Topics |
---|
ഖരപദാര്‍ത്ഥങ്ങളുടെ പ്രതലവിസ്തീര്‍ണം വര്‍ദ്ധിപ്പിച്ച് രാസപ്രവര്‍ത്തനവേഗത കൂട്ടുന്നതിന് നിത്യജീവിതത്തില്‍ നിന്നൊരുദാഹരണമെഴുതുക.
ഉപ്പ് വെള്ളത്തില്‍ അലിയുന്നത്. രണ്ടു പാത്രങ്ങളില്‍ കുറച്ചു ജലമെടുത്തശേഷം ഒന്നില്‍ കുറച്ച് പരലുപ്പും മറ്റേതില്‍ കുറച്ച് പൊടിയുപ്പും ഇടുക. ഒരു ദണ്ഡുകൊണ്ട് ഇളക്കി കഴിയുമ്പോള്‍ പരലുപ്പിനേക്കാള്‍ വേഗത്തില്‍ പൊടിയുപ്പ് ജലത്തില്‍ ലയിച്ചതായി നമുക്ക് മനസ്സിലാകാന്‍ കഴിയും.
രസതന്ത്രക്ലാസ്സിലെ ചര്‍ച്ചയില്‍ ഒരു കുട്ടി ഇപ്രകാരം അഭിപ്രായപ്പെടുന്നു."ഒരു ഗ്രാം ഹൈഡ്രജനില്‍ 6.022 × 1023 ആറ്റങ്ങളുണ്ട്. എങ്കില്‍ 238 ഗ്രാം യുറേനിയത്തിലും 6.022 × 1023 ആറ്റങ്ങള്‍ തന്നെയുണ്ടാകും. ഈ വാദഗതിയോടു നിങ്ങള്‍ യോജിക്കുന്നുണ്ടോ?
ഒരു ഗ്രാം ഹൈഡ്രജന്‍ എന്നാല്‍ അതിന്റെ 1GAM -ന് തുല്യം മാസുള്ള ഹൈഡ്രജന്‍ ആണ്. അതുപോലെ 238 ഗ്രാം യുറേനിയം എന്നാല്‍ അതിന്റെ 1GAM -ന് തുല്യം മാസുള്ള യുറേനിയം ആണ് (ആറ്റോമിക മാസ്സ് : H = 1, U = 238). നമുക്കറിയാം, ഏതൊരു മൂലകത്തിന്റെ കാര്യത്തിലും അതിന്റെ 1GAM -ന് തുല്യം മാസുള്ള മൂലകത്തില്‍ 6.022 × 1023 ആറ്റങ്ങള്‍ തന്നെയുണ്ടാകും. അതിനാല്‍ കുട്ടിയുടെ വാദഗതി ശരിയാണ്.
പരിസരമലിനീകരണത്തിന് കാരണമാകുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍, അവയിന്മേലുള്ള നിയന്ത്രണം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ ഒരു സെമിനാറില്‍ ഒരു കുട്ടി ഇപ്രകാരം അഭിപ്രായപ്പെട്ടു." ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നാം കുറേക്കൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്" ഇതിനെ ശാസ്ത്രീയമായി ഏത് രീതിയിലാണ് വിലയിരുത്തുക?
നാം ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ ഏതെടുത്താലും അവയില്‍ മിക്കതും കാര്‍ബണിക സംയുക്തങ്ങളാണ്. അത്തരം ഇന്ധനങ്ങള്‍ വായുവില്‍ ജ്വലിക്കുമ്പോള്‍ ഒരു ഉല്പന്നം എന്ന നിലയില്‍ CO2 വാതകം വായുവിലേയ്ക്ക് സ്വതന്ത്രമാക്കപ്പെടുന്നു. ഒരു ഹരിതഗേഹവാതകം എന്നുള്ള നിലയ്ക്ക് അതിന്റെ ബഹിര്‍ഗമനം എത്രത്തോളം കുറയ്ക്കാന്‍ കഴിയുമോ ആഗോളതാപനത്തിന്റെ തോതില്‍ അത്രയ്ക്കും ഒരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നമുക്ക് കഴിയും. ഇതിലേയ്ക്കായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
മോള്‍ എണ്ണത്തെക്കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ ഗ്രാം യൂണിറ്റിലുള്ള മാസ്സ്, STPയിലെ വ്യാപ്തം എന്നിവ കാണുന്നതിനുള്ള സൂത്രവാക്യങ്ങള്‍ ആവിഷ്കരിക്കുക.
ഒരു ചെറുകിട റയോണ്‍ നിര്‍മ്മാണശാലയില്‍ നിന്ന് പ്രതിദിനം 4900g H2SO4 പുറന്തള്ളുന്നുവെന്നു കരുതുക.
ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന ഒരു ഗാര്‍ഹിക ഇന്ധനമാണല്ലോ LPG എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന പാചക വാതകം.
(a) ഇന്ധനം എന്ന നിലയില്‍ പ്രയോജനപ്പെടുന്ന LPG യിലെ മുഖ്യ ഘടകം ബ്യൂട്ടെയ്ന്‍ എന്ന ഹൈഡ്രോകാര്‍ബണ്‍ ആണ്. അതിന്റെ രാസസൂത്രം സൂചിപ്പിക്കുക.
(b) ബ്യൂട്ടെയ്ന്‍ ജ്വലനവിധേയമാകുന്ന രാസപ്രവര്‍ത്തനത്തിന്റെ സമീകരിച്ച രാസസമവാക്യം എഴുതുക.
ബ്യൂട്ടെയ് നിന്റെ രാസസൂത്രം :- C4H10
2C4H10 + 13 O2 → 8 CO2 + 10 H2O
വിട്ടുപോയിട്ടുള്ള രാസസൂത്രങ്ങള്‍ MM, GMM എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, പട്ടിക പൂര്‍ത്തിയാക്കി എഴുതുക.
പദാര്‍ത്ഥം | രാസസൂത്രം | മോളിക്യുലാര്‍ മാസ് | ഗ്രാം മോളിക്യുലാര്‍ മാസ് |
ഹൈഡ്രോ ക്ലോറിക് ആസിഡ് | HCl | ||
സോഡിയം ഹൈഡ്രോക്സൈഡ് |
|||
സള്‍ഫ്യൂരിക് ആസിഡ് | |||
കാത്സ്യം കാര്‍ബണേറ്റ് |
CaCO3 | ||
അമോണിയം സള്‍ഫേറ്റ് |
(NH4)2SO4 | ||
സോഡിയം ക്ലോറൈഡ് |
അറ്റോമിക മാസ്സുകള്‍ |
H=1 |
പദാര്‍ത്ഥം |
രാസസൂത്രം |
മോളിക്യുലാര്‍ മാസ് |
ഗ്രാം മോളിക്യുലാര്‍ മാസ്
|
ഹൈഡ്രോ ക്ലോറിക് ആസിഡ് | HCl | 36.5 | 36.5g |
സോഡിയം ഹൈഡ്രോക്സൈഡ് | NaOH | 40 | 40g |
സള്‍ഫ്യൂരിക് ആസിഡ് | H2SO4 | 98 | 98g |
കാത്സ്യം കാര്‍ബണേറ്റ് | CaCO3 | 100 | 100g |
അമോണിയം സള്‍ഫേറ്റ് | (NH4)2SO4 | 132 | 132g |
സോഡിയം ക്ലോറൈഡ് |
NaCl | 58.5 | 58.5g |
അറ്റോമിക മാസ്സുകള്‍ |
H=1 C=12 N=14 O=16 S=32 Cl=35.5 Na=23 Ca=40 |