നീളം 53 സെ.മീറ്ററും വീതി 28 സെ.മീറ്ററും ഉള്ള ഒരു കട്ടിയായ പേപ്പറിലെ നാലു മൂലയില്‍ നിന്നും തുല്യ വലിപ്പമുള്ള സമചതുരങ്ങള്‍ മുറിച്ചു മാറ്റി പേപ്പര്‍ മടക്കി ഒരു ചതുരപ്പെട്ടി ഉണ്ടാക്കുന്നു. പെട്ടിയുടെ പാദത്തിന്റെ വിസ്തീര്‍ണം 900 ച.സെ.മീ. ആണെങ്കില്‍ പെട്ടിയുടെ നീളം, വീതി, ഉയരം ഇവ എത്രയായിരിക്കും ?
40,25,4
38,20,6
45,20,4
40,20,4
തുടര്‍ച്ചയായ മൂന്നു എണ്ണല്‍ സംഖ്യകളില്‍ ആദ്യത്തെ സംഖ്യയുടെ വര്‍ഗ്ഗത്തിന്റെയും രണ്ടും മൂന്നും സംഖ്യകളുടെ ഗുണനഫലത്തിന്റെയും തുക 154 ആയാല്‍ സംഖ്യകള്‍ ഏതെല്ലാം ?
6,7,8
7,8,9
8,9,10
9,10,11
രണ്ടു സംഖ്യകളുടെ തുക 24 ഉം ഗുണനഫലം 143 ഉം ആയാല്‍ സംഖ്യകള്‍ ഏതെല്ലാം ?
13,11
12,12
8,16
20,4
2kx2-40x+25=0 എന്ന ദ്വിമാന സമവാക്യത്തിന്റെ പരിഹാരങ്ങള്‍ തുല്യമായാല്‍ K യുടെ വില എന്ത് ?
4
5
7
8
ഒരു മട്ട ത്രികോണത്തിന്റെ ലംബം പാദത്തിനെക്കാള് 7 സെ.മീ. കുറവാണ്. കര്‍ണ്ണം 13 സെ.മീ. ആയാല്‍ അതിന്റെ രണ്ടു വശങ്ങളും കണ്ടുപിടിക്കുക .
5സെ.മീ, 12 സെ.മീ.
10സെ.മീ, 7 സെ.മീ.
13സെ.മീ, 4 സെ.മീ.
9സെ.മീ, 8 സെ.മീ.
42 യൂണിറ്റ് ചുറ്റളവുള്ള ഒരു ചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 15 സെ.മീ. ആണെങ്കില്‍ ചതുരത്തിന്റെ നീളവും വീതിയും എത്രയായിരിക്കും?
12,9
18,4
15,3
16,8
ഒരു എന്‍.സി.സി. പരേഡില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന കുട്ടി നില്ക്കുന്ന സ്ഥലത്ത് നിന്നും ഏതാനും മീറ്റര്‍ മുന്നോട്ട് മാര്‍ച്ച് ചെയ്ത ശേഷം നേരെ വലത്തോട്ട് തിരിഞ്ഞു മുന്നോട്ടു നടന്ന ദൂരത്തെക്കാള്‍ 7 മീറ്റര്‍ കൂടുതല്‍ നടന്നു. ഇപ്പോള്‍ കുട്ടി പുറപ്പെട്ട സ്ഥലത്ത് നിന്ന് 13 മീറ്റര്‍ അകലെയാണെങ്കില്‍ കുട്ടി നടന്ന ആകെ ദൂരം എത്ര ?
5 മീ
6 മീ
10 മീ
15 മീ
താഴെ പറയുന്നവയില്‍ ഏതാണ് രണ്ടാം കൃതി സമവാക്യം അല്ലാത്തത് .
ഒരു ചതുരത്തിന്റെ ഒരു വശം മറ്റേ വശത്തെക്കാള്‍ 2സെ.മീ. കൂടുതലാണ്. അതിന്റെ പരപ്പളവ് 195 ചതുരശ്ര സെ.മീ. ആയാല്‍ ചതുരത്തിന്റെ വശങ്ങള് കണ്ടുപിടിക്കുക.
13,15
14,14
20,8
12,16
6,10,14...എന്ന സമാന്തരശ്രേണിയിലെ എത്ര പദങ്ങള്‍ കൂട്ടിയാല്‍ 720 കിട്ടും ?
12
18
20
23