താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തെരെഞ്ഞെടുത്തെഴുതുക.
ദന്ത ഡോക്ടർ പല്ലു പരിശോധിക്കാൻ കോൺകേവ് ദർപ്പണം ഉപയോഗിക്കുന്നു.
റിയർവ്യൂ മിററായി കോൺകേവ് ദർപ്പണം ഉപയോഗിക്കുന്നു.
ഒരു കോൺകേവ് ദർപ്പണം എല്ലായ്പ്പോഴും യഥാർത്ഥ പ്രതിബിംബം രൂപീകരിക്കുന്നു.
ഒരു കോൺവെക്സ് ദർപ്പണം എല്ലായ്പ്പോഴും യഥാർത്ഥ പ്രതിബിംബം രൂപീകരിക്കുന്നു.
ഒരു കോൺകേവ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 25 cm ആണ്. ഈ ദർപ്പണത്തെ ഒരു ഷേവിങ് ദർപ്പണമായി ഉപയോഗിക്കാൻ ഒരാൾ അയാളുടെ മുഖം ദർപ്പണത്തിൽ നിന്ന് താഴെ പറയുന്നവയിൽ ഏത് അകാലത്തിൽ വയ്ക്കണം.
45 cm
20 cm
25 cm
30 cm
കൂട്ടത്തിൽപെടാത്തത് ഏത് ?
വീക്ഷണവിസ്തൃതി കൂടുതൽ
മിഥ്യാ പ്രതിബിംബം
നിവർന്ന പ്രതിബിംബം
വലിയ പ്രതിബിംബം
കൂട്ടത്തിൽ പെടാത്തത് ഏത്?
ചെറിയ പ്രതിബിംബം
കോൺകേവ് ദർപ്പണം മിഥ്യയും നിവർന്നതും വലുതുമായ പ്രതിബിംബം രൂപീകരിച്ചു. വസ്തുവിന്റെ സ്ഥാനം.
മുഖ്യ അക്ഷത്തിനപ്പുറം
ദർപ്പണത്തിനും ഫോക്കസിനുമിടയിൽ
ഫോക്കസിനും മുഖ്യ അക്ഷത്തിനുമിടയിൽ
മുഖ്യ അക്ഷത്തിൽ
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
വിസരിത പ്രതിപതനത്തിൽ പ്രകാശരശ്മികൾ പ്രതിപതനത്തിനു ശേഷം സമാന്തരമായി സഞ്ചരിക്കുന്നു.
വിസരിത പ്രതിപതനത്തിൽ പ്രതിപതനം സംഭവിക്കുന്നുണ്ടെങ്കിലും പ്രതിബിംബം രൂപീകരിക്കപ്പെടുന്നില്ല.
അന്തരീക്ഷത്തിലെ പൊടി പടലങ്ങളിൽ സൂര്യപ്രകാശത്തിനു സംഭവിക്കുന്നത് വിസരിത പ്രതിപതനമാണ്.
ഇവയൊന്നുമല്ല
പ്രകാശപ്രതിപതനത്തിൽ പതനകോണും (i) പ്രതിപതനകോണും (r) തമ്മിലുള്ള ബന്ധം
i ˃ r
i ˂ r
i = r
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന തെരെഞ്ഞെടുത്തെഴുതുക
പ്രതിബിംബം യാഥാർത്ഥമാണെങ്കിൽ
u ഉം v യും നെഗറ്റിവ് ആയിരിക്കും
m നെഗറ്റിവ് ആയിരിക്കും
പ്രതിബിംബം തലകീഴായിരിക്കും
m പോസിറ്റിവ് ആയിരിക്കും
സമതലദർപ്പണത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
വസ്തുവിന്റെ അതേ വലിപ്പമുള്ള പ്രതിബിംബം രൂപീകരിക്കുന്നു
പാർശ്വക വിപര്യാസത്തോടു കൂടിയതാണ്.
പ്രതിബിംബം മിഥ്യയാണ്
പ്രതിബിംബം യാഥാർത്ഥമാണ്
താഴെപറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
സമതല ദർപ്പണത്തിന് ഏറ്റവും കൂടുതൽ വീക്ഷണ വിസ്തൃതി
കോൺവെക്സ് ദർപ്പണം എല്ലായ്പ്പോഴും തലകീഴായ പ്രതിബിംബം നൽകുന്നു.
കോൺവെക്സ് ദർപ്പണത്തിനാണ് ഏറ്റവും കൂടുതൽ വീക്ഷണ വിസ്തൃതി
കോൺകേവ് ദർപ്പണത്തിനാണ് ഏറ്റവും വീക്ഷണ വിസ്തൃതി കൂടുതൽ