'വീഡിയോ മരണം' എന്ന കഥയില്‍ കഥാകൃത്ത് സഹോദരന് എന്ന പദത്തിന് ഹാസ്യരൂപേണ നല്‍കിയിരിക്കുന്ന പദം
അമേരിക്കന്‍ ചേട്ടന്
ആങ്ങള
വല്യേട്ടന്
മൂത്ത മകന്
'വീഡിയോ മരണം ' എന്ന കഥയില്‍ 'അമേരിക്കന്‍ ചേട്ടന്' എന്ന കഥാപാത്രം ഫാക്സിലൂടെ അറിയിച്ചത്
അമ്മയെ അമേരിക്കയിലേയ്ക്ക് കൊണ്ട് പോകുന്നു
അമ്മയുടെ മരണം വീഡിയോയില്‍ പകര്‍ത്തി നല്‍കണം
അമേരിക്കന്‍ ചേട്ടന് നാട്ടിലെത്തുന്നു.
അമ്മയ്ക്ക് ആവശ്യത്തിന് പണം അയയ്ക്കുന്നു.
ലോട്ടറിടിക്കറ്റ് വിറ്റുകിട്ടിയ കാശ് കൊണ്ട് മാത്തുക്കുട്ടി എന്താണ് വീട്ടില്‍ വാങ്ങിക്കൊണ്ട് വന്നത്?
കലവും അരിയും
മിഠായി
പുത്തനുടുപ്പ്
കളിക്കോപ്പുകള്‍
പൊങ്ങച്ചങ്ങളുടെ നേര്‍ക്ക് ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകള്‍ അയയ്ക്കാന്‍ പര്യാപ്തമായ ആക്ഷേപഹാസ്യശൈലി കവിതയിലുപയോഗിച്ച കവി
അയ്യപ്പപ്പണിക്കര്‍
വള്ളത്തോള്‍
ബാലചന്ദ്രന് ചുള്ളിക്കാട്
ഇടശ്ശേരി
യേശുക്രിസ്തുവിനെ അതിഥിയായി ക്ഷണിച്ച സമ്പന്നനായ ശീമോന് ചെയ്യാന്‍ മടിച്ച അതിഥിപൂജ ചെയ്തത് ആര്?
മഗ്ദലനക്കാരി മറിയം
ശീമോന്റെ ഭടന്മാര്
യേശുവിന്റെ അനുയായികള്‍
വെയില് പട്ടണത്തിലെ ജനങ്ങള്‍
അവരുടെ ആ അനുകമ്പാപ്രകടനവും ഉപദേശവും ഒന്നും അവനത്ര പിടിച്ചില്ല."സ്വന്തം വീട്ടിലെ കാര്യം അവര്‍ പറഞ്ഞു തന്നിട്ടു വേണ്ടേ". ഇങ്ങനെ ആത്മഗതം നടത്തുന്നത്
ശീമോന്
മാത്തുക്കുട്ടി
മറിയ
കുഞ്ഞുവര്‍ക്കി ചേട്ടന്
'ഗുരുകുലം' എന്ന കഥയില്‍ സത്വമായി മാറുന്ന കഥാപാത്രം ഏതു ഭാഷയാണ് ഉപയോഗിക്കുന്നത് ?
പ്രാചീനഭാഷ
മാനകഭാഷയോടു ബന്ധമുള്ള ഭാഷ
ലിപിരഹിത ഭാഷ
തമിഴ് ഭാഷ
'പെരുന്നാള്‍' പദം പിരിച്ച് സന്ധി നിര്‍ണയിക്കുക.
പെരും + നാള് - ആദേശസന്ധി
പെരു + നാള് - ദിത്വസന്ധി
പെരുന്ന + നാള് - ആഗമസന്ധി
പെരുന്ന + ന്നാള് - ലോപസന്ധി
ശീമോന് എന്ന ധനികന് ആരെയാണ് അതിഥിയായി തന്റെ മാളികയിലേയ്ക്ക് ക്ഷണിച്ചത്
മഗ്ദലന മറിയത്തെ
യേശുവിനെ
ജനങ്ങളെ
ശീമോന്റെ ബന്ധുജനങ്ങളെ
വള്ളത്തോള്കൃതികളില് വച്ച് അതിപ്രശസ്തമായ ഖണ്ഡകാവ്യം
ബധിരവിലാപം
എന്റെ ഗുരുനാഥന്
ചിത്രയോഗം
മഗ്ദലനമറിയം