6,10,14...എന്ന സമാന്തരശ്രേണിയിലെ എത്ര പദങ്ങള്‍ കൂട്ടിയാല്‍ 720 കിട്ടും ?
12
18
20
23
നീളം 53 സെ.മീറ്ററും വീതി 28 സെ.മീറ്ററും ഉള്ള ഒരു കട്ടിയായ പേപ്പറിലെ നാലു മൂലയില്‍ നിന്നും തുല്യ വലിപ്പമുള്ള സമചതുരങ്ങള്‍ മുറിച്ചു മാറ്റി പേപ്പര്‍ മടക്കി ഒരു ചതുരപ്പെട്ടി ഉണ്ടാക്കുന്നു. പെട്ടിയുടെ പാദത്തിന്റെ വിസ്തീര്‍ണം 900 ച.സെ.മീ. ആണെങ്കില്‍ പെട്ടിയുടെ നീളം, വീതി, ഉയരം ഇവ എത്രയായിരിക്കും ?
40,25,4
38,20,6
45,20,4
40,20,4
42 യൂണിറ്റ് ചുറ്റളവുള്ള ഒരു ചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 15 സെ.മീ. ആണെങ്കില്‍ ചതുരത്തിന്റെ നീളവും വീതിയും എത്രയായിരിക്കും?
12,9
18,4
15,3
16,8
ചതുരാകൃതിയിലുള്ള ഒരു കളിസ്ഥലത്തിന്റെ ചുറ്റളവ് 80 മീറ്ററും പരപ്പളവ് 400 ചതുരശ്ര മീറ്ററും ആയാല്‍ അതിന്റെ നീളവും വീതിയും കാണുക
40,10
20,20
16,25
18,5
തുടര്‍ച്ചയായ മൂന്നു എണ്ണല്‍ സംഖ്യകളില്‍ ആദ്യത്തെ സംഖ്യയുടെ വര്‍ഗ്ഗത്തിന്റെയും രണ്ടും മൂന്നും സംഖ്യകളുടെ ഗുണനഫലത്തിന്റെയും തുക 154 ആയാല്‍ സംഖ്യകള്‍ ഏതെല്ലാം ?
6,7,8
7,8,9
8,9,10
9,10,11
താഴെ പറയുന്നവയില്‍ ഏതാണ് രണ്ടാം കൃതി സമവാക്യം അല്ലാത്തത് .
ഒരു മട്ട ത്രികോണത്തിന്റെ ലംബം പാദത്തിനെക്കാള് 7 സെ.മീ. കുറവാണ്. കര്‍ണ്ണം 13 സെ.മീ. ആയാല്‍ അതിന്റെ രണ്ടു വശങ്ങളും കണ്ടുപിടിക്കുക .
5സെ.മീ, 12 സെ.മീ.
10സെ.മീ, 7 സെ.മീ.
13സെ.മീ, 4 സെ.മീ.
9സെ.മീ, 8 സെ.മീ.
രണ്ടു സംഖ്യകളുടെ തുക 24 ഉം ഗുണനഫലം 143 ഉം ആയാല്‍ സംഖ്യകള്‍ ഏതെല്ലാം ?
13,11
12,12
8,16
20,4
അടുത്തടുത്ത രണ്ടു ഒറ്റസംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ തുക 290 ആയാല്‍ സംഖ്യകള്‍ ഏതെല്ലാം ?
13,15
11,13
7,9
5,7
K യുടെ ഏത് വിലക്കാണ് 9x2-kx +81=0 എന്ന സമവാക്യത്തിന് തുല്യ പരിഹാരം ഉള്ളത് ?
±24
±32
±54
±46