Topics |
---|
മഴ കൂടുതലും കുറവും ലഭിക്കുന്ന പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും മനസ്സിലാക്കി അവ ഏതു സംസ്ഥാനങ്ങളാണെന്ന് തിരിച്ച് പട്ടികയാക്കുക.
ഇന്ത്യ വാര്‍ഷിക വര്‍ഷപാതം
200 സെ.മീ. മുകളില്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങള്‍ |
100-200 സെ.മീ. ഇടയില്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങള്‍ | 60-100 ഇടയില്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങള്‍ | 60 സെ.മീ. താഴെ മഴ ലഭിക്കുന്ന സംസ്ഥാനങ്ങള്‍ |
അരുണാചല്‍പ്രദേശ് | ഉത്തര്‍പ്രദേശ് | തമിഴ് നാട് | രാജസ്ഥാന് |
ആസാം | ബീഹാര്‍ | കര്‍ണാടകം | ഗുജറാത്ത് |
മേഘാലയ | ഝാര്‍ഖണ്ഡ് | ആന്ധ്രാപ്രദേശ് | ജമ്മു |
ത്രിപുര | പശ്ചിമബംഗാള്‍ | മഹാരാഷ്ട്ര | മഹാരാഷ്ട്ര |
മിസോറാം | ഒറീസ | മദ്ധ്യപ്രദേശ് | കര്‍ണാടക |
ഹിമാചല്‍ പ്രദേശ് | ഛത്തീസ്ഗഡ് | ഉത്തര്‍പ്രദേശ് | |
ഉത്തരാഖണ്ഡ് | മദ്ധ്യപ്രദേശ് | പഞ്ചാബ് | |
കേരളം | ആന്ധ്രാപ്രദേശ് | ജമ്മുകാശ്മീര്‍ | |
കര്‍ണ്ണാടകം | തമിഴ് നാട് | ഹിമാചല്‍പ്രദേശ് | |
മഹാരാഷ്ട്ര | കേരളം | ||
കര്‍ണാടക | |||
മഹാരാഷ്ട്ര |
മഴവെള്ള ലഭ്യതയില്‍ കുറവ് വരാനുണ്ടായ കാരണങ്ങള്‍ കണ്ടെത്താമോ?
മഴയ്ക്ക് മുന്നോടിയായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വര്‍ഷം മുഴുവന്‍ വെള്ളം ലഭിക്കാന്‍ നമുക്ക് എന്തെല്ലാം വഴികളുണ്ട്?
'മഴയെ മണ്ണിലുറപ്പിക്കൂ' എന്ന പാഠഭാഗത്തിലെ ഈ കുറിപ്പില്‍ നിന്നും നിങ്ങള്‍ സ്വീകരിക്കുന്ന ജലസംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് എഴുതുക?
മരങ്ങളുടേയും, വനങ്ങളുടെയും സാന്നിധ്യം മനുഷ്യര്‍ക്ക് എത്രത്തോളം ഗുണം ചെയ്യുന്നു?
വിവിധ ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഏവ?
മലിനീകരണ നിയന്ത്രണം സംബന്ധിച്ച പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതി രണ്ടു പ്രമുഖ വ്യവസായ ശാലകളെക്കുറിച്ച് നടത്തിയ പഠനറിപ്പോര്‍ട്ട് ചുവടെ കൊടുത്തിരിക്കുന്നു.
വ്യവസായശാല - A
മലിനീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രവര്‍ത്തനം ഭാഗികമാണ്. അവശിഷ്ടങ്ങള്‍ പുഴകളില്‍ എത്തുന്നു. പുകക്കുഴല്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ശബ്ദനിയന്ത്രണത്തിന് സംവിധാനമുണ്ട്.ഉത്പന്നങ്ങള്‍ ഗുണനിലവാരത്തില്‍ മെച്ചം. ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നില്ല. ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില.
വ്യവസായശാല - B
അവശിഷ്ടങ്ങള്‍ പുഴകളില്‍ എത്തുന്നു. പുകക്കുഴലുകള്‍ ഉയരത്തിലല്ല. ഉത്പന്നങ്ങള്‍ ഗുണനിലവാരം പുലര്‍ത്തുന്നു. ചെവി അടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ നല്കുന്നു. പുറത്തേയ്ക്ക് ഒഴുകുന്ന മലിനജലത്തില്‍ രാസവസ്തുക്കളുടെ അളവ് കൂടുതല്‍. മലിനീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രവര്‍ത്തനക്ഷമമല്ല. ഇതില്‍ ഒരു കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സമിതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ഏതു കമ്പനിയുടെ പ്രവര്‍ത്തനം ആയിരിക്കാം നിര്‍ത്തിവയ്ക്കേണ്ടി വന്നത്? എന്തുകൊണ്ട്?
രണ്ടാമത്തെ വ്യവസായശാലയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്ക്കാന്‍ സമിതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ഇതിനുകാരണം, രണ്ടു വ്യവസായശാലകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമത്തെ കമ്പനി പൂര്‍ണമല്ലെങ്കിലും പരമാവധി മലിനീകരണ നിയന്ത്രണം പാലിച്ചിട്ടുണ്ട്. വ്യവസായശാലയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് ഭാഗികമായിട്ടെങ്കിലും പ്രവര്‍ത്തിക്കുന്നു. അവശിഷ്ടങ്ങള്‍ പുഴയില്‍ ഒഴുക്കുന്നില്ല. വായു മലിനീകരണം കുറയ്ക്കുന്നതിനായി പുകക്കുഴലുകള്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ശബ്ദനിയന്ത്രണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പരിസ്ഥിതിക്ക് നാശം വരുന്ന പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവയ്ക്കൊക്കെ പണം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ ഉല്‍പ്പന്നങ്ങള്‍ കൂടിയ (ഉയര്‍ന്ന) വിലയ്ക്കാണ് വില്ക്കാന് കഴിയുന്നത്. എന്നാല്‍ രണ്ടാമത്തെ വ്യവസായശാല യാതൊരു മലിനീകരണ നിയന്ത്രണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. വായു, ജലം, ശബ്ദമലിനീകരണം യഥേഷ്ടം തുടരുന്നു. അതുകൊണ്ടുതന്നെ വലിയ ഉത്പാദന ചെലവും ഇല്ല. ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്കാന് സാധിക്കുന്നു. എന്നാല്‍ ദൂരവ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ വ്യവസായശാല Bയുടെ പ്രവര്‍ത്തനം നിറുത്തി വയ്ക്കുന്നതിനാണ് സമിതി നിര്‍ദ്ദേശിക്കുന്നത്. നമ്മുടെ നാടിന്റെ വികസനത്തിന് അനിവാര്യമാണല്ലോ അണക്കെട്ടുകള്‍, ഇവ എങ്ങനെയാണ് നദികളെ ബാധിക്കുന്നത്?
നദികള്‍ നാടിന്റെ സമ്പത്താണ്. കേരളത്തില്‍ വലുതും ചെറുതുമായ 44 നദികളാണ് ഉള്ളത്. കുടിവെള്ളം, കൃഷി, വ്യവസായം, ഗതാഗതം, മത്സ്യബന്ധനം, ഊര്‍ജ്ജ ഉത്പാദനം എന്നിവയ്ക്കെല്ലാം നമ്മള് ആശ്രയിക്കുന്നത് നദികളെയാണ്. മനുഷ്യന്റെ തെറ്റായ രീതിയിലുള്ള ഇടപെടല്‍ കാരണം നദികള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.
നദികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധസംഘത്തിന്റെ കണ്ടെത്തലുകളില്‍ ചിലത് ചുവടെ കൊടുക്കുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ നദികളെ ബാധിക്കുന്നത് എങ്ങനെയാണ്? ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെ നദികളെ സംരക്ഷിക്കാം?
മാര്‍ഗ്ഗങ്ങള്‍ :-
മണലില്ലെങ്കില്‍ എങ്ങനെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും അയ്യോ! മണല്‍വാരല്‍ അമിതമാകുന്നത് മണ്ണിടിച്ചിലിനും ക്രമേണ നദികള്‍ തന്നെ അപ്രത്യക്ഷമാകുന്നതിനും കാരണമാകും. പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം നമ്മുടെ നാശത്തിനാകും വഴിതെളിക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യ പുരോഗതിക്ക് അത്യാവശ്യമല്ലേ. അതുകൊണ്ട് മണല്‍വാരല്‍ കൊണ്ടുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കാര്യമാക്കേണ്ടതില്ല. മണല്‍വാരലുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചില്ലേ. നിങ്ങള്‍ ഏത് അഭിപ്രായത്തോടാണ് യോജിക്കുന്നത്. എന്തുകൊണ്ട്?
അമിതമായ മണല്‍വാരല്‍ നമ്മുടെ ജലസ്രോതസ്സിന്റെ നാശത്തിന് വഴി തെളിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന്റെ തിക്ത ഫലങ്ങള്‍ കേരളത്തിലെ എല്ലാ നദികളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ക്രമേണ നീരുറവകളുടെ ഉന്മൂലനാശത്തിനും കുടിവെള്ളം, കൃഷി തുടങ്ങിയ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളെയും ബാധിക്കും. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യ പുരോഗതിക്കും വികസനത്തിനും അനിവാര്യമാണ്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു വര്‍ഷത്തില്‍ ഓരോ നദിയില്‍ നിന്നും മിതമായ തോതില്‍ മണല്‍ എടുക്കാന്‍ കഴിയും എന്നാണ്. സാങ്കേതിക വിദഗ്ധരുടേയും ശാസ്ത്രജ്ഞരുടേയും സഹായത്തോടെ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ നദിയില്‍ നിന്നും എടുക്കാവുന്ന മണലിന്റെ അളവ് തീരുമാനിക്കാം. അത്രയും മാത്രം ഖനനം ചെയ്യുകയും ചെയ്യുക. അതുപോലെ മണലിനു പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കള്‍ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഓരോ നദിയില്‍ നിന്നും എടുക്കാവുന്ന മണല്‍ മാത്രമേ എടുക്കുന്നുള്ളൂ എന്ന് ഗവണ്മെന്റ് സംവിധാനം ഉറപ്പാക്കുക. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെയും സര്‍ക്കാരിന്റേയും സഹകരണവും ശ്രദ്ധയും വേണം
(വികസനം അനിവാര്യമാണ്, പക്ഷേ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം നിലനില്‍ക്കില്ല. അത് താല്‍ക്കാലികം മാത്രമാണ്).