ വരയ്ക്കാം.

  • അമ്പടയാളം ചേര്‍ക്കാന്‍ - ആരോ ടൂള്‍ :-  ആരോ ടൂള്‍ സെലക്ട് ചെയ്ത് ക്യാന്‍വാസില്‍ ആവശ്യമായ സ്ഥലത്ത് ചലിപ്പിച്ച് അമ്പടയാളം ചേര്‍ക്കാം.

  • നിറം വിതറാന്‍ :- നിറം വിതറാന്‍ Spray Brush ഐക്കണില്‍ ക്ലിക്ക് ചെയ്ത് സ്പ്രേ പെയിന്റ് ചെയ്യേണ്ട ഭാഗത്ത് ക്ലിക്ക് ചെയ്തുകൊണ്ടിരിക്കുക.

  • നിറം നിറയ്ക്കാന്‍ ഫില്‍ കളര്‍ :-  നിശ്ചിത ഭാഗത്ത് പ്രത്യേക നിറം നിറയ്ക്കാന്‍ ഫില്‍ കളര്‍ ബട്ടണ്‍ ഉപയോഗിക്കുന്നു. അതിനു മൗസ് പോയിന്റര്‍ ടൂള്‍ ബോക്സിലെ ഫില്‍ കളറില്‍ എത്തിച്ച് ക്ലിക്ക് ചെയ്യുക. കളര്‍ ബോക്സില്‍ നിന്ന് ആവശ്യമായ നിറം തെരഞ്ഞെടുത്ത് നിറയ്ക്കാനുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക.

എക്സ് പെയിന്റ്  (X Paint) ജാലകത്തില്‍ ഉപയോഗിക്കുന്ന വിവിധ തരം കളര്‍ ബോക്സുകള്‍ ഏതെല്ലാം?

എക്സ് പെയിന്റ്  (X Paint)ജാലകത്തില്‍ രണ്ട് കളര്‍ ബോക്സുകള്‍ ഉണ്ട്.  വരയ്ക്കാനും ചായം നിറയ്ക്കാനുമുള്ള നിറങ്ങള്‍ തെരഞ്ഞെടുക്കാനും ആദ്യത്തെ ബോക്സ് ഉപയോഗിക്കുന്നു. രണ്ടാമത്തേത് പശ്ചാത്തലനിറം തെരഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്നു.

 A കോളത്തിനനുസരിച്ച് B കോളത്തിലെ ഉപയോഗങ്ങളെ ക്രമപ്പെടുത്തി എഴുതുക.

ആരോ ടൂള്‍  അക്ഷരങ്ങള്‍ 
ഫില്‍ കളര്‍  രേഖ വരയ്ക്കാന്‍ 
ടെക്സ്റ്റ് ടൂള്‍  വൃത്തം വരയ്ക്കാന്‍ 
സെഗ്മെന്റ് ടൂള്‍  നിറം നിറയ്ക്കാന്‍ 
എലിപ്സ് ടൂള്‍  അമ്പടയാളം 
 A
 B
 ആരോ ടൂള്‍   അമ്പടയാളം 
 ഫില്‍ കളര്‍   നിറം നിറയ്ക്കാന്‍ 
 ടെക്സ്റ്റ് ടൂള്‍   അക്ഷരങ്ങള്‍ 
 സെഗ്മെന്റ് ടൂള്‍   രേഖ വരയ്ക്കാന്‍ 
 എലിപ്സ് ടൂള്‍  വൃത്തം വരയ്ക്കാന്‍ 
Powered By