മൂന്നു മാസങ്ങള്ക്കു ശേഷം കഥാകാരന്റെ വീട്ടുമുറ്റത്ത് പ്രഭാതത്തോടൊപ്പം ജീപ്പില് വന്നിറങ്ങിയത് :
നഗരം
മഞ്ഞുകാലം
പട്ടണത്തിലെ സുഹൃത്തുക്കള്
പട്ടണത്തില് താമസിക്കുന്ന ബന്ധുക്കള്
അറുമുഖത്തിനും ഭാര്യയ്ക്കും ആകെയുണ്ടായിരുന്ന സ്വത്ത് :
ഒരു രോമപ്പുതപ്പ്
ഒരു ഓടക്കുഴല്
വഴിവക്കില് ഒരു തുണ്ട് പുരയിടം
ഒരു സ്ഫടിക പാത്രം
അറുമുഖത്തിന്റെ ഭാര്യ തങ്ങളുടെ എകസ്വത്തായ രോമപ്പുതപ്പ് അപരിചിതനായ ആ യുവാവിനു സമ്മാനിച്ചത് :
അയാളുടെ ജീവിതപ്രാരാബ്ധങ്ങളില് മനസ്സലിഞ്ഞ്
അവര്ക്ക് ആയയുടെ ജോലി ശരിയാക്കിക്കൊടുക്കുന്നതിനു പാരിതോഷികമായി
അയാള് സംഗീതത്തെക്കുറിച്ചു സംസാരിച്ചതിനാല്
യുവാവ് , അറുമുഖത്തിനു മദിരാശിയില് നല്ലൊരു ജോലി കണ്ടുപിടിച്ചു കൊടുക്കാമെന്ന് വാഗ്ദാനം നല്കിയതിന്റെ കൃതജ്ഞത പ്രകടിപ്പിക്കാന്.
തന്റെ ശക്തിയും, ശുദ്ധിയും, ആരോഗ്യവും എന്താണെന്നാണു കവി സുഹൃത്തായ ഡോക്ടറോടു പറഞ്ഞത് ?
തന്റെ വിണ്ടു കീറിയ പാദങ്ങള്
സുഹൃത്തായ ഡോക്ടര്
വായിക്കുന്ന ഗ്രന്ഥങ്ങളിലെ അക്ഷരങ്ങള്
പട്ടിന്റെ സോക്സില് പൊതിഞ്ഞ പാദങ്ങള്
ഒഴിവുള്ള സമയങ്ങള് ഉതുപ്പാന് ചെലവാക്കിയത് :
മരത്തണലിലിരുന്ന് വഴിയാത്രക്കാരോട് കേണിരക്കുന്ന കുരുടനോട് വര്ത്തമാനം പറഞ്ഞ്
പ്രാര്ത്ഥിക്കാനും സുവിശേഷ പ്രസംഗം കേള്ക്കാനും
വള്ളക്കടവില് ചെന്നിരുന്ന് കാറ്റ് കൊള്ളും
ഏതെങ്കിലും പീടികത്തിണ്ണയില് കിടന്നുറങ്ങും
' മുക്തകണ്ഠം ഞാനിന്നു ഘോഷിപ്പു നിസ്സന്ദേഹം ' - കവി ഇന്നു നിസ്സന്ദേഹം ആഘോഷിക്കുന്നത് :
ഏകാന്ത ജീവിതത്തിന്റെ സുഖം
ഉമ്മറത്തെ ചാരുകസേലയിലിരുന്ന് ഭൂതകാലാഹ്ലാദത്തിന്റെ മാധുര്യം നുണയുന്നതിന്റെ സുഖം
മുറ്റത്തെ നിലപ്പനപ്പൂവിന് ആറിതളാണെന്നുള്ള സത്യം
മണ്ണില് വിയര്പ്പൊഴുക്കി അദ്ധ്വാനിക്കുന്നതിന്റെ സുഖം
'അടുത്തൂണ്' എന്ന കവിത രചിച്ചത് :
ഒ . എന്. വി .കുറുപ്പ്
പി. ഭാസ്ക്കരന്
അക്കിത്തം
സുഗതകുമാരി
അറുമുഖത്തെ ജോലിയില് നിന്നു പിരിച്ചു വിട്ടത് :
അയാള് കൃത്യമായി ജോലിയ്ക്കു ചെല്ലുമായിരുന്നില്ല
ജോലിക്കിടയില് മദ്യപിച്ചതിനു പിടിക്കപ്പെട്ടു
ഫാക്ടറിയില് സമരമുണ്ടാക്കി
ശമ്പളം കൂട്ടിച്ചോദിച്ചു
അറുമുഖന് ആ വിഷയം മുഷിവുണ്ടാക്കുന്നതായി തോന്നി - അയാള്ക്ക് മുഷിവുളവാക്കിയ വിഷയം :
യുവാവ് അയാളുടെ അമ്മയെക്കുറിച്ചു പറഞ്ഞത്
ഈ വിവരമില്ലാത്തവന് കള്ളുകുടിച്ച് നല്ല ഉദ്യോഗം കളഞ്ഞുകുളിച്ചെന്ന് അറുമുഖത്തിന്റെ ഭാര്യ അപരിചിതനായ യുവാവിനോട് പറഞ്ഞത്
ഇനി എന്നാണു തനിക്കൊരു വീടുണ്ടാവുകയെന്ന് ഭാര്യ നെഞ്ചത്തടിച്ചു വിലപിച്ചത്
ഭാര്യയും അപരിചിതനായ ആ യുവാവും സംഗീതത്തെക്കുറിച്ച് സംസാരിച്ചത്
പെരിയാര് കര കവിഞ്ഞൊഴുകി പുരകളെ കൂട്ടത്തോടെ എടുത്ത ഒരു രാത്രിയില് കഥാകാരന് തലയില് മുണ്ടും കെട്ടി ഒറ്റയ്ക്കു പോയത് :
പുഴയിലെ കുത്തൊഴുക്കില്പ്പെട്ടുപോയ തോഴനെ രക്ഷിക്കാന്
പെരിയാര് കൂട്ടത്തോടെ എടുത്ത പുരകളിലുള്ളവരെ രക്ഷിക്കാന്
കഥാകാരന് ഒളിവില് താമസിച്ചിരുന്ന വീട്ടില് പുഴ വെള്ളം കേറിയതിനെത്തുടര്ന്നു മറ്റൊരു ഒളിത്താവളം തേടിയപ്പോള്
ഒളിവില് കഴിഞ്ഞിരുന്ന തോഴനെ രക്ഷിക്കാന്