'ആടുജീവിതം' രചിച്ചത് :
പുനത്തില് കുഞ്ഞബ്ദുള്ള
റഫീക്ക് അഹമ്മദ്
ബെന്യാമിന്
ഇ . ഹരികുമാര്
'ആസ്സാം പണിക്കാര്' എന്ന കവിത രചിച്ചത് :
ഒ . എന്.വി .കുറുപ്പ്
വൈലോപ്പിള്ളി ശ്രീധരമേനോന്
സച്ചിദാനന്ദന്
സുഗതകുമാരി
ഒരു ദിവസം എനിയ്ക്കു പെട്ടെന്നൊരു മോഹമുദിച്ചു --നജീബിന്റെ മനസിലുദിച്ച മോഹം :
ഒരു ഒട്ടകപ്പുറത്ത് ആ മരുഭൂമി മുഴുവന് യാത്ര ചെയ്യണമെന്ന്
അര്ബാബിന്റെ ഹൂറിയായ മകളെ കാണണം
സൈനുവിന് ഒരു കത്തെഴുതണം
മൈമൂനയോടൊപ്പം വൈകുന്നേരങ്ങളില് നടക്കാന് പോകണം
പഹയന്മാരോട് ആര് പകരം വീട്ടട്ടെയെന്നാണു പണിയാളര് പറയുന്നത് :
ദൈവം
വിധി
പകയില് നീറുന്ന ഒരു പുതിയ മനുഷ്യവര്ഗ്ഗം
പകയില് നീറുന്ന വരുന്ന കാലങ്ങള്
നജീബ് , തന്നോടൊന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ വണ്ടിയോടിച്ചു പോയ പാകിസ്ഥാനി ഡ്രൈവറോടുള്ള അമര്ഷം കുറേയെങ്കിലും തീര്ത്തത് :
സ്വന്തം നെഞ്ചില് ആഞ്ഞിടിച്ച്
ഒട്ടകങ്ങളെയും ആടുകളെയും മൃഗീയമായി തല്ലി
ഗോതമ്പിറക്കാന് വന്ന ഡ്രൈവറോട് കാരണമില്ലാതെ കയര്ത്തു സംസാരിച്ച്
അര്ബാബിനെ മനം നൊന്തു ശപിച്ച്
ആടുകളുമായി മരുഭൂമിയിലേയ്ക്കു പോയ നജീബിനെ യാദൃശ്ചികമായി ഒരു ദിവസം അര്ബാബ് തിരികെ വിളിച്ചത് :
ഒരു ട്രെയ് ലര് ചുമടിറക്കാന് ആളില്ലാതെ വന്നതുകൊണ്ട്
അര്ബാബിന്റെ വീട്ടില് ചിലര് വിരുന്നു വന്നതിനാല്
നജീബിന്റെ നാട്ടുകാരായ റാവുത്തറും രാഘവനും വിജയനും പോക്കറും അയാളെ അന്വേഷിച്ചു വന്നു
അര്ബാബ് നജീബിനു സൗകര്യപ്രദമായ മറ്റൊരു ജോലി നല്കാന് തീരുമാനിച്ചു
മുടി വിടര്ത്തിയാടും കവുങ്ങുകള്ക്കും തെങ്ങുകള്ക്കും ഇടയില് പുഞ്ചിരി പൊഴിയ്ക്കുന്നത് :
പാടങ്ങള്
അരയാലിലകള് മന്ത്രം ചൊല്ലുന്ന ക്ഷേത്രങ്ങള്
ഇലക്ട്രിക് പോസ്റ്റുകള്
വീടുകള്
തനിയ്ക്കു ജോലി കിട്ടിയതെവിടെയെന്നാണു നജീബ് ഭാര്യക്കുള്ള കത്തില് എഴുതിയത് :
മരുഭൂമിയില് ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ജോലി
പാലും കമ്പിളിയും ഉണ്ടാക്കുന്ന ഒരു കമ്പനിയില്
വൈകുന്നേരങ്ങളില് അര്ബാബിന്റെ മകളോടൊപ്പം നടക്കാന് പോകുന്ന ജോലി
അര്ബാബിന്റെ ബുദ്ധിമാന്ദ്യമുള്ള മകനെ പരിചരിക്കുന്ന ജോലി
നജീബ് കച്ചിയുടെയും പോച്ചയുടെയും കെട്ടുകള് തലയില് താങ്ങി ഇറക്കുന്നതിനിടയില് യാദൃശ്ചികമെന്നോണം ഒരു കച്ചിക്കെട്ട് താഴെയിട്ടത് :
അര്ബാബിനോടുള്ള അമര്ഷം തീര്ക്കാന്
ട്രെയ് ലറിന്റെ ഡ്രൈവറോട് പകപോക്കാന്
കച്ചിക്കെട്ട് തിരിച്ചെടുക്കാനെന്നോണം കുനിഞ്ഞ് പാകിസ്ഥാനിയുടെ കാലു പിടിക്കാന്
പാകിസ്ഥാനിയുടെ പോക്കറ്റില് നിന്ന് നിലത്തു വീണു കിടന്നിരുന്ന പണം കുനിഞ്ഞെടുക്കാന്