Back to home

Topics

വൈവിദ്ധ്യങ്ങളുടെ നാടാണ്  ഇന്ത്യ. വ്യത്യസ്തപ്രദേശങ്ങളിലെ ഭാഷ, വസ്ത്രധാരണരീതി, പാര്‍പ്പിട നിര്‍മ്മാണം, ആചാരങ്ങള്‍, ആഘോഷങ്ങള്‍, ഭക്ഷണരീതികള്‍, കൃഷിരീതികള്‍, കാര്‍ഷിക വിളകള്‍ എന്നിവയിലെല്ലാം പ്രാദേശികമായ സ്വാധീനങ്ങളുണ്ട്. നമ്മുടെ രാജ്യത്തിന്റെ വരള്‍ച്ചയുടെയും വികസനത്തിന്റെയും അടിത്തറ വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയും, നദികളും, മണ്ണിനങ്ങളും, സസ്യദാലങ്ങളും, കാലാവസ്ഥയുമൊക്കെയാണ്. ഇന്ത്യുയുടെ ഭൂവിവരങ്ങളെപ്പറ്റിയും, കാലാവസ്ഥാ സവിശേഷതകളെക്കുറിച്ചും വിശദമായ ധാരണ നേടാന്‍ സഹായിക്കുന്നതാണ് ഈ അദ്ധ്യായം.
പ്രധാന ആശയങ്ങള്‍

  • ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗങ്ങള്‍
  • ഉത്തര പര്‍വതമേഖല - ട്രാന്‍സ് ഹിമാലയം, ഹിമാലയം കിഴക്കന്‍ മലനിരകള്‍ - ഹിമാലയന്‍ നദികള്‍
  • ഉത്തര മഹാസമതലം - പ്രാധാന്യം, മണ്ണിനം
  • ഉപദ്വീപീയ പീഠഭൂമി - വിവിധ ഭാഗങ്ങള്‍ , ധാതുക്കളുടെ കലവറ - ഉപദ്വീപീയ നദികള്‍
  • തീരസമതലങ്ങള്‍ - പടിഞ്ഞാറന്‍, കിഴക്കന്‍ തീരസമതലങ്ങള്‍
  • ദ്വീപുകള്‍ - ആന്‍ഡമാന്‍ നിക്കോബാര്‍ , ലക്ഷ്യദ്വീപുകള്‍
  • ഇന്ത്യയുടെ കാലാവസ്ഥ :-
    ശൈത്യകാലം
    ഉഷ്ണകാലം
    തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം
    വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലം
  • ഇന്ത്യയില്‍ മഴയുടെ വിതരണം

 

1. ഉത്തരപര്‍വ്വത മേഖലയിലെ കിഴക്കന്‍ മലനിരകളിലും, പടിഞ്ഞാറന്‍ തീരപ്രദേശത്തും, ആരവല്ലികുന്നുകളുടെ കിഴക്കന്‍ ഭാഗത്തും ലാറ്ററൈറ്റ് കൂടുതലായി രൂപം കൊള്ളാനുള്ള കാരണങ്ങള്‍ എന്തെല്ലാം?

  • ഉയര്‍ന്ന അളവില്‍ മഴയും, പര്‍വ്വതത്തിന്റെ കുത്തനെയുള്ള ചരിഞ്ഞ പ്രദേശങ്ങളിലും മണ്ണൊലിപ്പ് കൂടുതലാണ്.
  • മേല്‍മണ്ണ്  നഷ്ടപ്പെട്ട് കഴിയുമ്പോള്‍  അവയുടെ അടിഭാഗത്തു അവശേഷിക്കുന്ന ചെളിയുടെയും, ചുവന്ന മണല്‍ക്കല്ലിന്റെയും മിശ്രിതമായ ചെങ്കല്‍മണ്ണ്  ദൃശ്യമാകുന്നു.
  • മണ്‍സൂണ്‍പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ചരിഞ്ഞ ഭൂപ്രകൃതിയിലുള്ള സ്ഥലങ്ങളിലാണ് ലാറ്ററൈറ്റ്  മണ്ണ് രൂപം കൊള്ളുന്നത്. ഈ മണ്ണിന് ഫലപുഷ്ടി തീരെ കുറവാണ്.

2. ഇന്ത്യയുടെ സംസ്കാരത്തിലും ജനജീവിതത്തിലും ഉത്തരപര്‍വ്വതമേഖലയുടെ പങ്ക് വ്യക്തമാക്കുക.
ലോകത്തിലെ ഏറ്റവും ഉയരമേറിയ പര്‍വ്വതനിരകളായ ഹിമാലയം ഏഷ്യന്‍ വന്‍കരയില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വ്യക്തമായി വേര്‍തിരിച്ചിരിക്കുന്നതിനാല്‍ വിദേശീയരുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിച്ച് തനതായ ഒരു സംസ്കാരം രൂപം കൊള്ളുന്നതിന് സഹായിച്ചു. ഇക്കാരണത്താല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംസ്കാരവും ജനജീവിതവും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു. ഉത്തരപര്‍വ്വത മേഖലയില്‍ നിന്നും ഒഴുകി വരുന്ന നദികളുടെ നിക്ഷേപം മൂലം രൂപം കൊണ്ടിരിക്കുന്ന ഉത്തരമഹാസമതലം ഇന്ത്യയുടെ ഭക്ഷ്യ കലവറയാണ്. ഉയരമേറിയ കൊടുമുടികളുള്ള പ്രകൃതിരമണീയമായ ഉത്തരപര്‍വ്വതമേഖല ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
3. ഇന്ത്യയുടെ കാലാവസ്ഥയില്‍ ഹിമാലയപര്‍വ്വതനിരകള്‍ക്കും, ഇന്ത്യന്‍ മഹാസമുദ്രത്തിനുമുള്ള പങ്ക് വ്യക്തമാക്കുക.

  • വിശാലമായ കരഭാഗവും, നീണ്ട സമുദ്ര തീരവും, വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ഇന്ത്യയുടെ കാലാവസ്ഥയില്‍ വളരെയധികം വൈവിധ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  ഏറ്റവും കൂടിയ ഊഷ്മാവ് രേഖപ്പെടുത്തുന്ന ബാര്‍മര്‍ (550C), ഏറ്റവും കുറഞ്ഞ പകല്‍ താപനില അനുഭവപ്പെടുന്ന ഗുല്‍മാര്‍ഗ്, ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചി (1080cm), ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജയ്സാല്‍മാര്‍ (പ്രതിവര്‍ഷം 12cm)എന്നീ വൈവിധ്യങ്ങള്‍ക്ക്  കാരണം ഇന്ത്യയുടെ ഭൂപ്രകൃതിയും, വന്‍കരയുടെ സ്ഥാനവും മറ്റ് ഘടകങ്ങളുമാണ്.
  • ഇന്ത്യ ഉഷ്ണമേഖലാ രാജ്യമെന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഇന്ത്യയുടെ പകുതിയോളം ഭാഗം ഉപോഷ്ണമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ഹിമാലയ പര്‍വ്വതനിരകളും, ഇന്ത്യന്‍ സമുദ്രത്തിന്റെ സാമീപ്യവുമാണ് ഇന്ത്യയെ ഒരു ഉഷ്ണമേഖലാ രാജ്യമായി നിലനിര്‍ത്താന്‍ കാരണമാകുന്നത്. ഹിമാലയപര്‍വ്വതം മണ്‍സൂണ്‍ കാറ്റിനെ തടഞ്ഞു നിര്‍ത്തി രാജ്യത്തുടനീളം മഴ പെയ്യിക്കുകയും, വടക്ക് നിന്ന് വരുന്ന ശീതക്കാറ്റിനെ ഇന്ത്യയിലേക്ക്‌ കടത്തി വിടാതിരിക്കുകയും ചെയ്യുന്നു.

  •  ഇന്ത്യയിലെ കാലാവസ്ഥ പൊതുവെ 'മണ്‍സൂണ്‍ കാലാവസ്ഥ' എന്നാണറിയപ്പെടുന്നത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് ഇന്ത്യന്‍ സമുദ്രത്തിന്റെ തെക്ക്-പടിഞ്ഞാറ്  ഭാഗത്ത് നിന്ന് തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍ ഇന്ത്യയില്‍ മഴ നല്‍കുന്നത്. ഇന്ത്യന്‍ സമുദ്രത്തിലെ തെക്ക്-കിഴക്കന്‍ വണിജ്യവാതങ്ങളാണ് ജൂണ്‍ മാസത്തോടെ തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആയി ഇന്ത്യയില്‍ വീശുന്നത്. അറേബ്യന്‍ മണ്‍സൂണ്‍ ശാഖ ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗങ്ങളില്‍ കനത്ത മഴ നല്‍കുന്നതു പോലെ ബംഗാള്‍ ഉള്‍ക്കടല്‍ ശാഖ ഇന്ത്യയുടെ വടക്കു-കിഴക്കും, ഉത്തരേന്ത്യന്‍ സമതലങ്ങളിലും കനത്ത മഴ നല്‍കുന്നു. ഈ മണ്‍സൂണിന്റെ പ്രഭാവം ഇന്ത്യയില്‍ തന്നെ ലഭ്യമാകുന്നതില്‍ ഇന്ത്യയുടെ വടക്കും, വടക്കു-കിഴക്കന്‍ ഭാഗങ്ങളിലും 2400 കിലോമീറ്റര്‍ നീളത്തില്‍ സ്ഥിതി ചെയ്യുന്ന ഹിമാലയ പര്‍വ്വതം മുഖ്യ പങ്ക് വഹിക്കുന്നു.

4. വിവിധ നദികള്‍, വിവിധ സമതലങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നുണ്ട്. മാതൃക പരിശോധിച്ച് ഫ്ളോ ചാര്‍ട്ട് പൂര്‍ത്തിയാക്കുക.
(സൂചനകള്‍ -ഉത്തരമഹാസമതലം, പഞ്ചാബ്-ഹരിയാന സമതലം, മരുസ്ഥലി ബാഗര്‍ സമതലം, ഗംഗാസമതലം, ബ്രഹ്മപുത്ര താഴ്വര)

 

  • a. സിന്ധുവും, പോഷകനദികളും.
  • b. ലൂണി -സരസ്വതി നദികള്‍.
  • c. ഗംഗയും, പോഷകനദികളും.
  • d. ബ്രഹ്മപുത്രയും, പോഷകനദികളും.

5. ലോകത്തിലെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളായി കണക്കാക്കപ്പെടുന്ന ചിറാപുഞ്ചി, മൗസിന്‍റാം എന്നീ പ്രദേശങ്ങള്‍ക്ക് ആ പേര് നിലനിര്‍ത്തിക്കൊടുക്കുന്ന ഭൂപ്രകൃതി സവിശേഷത എന്ത്‌ ?
തെക്ക്-കിഴക്ക് ദിശയില്‍ നിന്നും പശ്ചിമബംഗാളിലെത്തിച്ചേരുന്ന തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ ശാഖ അവിടെ വച്ച് രണ്ടായി പിരിയുകയും ഒരു ശാഖ ബ്രഹ്മപുത്ര സമതലത്തില്‍ പ്രവേശിച്ച് ആ മേഖലയില്‍ ശക്തമായ മഴ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ തുടര്‍ന്ന് ഖാസി, ഗാരോ, ജയന്തിയ എന്നീ കുന്നുകള്‍ ഈ കാറ്റിന്റെ ഗതിയെ തടഞ്ഞു നിര്‍ത്തുന്നതിനാല്‍ മഴ മേഘങ്ങള്‍ വഹിക്കപ്പെടുന്ന ഈ മണ്‍സൂണ്‍ കാറ്റിന് മുന്നോട്ടുള്ള സഞ്ചാരം അസാദ്ധ്യമായിത്തീരുകയും ചിറാപുഞ്ചി, മൗസിന്‍റാം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നതിന് കാരണമാകുകയും ചെയ്യുന്നു.
6. ഉപദ്വീപീയ  ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നവ, അറബിക്കടലില്‍ പതിക്കുന്നവ എന്നിങ്ങനെ  നദികളെ പട്ടികപ്പെടുത്തുക.

അറബിക്കടലില്‍
പതിക്കുന്ന നദികള്‍ 
ബംഗാള്‍ ഉള്‍ക്കടലില്‍
പതിക്കുന്ന നദികള്‍

നര്‍മ്മദ 
താപ്തി
ലൂണി

പെരിയാര്‍ 

മഹാനദി
ഗോദാവരി

കൃഷ്ണ 
കാവേരി 

7. ഇന്ത്യയിലെ ദ്വീപസമൂഹങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പട്ടിക പൂര്‍ത്തിയാക്കുക.
(ആന്‍ഡമാന്‍ ദ്വീപസമൂഹം, നിക്കോബാര്‍ ദ്വീപസമൂഹം, ലക്ഷദ്വീപ് )

  ആകെ ദ്വീപുകള്‍
പ്രധാന ദ്വീപുകള്‍
തലസ്ഥാനം മറ്റു പ്രത്യേകതകള്‍
ആന്‍ഡമാന്‍
ദ്വീപുകള്‍ 
 203ദ്വീപുകള്‍ നോര്‍ത്ത് ആന്‍ഡമാന്‍ 
മിഡില്‍ ആന്‍ഡമാന്‍ 
സൗത്ത് ആന്‍ഡമാന്‍
 പോര്‍ട്ട് ബ്ലയര്‍  ബാരന്‍ (സജീവാഗ്നിപര്‍വ്വതം -
-ആന്‍ഡമാനിലെ  നാര്‍ക്കോന്‍ഡം
ദ്വീപില്‍)
നിക്കോബാര്‍
ദ്വീപസമൂഹം 
 19 ദ്വീപുകള്‍ കാര്‍നിക്കോബാര്‍
ലിറ്റില്‍ നിക്കോബാര്‍
ഗ്രേറ്റ് നിക്കോബാര്‍
 (സൗത്ത്
ആന്‍ഡമാനില്‍)
 ഇന്ദിരാ പോയിന്റ്  (നിക്കോബാര്‍
ദ്വീപിന്റെ തെക്കേ അറ്റം)
ലക്ഷദ്വീപ്
 36ദ്വീപുകള്‍ കവരത്തി, അന്ത്രോത്ത്,
മിനിക്കോയ് തുടങ്ങിയ
11ദ്വീപുകള്‍
 കവരത്തി  പവിഴപ്പുറ്റുകളാല്‍ നിര്‍മ്മിതം.
വിസ്തീര്‍ണ്ണം -32ച.കി.മീ.
ജനസംഖ്യ - 60650 എണ്ണം 
ഭാഷ - മലയാളം
അകലം  - കൊച്ചിയില്‍നിന്നും
220മുതല്‍ 440 വരെ കി.മീ.

8. ഇന്ത്യയില്‍ തുറമുഖമില്ലാത്ത ഏതെങ്കിലും ആറ് സംസ്ഥാനങ്ങള്‍ എഴുതുക. അല്ലെങ്കില്‍ ഇന്ത്യയില്‍ കടല്‍ത്തീരമില്ലാത്ത ഏതെങ്കിലും ആറ് സംസ്ഥാനങ്ങള്‍ എഴുതുക.

  1. രാജസ്ഥാന്‍          
  2. പഞ്ചാബ്
  3. മധ്യപ്രദേശ്              
  4. ഉത്തര്‍പ്രദേശ് 
  5. ഹരിയാന  
  6. ഹിമാചല്‍പ്രദേശ്

9. നവംബര്‍ മാസത്തില്‍ ചിഞ്ചു തന്റെ അമ്മാവനുമൊത്ത് പഞ്ചാബിലെ അമൃത് സറിലേക്ക് ഒരു ഹ്രസ്വസന്ദര്‍ശനത്തിനായി എത്തി. കനത്ത മഴ കാരണം അവള്‍ക്ക് രണ്ട് ദിവസത്തേക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. ആ ദിവസങ്ങളില്‍ അമൃത് സറില്‍ മഴയുണ്ടാകാന്‍ കാരണം എന്തായിരിക്കും? ഈ പ്രതിഭാസം വിശദീകരിക്കുക.
ശൈത്യകാലത്തിന്റെ പ്രത്യേകതയായ "പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം പഞ്ചാബില്‍ നവംബര്‍ മാസത്തില്‍ അനുഭവപ്പെടുന്നു.
ശൈത്യകാലാരംഭത്തോടെ മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമര്‍ദ്ദം ജറ്റ് പ്രവാഹത്തിന്റെ സ്വാധീനത്തില്‍ കിഴക്കോട്ട് സഞ്ചരിച്ച് ഇന്ത്യയിലെത്തുകയും പഞ്ചാബ്, ഹരിയാന, ഡല്‍ഹി, UP എന്നീ മേഖലകളില്‍ സാമാന്യം കനത്ത മഴ നല്‍കുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസം.
10. ഉപദ്വീപീയ പീഠഭൂമിയുടെ സവിശേഷതകള്‍ എന്തെല്ലാം?

  • ഉറപ്പേറിയ ശിലകളാല്‍ നിര്‍മ്മിതമാണ് ഈ മേഖല.
  • ഏകദേശം 15ലക്ഷം ച.കി.മീ.ആണ് ഈ ഭൂവിഭാഗത്തിന്റെ വിസ്തൃതി.
  • പര്‍വ്വതങ്ങള്‍, പീഠഭൂമികള്‍, താഴ്വരകള്‍ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ ഭൂപ്രകൃതി.
  • ഈ ഭൂവിഭാഗത്തിലെ പീഠഭൂമികള്‍ക്ക്  ശരാശരി 400 മീറ്ററിന് മുകളില്‍ ഉയരം കാണപ്പെടുന്നു.
  • 2695 മീറ്റര്‍ ഉയരമുള്ള ആനമുടിയാണ് ഈ മേഖലയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി.
  • ഉപദ്വീപീയ പീഠഭൂമിക്ക് കിഴക്കോട്ട് അല്‍പ്പം ചരിവുള്ളതിനാല്‍ ഇവിടെ നിന്നുത്ഭവിക്കുന്ന മിക്കവാറും നദികളെല്ലാം കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.
  • ഒട്ടനവധി ധാതുക്കളുടെ നിക്ഷേപങ്ങള്‍ ഈ മേഖലയിലുണ്ട്. ഉത്തരമഹാസമതലത്തിന് തെക്ക് സ്ഥിതിചെയ്യുന്ന ഈ ഭൂവിഭാഗത്തില്‍ കായാന്തരിതശിലകളും, ആഗ്നേയശിലകളും കൂടുതലായി കാണപ്പെടുന്നു.
  • കറുത്ത മണ്ണ്, ചുവന്ന മണ്ണ് എന്നിവ ഇവിടെ കാണപ്പെടുന്നു.

11. താഴെ കൊടുത്തിരിക്കുന്ന നദികള്‍ ഏതു സംസ്ഥാനത്തുനിന്നാണ് ഉത്ഭവിക്കുന്നത് എന്നെഴുതുക.
(സബര്‍മതി, നര്‍മ്മദ, താപ്തി, കാവേരി, തുംഗഭദ്ര, ഗോദാവരി)

      നദി  ഉത്ഭവിക്കുന്ന സംസ്ഥാനം 
സബര്‍മതി 
നര്‍മ്മദ
താപ്തി
കാവേരി
തുംഗഭദ്ര
ഗോദാവരി
രാജസ്ഥാന്‍
ഛത്തീസ് ഘഡ്
മദ്ധ്യപ്രദേശ്
കര്‍ണ്ണാടകം
കര്‍ണ്ണാടകം
മഹാരാഷ്ട്ര

12. ചുവടെയുള്ള സൂചനകളില്‍ നിന്നും അവ ഏതിനം മണ്ണാണെന്ന് കണ്ടെത്തുക.

  1. ജൈവാംശം ധാരാളമായി കാണപ്പെടുന്ന മണ്ണ്.
  2. നദീതീരങ്ങളിലും ഡെല്‍റ്റാ പ്രദേശങ്ങളിലും കാണപ്പെടുന്ന മണ്ണ്.
  3. ലവണാംശം കൂടുതലുള്ള മണ്ണ്.
  4. ലാവാശിലകള്‍ക്ക് അപക്ഷയം സംഭവിച്ച് രൂപംകൊള്ളുന്ന മണ്ണ്.
  5. ഇരുമ്പിന്റെ അംശം കൂടുതലുള്ള മണ്ണ്.
  6. മണ്‍സൂണ്‍ കാലാവസ്ഥാ പ്രദേശത്ത് രൂപം കൊള്ളുന്ന മണ്ണ്.
  • പര്‍വ്വത മണ്ണ്
  • എക്കല്‍ മണ്ണ്
  • മരുഭൂമി മണ്ണ്
  • കറുത്ത മണ്ണ്
  • ചെമ്മണ്ണ്
  • ലാറ്ററൈറ്റ് മണ്ണ്  / ചെങ്കല്‍ മണ്ണ്

13. ചില ഇന്ത്യന്‍ സംസ്ഥാനങ്ങളെ താഴെപ്പറയുന്ന രീതിയില്‍ വിശേഷിപ്പിക്കുന്നു. ഈ സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്? ഇവയില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ വിലയിരുത്തുന്ന സംസ്ഥാനമേത് ? എന്തുകൊണ്ടാണെന്ന് വിശദമാക്കുക.

  1. "പ്രഭാത കിരണങ്ങള്‍ ഏല്‍ക്കുന്ന മലകളുടെ നാട്"
  2. "കേരവൃക്ഷങ്ങളുടെ നാട്"
  • "പ്രഭാത കിരണങ്ങള്‍ ഏല്ക്കുന്ന മലകളുടെ നാട് "- അരുണാചല്‍ പ്രദേശ്‌
  • "കേരവൃക്ഷങ്ങളുടെ നാട്" - കേരളം

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിലയിരുത്തിയ സംസ്ഥാനം കേരളമാണ്. കേരളത്തെ മെച്ചപ്പെട്ട സംസ്ഥാനമാണെന്ന് വിലയിരുത്തിയത് താഴെപ്പറയുന്ന താരതമ്യത്തിലൂടെയാണ്.

അരുണാചല്‍പ്രദേശ്‌ :

  • സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ടുഭാഗങ്ങളും വനങ്ങള്‍ നിറഞ്ഞ് കാണപ്പെടുന്നു.
  • പര്‍വ്വതങ്ങളും, കുന്നുകളും നിറഞ്ഞ ഈ സംസ്ഥാനത്തിലെ ഭൂരിഭാഗം ജനങ്ങളും ഗോത്രവര്‍ഗ്ഗക്കാരാണ്.
  • സംസ്ഥാനത്തെ ഇരുപതില്‍ അധികം ഗോത്രങ്ങള്‍ക്കും വ്യത്യസ്ത ഭാഷയും, ആചാരങ്ങളും, ആഘോഷങ്ങളും, ജീവിതരീതികളുമാണുള്ളത്.
  • വേട്ടയാടലും, വനവിഭവങ്ങള്‍ ശേഖരിക്കലുമാണ് ഇവിടുത്തെ പ്രധാന തൊഴിലുകള്‍.
  • കൃഷിയാണ് പ്രധാന വരുമാന മാര്‍ഗ്ഗം.
  • ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയാണ് (ജനസാന്ദ്രത - 13) അരുണാചല്‍പ്രദേശിന്റേത്. 

കേരളം :

  • കേരവൃക്ഷങ്ങളുടെ നാട്, ദൈവത്തിന്റെ  സ്വന്തം നാട്, ജൈവ വൈവിദ്ധ്യങ്ങളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനമാണ് കേരളം.
  • ലോകത്തിലെ  പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഈ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു.
  • നിരവധി കായലുകളും, അഴിമുഖങ്ങളും, കടലോരങ്ങളും, വെള്ളച്ചാട്ടങ്ങളും, ഹില്‍സ്റ്റേഷനുകളും, അപൂര്‍വ്വസസ്യങ്ങളും, വന്യജീവിസങ്കേതങ്ങളും കാണപ്പെടുന്നു.
  • അന്തരീക്ഷ താപനില മിതമാണ്. 20oC മുതല്‍ 320C വരെ.
  • സുഗന്ധദ്രവ്യങ്ങള്‍, റബ്ബര്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണിത്.
  • നൂറുശതമാനം സാക്ഷരത, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവ കേരളത്തിന്റെ പ്രത്യേകതകളാണ്.

14. ഋതുക്കളെ അടിസ്ഥാനമാക്കി ക്ലാസ്സില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചില ചോദ്യങ്ങളാണ് താഴെ പറയുന്നത്. ഇവയോട് നിങ്ങളുടെ പ്രതികരണമെന്താണ് ?വ്യക്തമാക്കുക.

  1. a. ശൈത്യകാലത്തെയും, ഉഷ്ണകാലത്തെയും സൂര്യന്റെ സ്ഥാനം
  2. b.സൂര്യന്റെ അയനമാറ്റവും, ഇന്ത്യന്‍ ഋതുക്കളും തമ്മിലുള്ള ബന്ധം.
  3. c. ശൈത്യകാലം കേരളത്തിലും, മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തീഷ്ണമായി അനുഭവപ്പെടാത്തതിനുള്ള  കാരണങ്ങള്‍.
  4. d. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചരിവുകളില്‍ ശക്തമായ മഴ ലഭിക്കുമ്പോള്‍ കിഴക്കന്‍ ഭാഗങ്ങളില്‍ മഴ വളരെ കുറച്ച് മാത്രം ലഭിക്കാനുള്ള കാരണം.
  5. e. രണ്ട് മണ്‍സൂണ്‍ മഴകളും കേരളത്തില്‍ അറിയപ്പെടുന്നത് ഏത് പേരുകളില്‍?
  • ഇന്ത്യ പൂര്‍ണ്ണമായും ഉത്തരാര്‍ദ്ധഗോളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്. സൂര്യന്റെ അയനമാറ്റം മൂലം മാര്‍ച്ച്  22 മുതല്‍ സെപ്തംബര്‍ 22 വരെ സൂര്യന്റെ സ്ഥാനം ഉത്തരാര്‍ദ്ധ ഗോളത്തിലായിരിക്കും. ആ കാലയളവില്‍ ഇന്ത്യയില്‍ ഉഷ്ണകാലം അനുഭവപ്പെടുന്നു. സെപ്തംബര്‍ 24 മുതല്‍ മാര്‍ച്ച്  20 വരെ സൂര്യന്റെ സ്ഥാനം ദക്ഷിണാര്‍ദ്ധഗോളത്തിലായിരിക്കുന്നതിനാല്‍ ഇന്ത്യയുള്‍പ്പെടുന്ന ഉത്തരാര്‍ദ്ധ ഗോളത്തില്‍ ആ കാലയളവില്‍ ശൈത്യകാലം അനുഭവപ്പെടുന്നു. എന്നാല്‍ ഉഷ്ണകാലത്തിനും, ശൈത്യകാലത്തിനുമിടയില്‍ മണ്‍സൂണ്‍ കാറ്റുകളുടെ പ്രഭാവം മൂലം രണ്ട് മഴക്കാലങ്ങള്‍ അനുഭവപ്പെടുന്നു.
  • മാര്‍ച്ച്,ഏപ്രില്‍,മേയ് വരെ ഇന്ത്യയില്‍ വേനല്‍ക്കാലം അനുഭവപ്പെടുന്നു. സൂര്യന്‍ ഈ കാലത്ത് ഉത്തരാര്‍ദ്ധഗോളത്തിലായിരിക്കും.ജൂണ്‍, ജൂലൈ.ആഗസ്ത് , സെപ്തംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലമായിരിക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍കാലം അനുഭവപ്പെടുന്നു.ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യയില്‍ ശൈത്യകാലം ആയിരിക്കും.  ഈ കാലയളവില്‍ സൂര്യന്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിന് മുകളിലായിരിക്കുന്നതാണ് കാരണം.

  • ശൈത്യകാലത്ത്‌ സൂര്യപ്രകാശം ദക്ഷിണാര്‍ദ്ധഗോളത്തിലാണ് നേരിട്ട് പതിക്കുന്നത്. അതിനാല്‍ ആ മേഖലയില്‍ ഉഷ്ണകാലവും, ഇന്ത്യ ഉള്‍പ്പെടുന്ന ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യകാലവുമായിരിക്കും. ശൈത്യകാലത്ത്‌ സൂര്യപ്രകാശം വളരെ ചാഞ്ഞ് മാത്രം പതിക്കുന്നതിനാല്‍ ഉത്തരേന്ത്യയുടെ കര ഭാഗങ്ങളില്‍ കൂടിയ ശൈത്യം അനുഭവപ്പെടുന്നു. എന്നാല്‍ സമുദ്രസാമീപ്യവും കടല്‍ക്കാറ്റിന്റെ സാന്നിധ്യം കൊണ്ടും കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ കുറഞ്ഞ ശൈത്യം മാത്രമേ ഉണ്ടാകുന്നുള്ളൂ.

  • തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് മണ്‍സൂണ്‍ കാറ്റുകള്‍ വഹിച്ചു കൊണ്ട് വരുന്ന മഴ മേഘങ്ങള്‍ അറബിക്കടലില്‍ നിന്നും കരയിലേക്ക് വീശി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ കനത്ത മഴ നല്‍കി കൊണ്ട് പശ്ചിമഘട്ടത്തിന് അഭിമുഖമായി നീങ്ങുന്നു. എന്നാല്‍ ഈ മഴക്കാറ്റിന്റെ ഗതിയെ പശ്ചിമഘട്ടം തടയുന്നതിനാല്‍ പടിഞ്ഞാറന്‍ ചരിവുകളില്‍ ധാരാളം മഴ ലഭിക്കുകയും, കിഴക്കന്‍ ചരിവുകളില്‍ മഴ പെയ്തൊഴിഞ്ഞ വെറും കാറ്റ് മാത്രം ലഭിക്കുകയും ചെയ്യുന്നു. ആയതിനാല്‍ പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവുകള്‍ മഴനിഴല്‍ പ്രദേശങ്ങള്‍ എന്നറിയപ്പെടുന്നു.

  • തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴക്കാലം - ഇടവപ്പാതി (കാലവര്‍ഷം) എന്നും വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ മഴക്കാലം - തുലാവര്‍ഷം (മണ്‍സൂണിന്റെ പിന്‍വാങ്ങല്‍) എന്നും അറിയപ്പെടുന്നു.

15. A,B,C, കോളങ്ങള്‍ ഉചിതമായി യോജിപ്പിച്ചെഴുതുക.

A    B   C 
ബ്രഹ്മപുത്ര     ഹിമാചല്‍ പ്രദേശ്‌  ചിറാപുഞ്ചി  
 സിന്ധു   ചെമ് - യുങ് - ദുങ്  കാരക്കോറം  
 ട്രാന്‍സ് ഹിമാലയ  ഖാസി   അറബിക്കടല്‍ 
പൂര്‍വ്വാചല്‍   മൗണ്ട്  K   ടിസ്ത 
C
ബ്രഹ്മപുത്ര  ചെമ് - യുങ് - ദുങ് ടിസ്ത
സിന്ധു ഹിമാചല്‍ പ്രദേശ്‌ അറബിക്കടല്‍
ട്രാന്‍സ് ഹിമാലയ മൗണ്ട്  K കാരക്കോറം 
പൂര്‍വ്വാചല്‍  ഖാസി ചിറാപുഞ്ചി 

16. ഏതാണ്ട് 6083 കിലോമീറ്റര്‍ നീളത്തില്‍ നമ്മുടെ രാജ്യത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നതും, 2004 ഡിസംബര്‍ മാസം  ഉണ്ടായ സുനാമി ദുരന്തം ഏറ്റുവാങ്ങിയതുമായ ഭൂപ്രകൃതിവിഭാഗമേതെന്ന് എഴുതുക. ഈ ഭൂപ്രകൃതി വിഭാഗത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിന്റെയും നാല് സവിശേഷതകള്‍ എഴുതുക.
2004 - ലെ സുനാമി ദുരന്തം ഏറ്റുവാങ്ങിയ ഇന്ത്യയിലെ ഭൂപ്രകൃതി വിഭാഗമാണ്‌ - തീരസമതലങ്ങള്‍.
ഇന്ത്യയുടെ തീരസമതലങ്ങളെ പടിഞ്ഞാറന്‍ തീരസമതലം, കിഴക്കന്‍ തീരസമതലം എന്നിങ്ങനെ രണ്ടായി തിരിക്കാം.അവയുടെ സവിശേഷതകളാണ് ചുവടെ.
പടിഞ്ഞാറന്‍ തീരസമതലം :-

  • അറബിക്കടലിനും, പശ്ചിമഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.
  • റാന്‍ ഓഫ് കച്ച്  മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്നു.
  • ഈ സമതലം വളരെ വീതി കുറഞ്ഞതാണ്.
  • ഈ തീരസമതലത്തെ ഗുജറാത്ത് തീരസമതലം, കൊങ്കണ്‍ തീരസമതലം, മലബാര്‍ തീരസമതലം എന്നിങ്ങനെ തിരിക്കാം.
  • പടിഞ്ഞാറന്‍ തീരസമതലത്തില്‍ കായലുകളും, അഴിമുഖങ്ങളും കാണപ്പെടുന്നു.
  • തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നു.

കിഴക്കന്‍ തീരസമതലം :-

  • പൂര്‍വ്വഘട്ടത്തിനും ബംഗാള്‍ ഉള്‍ക്കടലിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.
  • സുന്ദരവനം മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്നു.
  • വീതി താരതമ്യേന കൂടുതലാണ്.
  • ഈ തീരസമതലത്തെ കോറമാണ്ടല്‍ തീരസമതലം, വടക്കന്‍ സിര്‍ക്കാര്‍സ് തീരസമതലം എന്നിങ്ങനെ തിരിക്കാം.
  • ധാരാളം ഡല്‍റ്റകള്‍ കാണപ്പെടുന്നു.
  • വടക്ക് - കിഴക്കന്‍ മണ്‍സൂണ്‍ അനുഭവപ്പെടുന്നു.
Powered By