കുമാരനാശാന്റെ ഏതു കൃതിയുടെ അവസാനഭാഗമാണ് '' യാത്രാമൊഴി '' എന്ന പാഠഭാഗം ?
ചിന്താവിഷ്ടയായ സീത
പ്രരോദനം
വീണപൂവ്
ദുരവസ്ഥ
ഭൂമിയുടെ നിസ്സഹായാവസ്ഥ കവയിത്രി വരച്ചു കാട്ടുന്നത് :
കണ്ണീരിനിടയിലും മനോഹരമായി ചിരിക്കേണ്ടവള്
വിളര്‍ത്ത ചുണ്ടത്ത് നിലാച്ചിരി വിരിയിക്കേണ്ടവള്
കാലത്തിന്റെ കരങ്ങളില്‍ മാത്രം സമാശ്വസിക്കുന്നവള്
ഉള്ളില്‍ കൊടും തിരിയാളുമ്പോഴും തണുത്തിരുണ്ടവള്‍
ഈ ദ്യോവില്‍ നിര്‍ഭയം , പരാശ്രയം കൂടാതെ താന്‍ സ്വയം പറന്നു പൊയ്ക്കൊള്ളാമെന്നു സീത ആരോടാണു പറയുന്നത് ?
ഭൂമീദേവിയോട്
മാന്‍ കൂട്ടങ്ങളോട്
രാമനോട്
വനത്തില്‍ വസിക്കുന്ന മഹര്ഷിമാരോട്
ഭൂമിയുടെ ശയ്യാഗൃഹത്തില് ചെന്നുചേരുന്നതോടെ തനിയ്ക്ക് സ്വന്തമാകുമെന്ന് സീത പ്രതീക്ഷിക്കുന്നത് :
ശാന്തിഗീതം പാടുന്ന കാട്ടരുവികള്‍
പര്‍വ്വതസാനുക്കളിലെ പുതിയ രത്നസമൂഹങ്ങളും ധാതുദ്രവ്യങ്ങളും
മേഘങ്ങള്‍ നിരന്നു ശോഭിക്കുന്ന പുല്‍ത്തകിടി
പൂക്കള്‍ ചൊരിയുന്ന മരങ്ങളും വള്ളിപ്പടര്‍പ്പുകളും
സി.വി. രാമന് പിള്ളയുടെ പ്രശസ്തയായ കഥാപാത്രം :
ലീല
സുഭദ്ര
നളിനി
മാതംഗി
ഇഹലോകവാസം വെടിയുന്ന സീതയെ വാത്സല്യത്തോടെ തന്റെ ശ്രേഷ്ഠമായ ശയ്യാതലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നത് :
വെണ്ണിലാവ്
നക്ഷത്രങ്ങള്‍
മലമുകളില്‍ നിന്നൊഴുകി വരുന്ന കാട്ടരുവികള്‍
ഭൂമിദേവി
സീത ആദ്യം യാത്ര പറഞ്ഞത് :
സന്ധ്യയോട്
ചന്ദ്രനോട്
സൂര്യനോട്
പക്ഷി മൃഗാദികളോട്
കുടുംബജീവിതം ആരംഭിച്ച നാള് തൊട്ടുള്ള കീഴ്വഴക്കം
പുരുഷനും സ്ത്രീയ്ക്കും തുല്യമായ സാമൂഹ്യപദവി
സ്ത്രീ പുരുഷന്റെ കീഴില്‍ ഒതുങ്ങിപ്പാര്ക്കേണ്ട എന്തോ ഒന്ന് എന്ന കാഴ്ചപ്പാട്
പുരുഷന് കുടുംബത്തിനു വേണ്ടി പകലന്തിയോളം അദ്ധ്വാനിയ്ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു
സാമൂഹ്യപദവിയില്‍ സ്ത്രീ പുരുഷനേക്കാള്‍ മുന്നിലായിരിക്കണം
അവള് സ്നേഹത്തെ കാണുന്നത് :
സ്ത്രീയുടെ പര്യായമായി
ഈശ്വരനും മേലെ
ചിങ്ങവെയിലിന്റെ ശോഭയായി
കാലത്തിന്റെ വികൃതികളിലൊന്നായി
ഭൂമിയുടെ ശയ്യാഗൃഹത്തിലേയ്ക്കു പോയിക്കഴിഞ്ഞാലും തന്റെ സാന്നിധ്യം ഭൂമിയിലുണ്ടാകുന്നത് ഏതുപോലെയാണെന്നാണു സീത പറയുന്നത് :
ആകാശത്തിരുന്നു ഭൂമിയെ കുമ്പിടുന്ന നക്ഷത്രം, നദിയില്‍ പ്രതിഫലിക്കുന്നതു പോലെ
ഉണങ്ങിക്കരിഞ്ഞാലും മരത്തിന്റെ വേരുകള്‍ മണ്ണില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നതു പോലെ
പകലിനോടു വിടപറഞ്ഞു മറയുന്ന സൂര്യന് അടുത്ത പകലില്‍ തിരിച്ചെത്തുന്നതുപോലെ
പല വഴികളിലൂടെ ഒഴുകുന്ന നദികള്‍ കടലിലെത്തിച്ചേരുന്നതു പോലെ