ദീന 4000 രൂപ കടമെടുത്തു. ഒരു വര്‍ഷം കഴിഞ്ഞ് 4400 രൂപ തിരിച്ചടച്ചു. ബാങ്കിലെ പലിശ നിരക്ക് എത്ര?
10
20
5
15
രാമു സഹകരണ ബാങ്കില്‍ നിന്നും 4000 രൂപ കടം വാങ്ങി. മൂന്നു വര്‍ഷം കഴിഞ്ഞപ്പോൾ 5000 രൂപ തിരികെ കൊടുത്തു. രാമു ബാങ്കിനു നല്കിയ പലിശ എത്ര?
3000
4000
5000
1000
ബിസിനസ് ആവശ്യത്തിനായി രവി 30000 രൂപ കടമെടുത്തു. മൂന്നു കൊല്ലം കഴിഞ്ഞ് 36000 രൂപ കടം തീര്‍ക്കാനായി വിനിയൊഗിച്ചെങ്കില് ഒരു വര്‍ഷം കഴിഞ്ഞ് അടയ്ക്കേണ്ട പലിശ.
6000
2000
വേണു പുതിയ ഒരു കട തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനായി സഹകരണ ബാങ്കില്‍ നിന്നും 15000 രൂപ 10% പലിശ നിരക്കിൽ കടമെടുത്തു. കട നഷ്ടത്തിലായതിനാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും തിരിച്ചടയ്ക്കാന്‍ വേണുവിന് കഴിഞ്ഞില്ല. രണ്ടാം വര്‍ഷമായപ്പോള്‍ ഒരു വര്‍ഷത്തെ പലിശയും ചേര്‍ത്താണ് വേണു കടം കണക്കാക്കിയത്. രണ്ടു വര്‍ഷത്തേക്ക് വേണു എത്ര രൂപ പലിശ നല്‍കണം?
3150
3500
2500
ചമ്പകശ്ശേരിയിലെ വിളയില്‍ ഫിനാന്‍സ് 100 രൂപയ്ക്ക് മാസം 5 രൂപ നിരക്കിലാണ് പണം കടം കൊടുക്കുന്നത്. ഒരു കാര്‍ വാങ്ങുന്നതിനു വേണ്ടി ദീപു 20000 രൂപ കടം വാങ്ങി. ഒരു വര്‍ഷം കഴിഞ്ഞ് എത്ര രൂപ പലിശ കൊടുക്കണം?
12000
10000
20000
രാമു ബങ്കില്‍ നിന്നും 4500 രൂപ കടമെടുത്തു. ഒരു വര്‍ഷം കഴിഞ്ഞ് 5000 രൂപ തിരികെ അടച്ചെങ്കില്‍ രാമു എത്ര രൂപ പലിശ നല്കി?
500
600
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഗോപാലന് 10% പലിശ കണക്കാക്കുന്ന സഹകരണ ബാങ്കില്‍ നിന്നും 50000 രൂപ കടമെടുത്തു. 2 വര്‍ഷം കഴിഞ്ഞ് പലിശയടക്കം എത്ര രൂപ തിരിച്ചടയ്ക്കേണ്ടി വരും?
50000
70000
90000
60000
ദാമു ഒരു വ്യാപാരിയാണ്. അയാള്‍ നിക്ഷേപകര്‍ക്ക് 7% പലിശയാണ് നല്‍കുന്നത്. രാജീവ് 9000 രൂപ നിക്ഷേപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ് പലിശയായി എത്ര രൂപ കിട്ടും?
1300
1260
1200
1400
മീനുവിന്റെ പിറന്നാളിന് 5000 രൂപ അച്ഛന് സമ്മാനമായി നല്കി. പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ മീനു തീരുമാനിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് പണം പിന്‍വലിച്ചപ്പോള്‍ 5400 രൂപ കിട്ടി. മീനുവിന് അധികം കിട്ടിയ തുക എത്ര?
350
300
400
ബിജുവും, സജുവും കൂട്ടുകാരാണ്. വിദ്യാഭ്യാസ ആവശ്യത്തിനായി അവര്‍ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാന്‍ തീരുമാനിച്ചു. ബിജു 3000 രൂപയും, സജു 6000 രൂപയും കടമെടുത്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ബിജു 2000 രൂപ പലിശയായി നല്കി. എങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞ് സജു നല്‍കേണ്ട പലിശ തുക എത്ര?