Topics |
---|
ഭൂമിശാസ്ത്രകാരന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് ഭൂപടം. ഭൂമിയുടെ യഥാര്‍ത്ഥ മാതൃകയാണ് ഗ്ലോബ്. ഗ്ലോബില്‍ കാണുന്ന അക്ഷാംശ-രേഖാംശരേഖകള്‍ പരന്ന പ്രതലത്തിലേയ്ക്ക് പകര്‍ത്തിയാണ് ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നത്. ഭൂമിയുടെ ഭ്രമണം മൂലമാണ് രാവും, പകലും ഉണ്ടാകുന്നത്. ഭൂമിയുടെ ഭ്രമണം ഒരു സാങ്കല്പിക അച്ചുതണ്ടിനെ അടിസ്ഥാനമാക്കിയാണ്. ഈ സാങ്കല്പിക അച്ചുതണ്ടിന്റെ, ധ്രുവനക്ഷത്രത്തിന് അഭിമുഖമായി നില്‍ക്കുന്ന അഗ്രത്തെ വടക്കേ ധ്രുവമെന്നും, മറ്റേ അറ്റത്തെ തെക്കേ ധ്രുവമെന്നും പറയുന്നു. ഭൂമിയുടെ യഥാര്‍ത്ഥരൂപമായ ഗ്ലോബിന്റെ വിവിധ തലങ്ങളെക്കുറിച്ചും അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തെക്കുറിച്ചും ഈ അദ്ധ്യായത്തില്‍ നിന്നും മനസ്സിലാക്കാം.
പ്രധാന ആശയങ്ങള്‍
ഗ്ലോബിനേയും ഭൂപടത്തെയും ഒന്ന് താരതമ്യം ചെയ്യാമോ?
ഗ്ലോബ്:
ഭൂപടങ്ങള്‍:
ഓരോ പ്രദേശത്തേയും സൂര്യന്റെ ഉച്ചനിലയെ ആധാരമാക്കി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. എങ്കില്‍ അരുണാചല്‍ പ്രദേശ്, ഛത്തിസ്ഗഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആദ്യം സ് കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നതും അവസാനിക്കുന്നതും എവിടെയെന്ന് കണ്ടെത്തുക?
ഒരു ഗ്ലോബിന്റെ സഹായത്താല്‍ ചുവടെ നല്‍കിയിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക.
ചിത്രത്തില്‍ ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ്, മധ്യഭാഗം എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന രേഖാംശരേഖകളും ആ പ്രദേശങ്ങളിലെ പ്രാദേശികസമയങ്ങളും കൊടുത്തിരിക്കുന്നു. പ്രാദേശികസമയത്തിനനുസരിച്ച് കാര്യങ്ങള്‍ ക്രമപ്പെടുത്തിയാല്‍ ഉണ്ടാകുന്ന അസൗകര്യങ്ങള്‍ എന്തെല്ലാമായിരിക്കും?
ഇത്തരം പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഒരു രേഖാംശത്തെ അടിസ്ഥാനമാക്കി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിശ്ചയിച്ചിരിക്കുന്നത് 82½ ഡിഗ്രി കിഴക്ക് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്.
ഗ്രീനിച്ച് രേഖയില്‍ നിന്നും കിഴക്കോട്ടുപോകുന്തോറും 1 ഡിഗ്രിക്ക് 4 മിനിട്ട് എന്ന ക്രമത്തില്‍ സമയക്കുടുതലും പടിഞ്ഞാറോട്ട് പോകുമ്പോള്‍ സമയക്കുറവും അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
ഭൂമിയുടെ ഭ്രമണം പടിഞ്ഞാറു നിന്നും കിഴക്കോട്ടാണ്. അതിനാല്‍ സൂര്യന്‍ ആദ്യം ഉദിക്കുന്നതും ഉച്ചയാകുന്നതും കിഴക്കന്‍ രേഖാംശങ്ങളിലാണ്. സൂര്യന്റെ ഉച്ചനിലയെ 12 മണിയായി പരിഗണിച്ചാണ് സമയം നിജപ്പെടുത്തിയിരിക്കുന്നത്. സമയമേഖലകളുടെ നിര്‍ണയത്തിന് അടിസ്ഥാനരേഖയായി പരിഗണിച്ചിട്ടുള്ളത് ഗ്രീനിച്ച് രേഖയെന്ന് അറിയപ്പെടുന്ന 0°രേഖാംശ രേഖയാണ്. ഈ രേഖയില്‍ നിന്ന് കിഴക്കോട്ടുപോകുന്തോറും 1ഡിഗ്രിക്ക് 4 മിനിട്ട് എന്ന ക്രമത്തില്‍ സമയക്കൂടുതലും പടിഞ്ഞാറോട്ട് പോകുന്തോറും യഥാക്രമം സമയക്കുറവും അനുഭവപ്പെടുന്നു.
രേഖാംശവ്യാപ്തി കൂടിയ രാജ്യങ്ങളാണ് റഷ്യ, യു.എസ്.എ, കാനഡ എന്നിവ. ഗ്ലോബില്‍ ഈ രാജ്യങ്ങളുടെ വിസ്തൃതി പരിശോധിക്കു. ഇവയുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു രേഖാംശരേഖയെ പരിഗണിച്ച് ഒരു സ്റ്റാന്‍ഡേര്‍ഡ് സമയം നിശ്ചയിക്കാന്‍ ബുദ്ധിമുട്ടാണ്. എന്തുകൊണ്ട്?
രേഖാംശ വ്യാപ്തി കൂടിയതും, വിസ്തൃതി കൂടിയതുമായ രാജ്യങ്ങളാണ് റഷ്യ, യു.എസ്.എ, കാനഡ എന്നിവ. ഈ രാജ്യങ്ങളുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ തമ്മിലുള്ള സമയവ്യത്യാസം വളരെ വലുതാണ്. അതിനാല്‍ ഇവയുടെ നടുവിലൂടെ കടന്നു പോകുന്ന ഒരു രേഖാംശരേഖയെ പരിഗണിച്ചു ഒരു സ്റ്റാന്‍ഡേര്‍ഡ് സമയം നിശ്ചയിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത്തരം രാജ്യങ്ങളില്‍ അനേകം സമയമേഖലകളുണ്ടായിരിക്കും. ഉദാഹരണത്തിന് അമേരിക്കയെ അഞ്ച് (5) സമയമേഖലകളായും, റഷ്യയെ പതിനൊന്ന് (11) സമയമേഖലകളായും തിരിച്ചിട്ടുണ്ട്.
രേഖാംശരേഖകളെക്കുറിച്ചൊരവലോകനം?
ഗ്രീനിച്ച് സമയത്തില്‍ നിന്ന് എത്ര വ്യത്യാസമുണ്ട് മറ്റു സ്ഥലങ്ങളിലെ സമയത്തിന്?
ഭൂമിയുടെ പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള ഓരോ ഭ്രമണത്തിനും 24 മണിക്കൂര്‍ എടുക്കുന്നു. അല്ലെങ്കില്‍ 15°രേഖാംശീയദൂരം സഞ്ചരിക്കുന്നതിനു ഒരു മണിക്കൂര്‍ എടുക്കുന്നു. ഇങ്ങനെ കണക്കാക്കിയാല്‍ ഭൂമിയെ 15°ഇട വേളകളുള്ള 24 സമയമേഖലകളായി തിരിക്കാം. സമയമേഖലകളുടെ നിര്‍ണയത്തിന് അടിസ്ഥാന രേഖയായി പരിഗണിച്ചിട്ടുള്ളത് ഗ്രീനിച്ച് രേഖയെന്ന് അറിയപ്പെടുന്ന 0°രേഖാംശരേഖയാണ്. ഈ രേഖയില്‍ നിന്ന് കിഴക്കോട്ടുപോകുന്തോറും 1ഡിഗ്രിക്ക് 4 മിനിറ്റ് എന്ന ക്രമത്തില്‍ സമയക്കൂടുതലും പടിഞ്ഞാറോട്ട് പോകുന്തോറും യഥാക്രമം സമയക്കുറവും അനുഭവപ്പെടുന്നു.
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയവും, ഗ്രീനിച്ച് സമയവും തമ്മില്‍ എത്ര മണിക്കൂര്‍ വ്യത്യാസമാണുള്ളത്? എന്തുകൊണ്ട്? കണക്കാക്കുന്നതെങ്ങനെ?
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീനിച്ച് സമയത്തേക്കാള്‍ 5½ മണിക്കൂര്‍ മുന്നിലാണ്. ഇന്ത്യ കിഴക്കേ അര്‍ദ്ധഗോളത്തില്‍ ഉള്‍പ്പെടുന്നതിനാലാണ് ഇന്ത്യന്‍ സമയം ഗ്രീനിച്ച് സമയത്തേക്കാള്‍ മുന്നിലായത്.
ഗ്ലോബില്‍ അന്താരാഷ്ട്ര ദിനാങ്കരേഖ തിരിച്ചറിയുന്നതെങ്ങനെ? മറ്റു രേഖാംശരേഖകളില്‍ നിന്ന് എന്ത് വ്യത്യാസമാണുള്ളത്?
അന്താരാഷ്ട്ര ദിനാങ്കരേഖകള്‍ നേര്‍രേഖകള്‍ അല്ല. മറ്റ് രേഖാംശരേഖകള്‍ നേര്‍രേഖകള്‍ ആണ്. ഇത്തരമൊരു രേഖ ഏതെങ്കിലും രാജ്യത്തിലൂടെ കടന്നു പോയാല്‍ ഉണ്ടാകുന്ന പ്രായോഗിക സമയവൈഷമ്യങ്ങള്‍ കണക്കിലെടുത്ത് കരയെ സ്പര്‍ശിക്കാതെ പസഫിക് സമുദ്രത്തിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഒരു നേര്‍രേഖയായിട്ടാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. അമേരിക്കയേയും റഷ്യയേയും വേര്‍തിരിക്കുന്ന ബെറിങ് കടലിടുക്ക്, ഫിജി, ടോംഗദ്വീപുകള്‍ എന്നീ പ്രദേശങ്ങളിലൂടെ അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നു പോകുന്നു.
അക്ഷാംശങ്ങളും, രേഖാംശങ്ങളും ഡിഗ്രിയിലാണല്ലോ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ട്?
ഒരു ഗ്ലോബ് വരച്ച് അക്ഷാംശരേഖകള്‍ അടയാളപ്പെടുത്തുക.