വിനുവിന്റെ സ്കൂളിൽ 440 കുട്ടികള്‍ ഉണ്ട്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള അംശബന്ധം 3:2 എന്ന നിലയിലാണ്. വിനുവിന്റെ ക്ലാസ്സില്‍ എത്ര പെണ്‍കുട്ടികള്‍ ഉണ്ടെന്ന് കണക്കാക്കാമോ?
264
250
346
200
30 മീറ്റര്‍ നീളമുള്ള ഒരു കമ്പി വളച്ച് രാജേഷ് ഒരു ചതുരമുണ്ടാക്കി. അതിനെ വലിയ വശവും, ചെറിയ വശവും തമ്മിലുള്ള അംശബന്ധം 4:3 ആയാല്‍ വലിയ വശത്തിന്റെ നീളം എത്രയാകും?
17 മീറ്റര്‍
18.8 മീറ്റര്‍
20 മീറ്റര്‍
17.14 മീറ്റര്‍
50 ലിറ്റര്‍ ഉള്ള രാജദ്രാവകത്തില്‍ 7/10 ഭാഗം നൈട്രിക് ആസിഡും, 3/10 ഭാഗം ഹൈഡ്രോക്ലോറിക് ആസിഡുമാണ്. ഇവ എത്ര ലിറ്റര്‍ വീതമുണ്ട് എന്ന് കണക്കാക്കുക.
13 ലിറ്റര്‍, 20 ലിറ്റര്‍
35 ലിറ്റര്‍, 15 ലിറ്റര്‍
20 ലിറ്റര്‍, 18 ലിറ്റര്‍
25 ലിറ്റര്‍, 15 ലിറ്റര്‍
അക്ബറിന്റെ വീട്ടില്‍ പെയിന്റ് അടിക്കുകയാണ്. മഞ്ഞയും, പച്ചയും 5:4 എന്ന അംശബന്ധത്തില്‍ ചേര്‍ത്താണ് ഉപയോഗിച്ചത്. 30ലിറ്റര്‍ മഞ്ഞയ്ക്ക് എത്ര ലിറ്റര്‍ പച്ച ഉപയോഗിക്കണം?
30 ലിറ്റര്‍
20 ലിറ്റര്‍
40 ലിറ്റര്‍
24 ലിറ്റര്‍
ജര്‍മ്മനിയിലെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം.
2 : 1
2 : 3
3 : 5
5 : 3
ഒരു കുളിമുറി പണിയാനായി രാമു 10 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയുമുള്ള ഒരു ചതുരം ഉണ്ടാക്കി. നീളവും വീതിയും തമ്മിലുള്ള അംശബന്ധം കണക്കാക്കുക.
3 : 6
10 : 11
1 : 2
5 : 4
വിനുവും വിഷ്ണുവും കൂട്ടുകാരാണ്. തൊഴിലില്ലായ്മ പരിഹരിക്കാനായി അവര്‍ ഒരു കച്ചവടം ആരംഭിക്കാന്‍ തീരുമാനിച്ചു. വിനു 7000 രൂപയും വിഷ്ണു 4000 രൂപയും മുടക്കി. 3000 രൂപ ലാഭം കിട്ടി എങ്കില്‍ ഒരു മാസം വിഷ്ണുവിന് എത്ര രൂപ കിട്ടും?
1090
1000
1190
1090.90
കിണറിന് ചുറ്റുമതില്‍ നിര്‍മ്മിക്കാനായി ബഷീര്‍ നീളവും, വീതിയും തമ്മിലുള്ള അംശബന്ധം 3:2 എന്ന് എടുത്തു. 20 മീറ്റര്‍ നീളം എടുത്താല്‍ വീതി എത്ര മീറ്റര്‍ എടുക്കേണ്ടി വരും?
12 മീറ്റര്‍
13.3 മീറ്റര്‍
12.2 മീറ്റര്‍
13 മീറ്റര്‍
വിനോദ് ഒരു കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്. കോണ്‍ക്രീറ്റിനായി സിമന്റും മണലും 3 : 7 എന്ന അംശബന്ധത്തിലാണ് ചേര്‍ക്കുന്നത്. 6 ചട്ടി സിമന്റിന്റെ കൂടെ എത്ര ചട്ടി മണല്‍ ചേര്‍ക്കണം?
13
14
12
21