പഹയന്മാരോട് ആര് പകരം വീട്ടട്ടെയെന്നാണു പണിയാളര് പറയുന്നത് :
ദൈവം
വിധി
പകയില്‍ നീറുന്ന ഒരു പുതിയ മനുഷ്യവര്‍ഗ്ഗം
പകയില്‍ നീറുന്ന വരുന്ന കാലങ്ങള്‍
'ആടുജീവിതം' രചിച്ചത് :
പുനത്തില്‍ കുഞ്ഞബ്ദുള്ള
റഫീക്ക് അഹമ്മദ്
ബെന്യാമിന്
ഇ . ഹരികുമാര്‍
ഒരൊറ്റ തെങ്ങു കണ്ടിടത്തൊക്കെയും അവര്‍ സ്മരിച്ചത് :
ജന്മനാടിനെ
ക്രൂരതയുടെ പര്യായമായ ജന്മിമാരെ
തങ്ങള്‍ അനുഭവിച്ച ദാരിദ്ര്യവും ദുരിതങ്ങളും
ഭാവിയില്‍ തങ്ങളെ കാത്തിരിക്കുന്ന സമ്പന്നതയെ
ഏറെ കുറ്റങ്ങള്‍ പറഞ്ഞു ശപിച്ച ജന്മനാട് ആസ്സാമില്‍ പണിയ്ക്കു പോയവര്‍ക്ക് പ്രിയപ്പെട്ടതായി തോന്നിയത് :
ജന്മനാടിനെ കുറേക്കാലം പിരിഞ്ഞിരുന്നപ്പോള്‍:
അന്യനാട്ടില്‍ മാടിനെപ്പോലെ പണിയെടുത്തു മടുത്തപ്പോള്‍
ആസ്സാംകാര്‍ക്ക് ജന്മനാടിനോടുള്ള സ്നേഹം കണ്ടപ്പോള്‍
ആസ്സാമില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍
കുതിച്ചു പായുന്ന തീവണ്ടികള്‍ക്കു മുമ്പേ കുതിയ്ക്കുന്നത് :
പണിയാളരുടെ ജീവിത വിരക്തി
പണിയാളരുടെ ഉത്സാഹം നിറഞ്ഞ ചിന്തകള്‍
മുടി വിതിര്ത്താടുന്ന കവുങ്ങുകളും തെങ്ങുകളും
പാടങ്ങളില്‍ തുരുതുരെ പറക്കുന്ന കൊക്കുകള്‍
'ആസ്സാം പണിക്കാര്' എന്ന കവിത രചിച്ചത് :
ഒ . എന്‍.വി .കുറുപ്പ്
വൈലോപ്പിള്ളി ശ്രീധരമേനോന്
സച്ചിദാനന്ദന്
സുഗതകുമാരി
അവര്‍ വീണ്ടും ജീവിതം പടുത്തുയര്ത്താനാഗ്രഹിക്കുന്നത് :
പിറന്നുവീണ ആ പഴയ മണ്ണില്‍ത്തന്നെ
ആസ്സാമിലെ മണ്ണില്‍
തിരക്കേറിയ നഗരങ്ങളില്‍
അധ്വാനത്തിനു കൈനിറയെ പണം കിട്ടുന്ന മറ്റൊരു പുതിയ നാട്ടില്‍
അന്നുതന്നെ ഏറെ വൈകിയതിനു മുമ്പേ ഞാന്‍ അങ്ങനെ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു-- നജീബ് സ്വന്തം മനസിനെ പറഞ്ഞു പഠിപ്പിച്ചത് :
സ്നേഹശൂന്യനായ ആ പാകിസ്ഥാനി ഡ്രൈവര്‍ തന്നെ നിഷ്കരുണം ഉപേക്ഷിയ്ക്കുകയായിരുന്നെന്ന്
ആ ഡ്രൈവര്‍ തന്നെ നിഷ്കരുണം ഉപേക്ഷിയ്ക്കുകയായിരുന്നില്ലെന്ന്
അടുത്ത തവണ ട്രെയ് ലറുമായി വരുമ്പോള്‍ ആ പാകിസ്ഥാനി തന്നെ ആ നരകത്തില്‍ നിന്ന്രക്ഷിയ്ക്കുമെന്ന്
തന്നോട് ദയ കാട്ടാതെ കടന്നു പോയതിന് കരുണാമയനായ അല്ലാഹു ആ പാകിസ്ഥാനിയ്ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന്
ജീവിതത്തിന്റെ പ്രതീക്ഷയിലേക്കും വെളിച്ചത്തിലേക്കുമുള്ള പ്രത്യാശ നിറച്ച ഒരോട്ടമായിരുന്നു അത് -- ഏത് ?
ട്രെയിലറിനടുത്തേയ്ക്കു അര്‍ബാബ് കൈയാട്ടി വിളിച്ചപ്പോള്‍ ആടുകളെ ഉപേക്ഷിച്ച് നജീബ് ഓടിച്ചെന്നത്
ഹൃദയം വാര്‍ന്നൊഴുകുന്നതു പോലെ ഒരു തളര്‍ച്ച തോന്നിയപ്പോള്‍ നജീബ് ആടുകളെ മരുഭൂമിയില്‍ വിട്ടിട്ടു തിരികെ താമസസ്ഥലത്തേക്ക് ഓടിയത് .
നജീബിനോടു സംസാരിക്കാന്‍ ശ്രമിച്ചതിന് ഒരു വണ്ടിക്കാരന്റെ മുന്നിലേയ്ക്ക് അര്‍ബാബ് തോക്കുമായി ചെന്നപ്പോള്‍ അയാള്‍ അവിടെ നിന്നോടിയ ഓട്ടം
അര്‍ബാബ് തോക്കിന്റെ പാത്തികൊണ്ട് അടിച്ചപ്പോള്‍ ഒരു വെള്ളംവണ്ടിക്കാരന്‍ പ്രാണവേദനയോടെ ദൂരേയ്ക്ക് ഓടിപ്പോയത്
തനിയ്ക്കു ജോലി കിട്ടിയതെവിടെയെന്നാണു നജീബ് ഭാര്യക്കുള്ള കത്തില്‍ എഴുതിയത് :
മരുഭൂമിയില്‍ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ജോലി
പാലും കമ്പിളിയും ഉണ്ടാക്കുന്ന ഒരു കമ്പനിയില്‍
വൈകുന്നേരങ്ങളില്‍ അര്‍ബാബിന്റെ മകളോടൊപ്പം നടക്കാന്‍ പോകുന്ന ജോലി
അര്‍ബാബിന്റെ ബുദ്ധിമാന്ദ്യമുള്ള മകനെ പരിചരിക്കുന്ന ജോലി